M.Shivashankar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jan 2021 08:13:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M.Shivashankar – malayalees.ch https://malayalees.ch 32 32 സ്വര്‍ണക്കടത്ത് കേസില്‍ ശിവങ്കറിന് ജാമ്യം https://malayalees.ch/m-shivasankar-gets-bail/ Mon, 25 Jan 2021 08:13:40 +0000 https://malayalees.ch/?p=39100 കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത് സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത്. അതേസമയം ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി.

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രയേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവർണമെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

]]>
എം ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു https://malayalees.ch/the-government-will-hand-over-the-record-of-the-projects-supervised-by-shivashankar/ Thu, 12 Nov 2020 04:45:17 +0000 https://malayalees.ch/?p=34951 എം. ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് വർഷം മുമ്പുള്ള ശിവശങ്കറിന്‍റെ അമേരിക്കൻ യാത്ര വിവരങ്ങളും ഇ.ഡിയ്ക്ക് കൈമാറും. ഉത്തരവിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ഐ.ടി വകുപ്പിലെ അണ്ടർ സെക്രട്ടറി എൻ.സി സന്തോഷിനെയും സെക്ഷൻ ഓഫീസർ മാത്യു ജോൺ എന്നിവരെയുമാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രേഖകൾ കൈമാറാനായിരുന്നു നിർദ്ദേശം. നിയമോപദേശം ലഭിച്ച ശേഷം രേഖകൾ കൈമാറിയാൽ മതിയെന്ന തീരുമാനത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ യാത്ര റദ്ദാക്കി. ആ സാഹചര്യത്തിൽ രേഖകൾ എന്ന് കൈമാറുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 20 തവണ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് ഇ. ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. ശിവശങ്കറായിരുന്നു കള്ളക്കടത്തിന്‍റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി യുടെ നിലപാട്.

ലൈഫിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്ക്. രണ്ട് കമ്പനികളുടെ വിവരങ്ങൾ സ്വപ്‍നയ്‍ക്ക് അറിയാമായിരുന്നു. സുപ്രധാന വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറി. സ്വപ്നയ്ക്ക് സി.എം ഓഫീസുമായി അടുത്ത ബന്ധമായിരുന്നു. കെ ഫോണ്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് കൈമാറിയത്. ഇതുമൂലമാണ് കൈക്കൂലി ലഭിച്ചത്. ടെണ്ടറിന് മുമ്പേ തന്നെ കമ്പനികള്‍ പദ്ധതിയുടെ വിവരങ്ങള്‍ അറിഞ്ഞിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സ്വപ്ന ഇടപെട്ടത് ശിവശങ്കര്‍ വഴി. ടോറസ് ടൌണ് ടൌണ്‍ പദ്ധതിയില്‍ ചില വ്യക്തികളുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തി. ഇവര്‍ ശിവശങ്കറുമായി അടുത്ത് ബന്ധമുള്ളവരെന്നും ഇ.ഡി.

]]>
സ്മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്ന സുരേഷ് ഇടപെട്ടുവെന്ന് ശിവശങ്കര്‍ https://malayalees.ch/shivashankar-will-be-questioned-by-ed-even-today/ Fri, 30 Oct 2020 08:41:50 +0000 https://malayalees.ch/?p=34174 സ്മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്ന സുരേഷ് ഇടപെട്ടുവെന്ന് ശിവശങ്കര്‍. ഇഴഞ്ഞു നീങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാന്‍ സ്വപ്ന സുരേഷ് ഇടപെട്ടുവെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴി. സ്വപ്ന ഇടപ്പെട്ടതിനാലാണ് 2016ല്‍ ‍സ്മാര്‍ട്ട് സിറ്റി ഉടമകളായ ദുബൈ ഹോള്‍ഡിംഗ്സുമായി ചര്‍ച്ച സാധ്യമായതെന്നും ശിവശങ്കര്‍ പറയുന്നു. ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ട ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുകയാണ്.

സ്വപ്നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ശിവശങ്കര്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ശിവശങ്കരനെതിരെ മൊഴി നല്‍കിയ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് വേണുഗോപാലിനെയും ഇഡി വിളിപ്പിച്ചേക്കും.

2018 മുതല്‍ സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്നയാളാണ് ശിവശങ്കറെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്താനുളള പരീക്ഷണം നടത്തിയപ്പോഴും ശിവശങ്കരന് സ്വപ്നയെ സഹായിച്ചു. സ്വർണക്കടത്തിന് പിന്നിലെ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലെന്നാണ് ഇഡി പറയുന്നത്. ഇതില്‍ നിന്നെല്ലാം ശിവശങ്കരന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ‍ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്.

ശിവശങ്കരന്‍‌ മൊഴികള്‍ നിഷേധിക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ നടക്കുന്ന കൊച്ചി ഓഫീസിലേക്ക് വേണുഗോപാലിനെ വീണ്ടും വിളിച്ച് വരുത്തിയേക്കും. സ്വപ്ന, ബിനാമിയാണോ എന്നതടക്കമുള്ള കാര്യമാണ് പരിശോധിക്കുന്നത്.

]]>