M. shivasankaran – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jan 2021 04:24:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M. shivasankaran – malayalees.ch https://malayalees.ch 32 32 ഡോളർ കടത്ത് കേസിൽ സ്വപ്നക്കും സരിത്തിനും ജാമ്യം; ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു https://malayalees.ch/swapna-and-sarit-get-bail-in-dollar-smuggling-case/ Thu, 28 Jan 2021 04:24:28 +0000 https://malayalees.ch/?p=39229 വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാന്‍റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ സ്വപ്‍ന, സരിത്ത് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.

ഡോളര്‍ കടത്ത് കേസില് എം ശിവശങ്കറിനെ റിമാന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വീഡിയോ കോൺഫറൻസ് വഴി ശിവശങ്കറിനെ ഹാജരാക്കിയാണ് അടുത്തമാസം 9 വരെ റിമാന്‍റ് ചെയ്തത്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് കോടതി പരിഗണിക്കും. കസ്റ്റംസിന്‍റെ സ്വർണ കടത്ത് കേസിലും ഇഡിയുടെ കള്ളപ്പണ കേസിലും തനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഡോളർ കടത്തിലും ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്‍റെ ആവശ്യം. ഇതിനിടെ ഡോളര്‍ കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവര്‍ക്ക് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. എന്നാ‍ല്‍ ശിവശങ്കറിന്‍റ് അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹതയില്ല.

]]>
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കുന്നു https://malayalees.ch/ed-probe-against-officials-in-cms-office/ Fri, 13 Nov 2020 04:47:55 +0000 https://malayalees.ch/?p=35019 ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടട്രേറ്റ്. ചെറുതും വലുതുമായ പദ്ധതികളില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ശിവശങ്കരനൊപ്പം പ്രവർത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്തേക്കും. അതേസമയം സ്വർണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല പദ്ധതികളിലും കരാറില്‍ ഏർപ്പെട്ട കമ്പനികളെ കുറിച്ചുളള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്നാണ് വിവരം. ഇതിനോടകം പല പദ്ധതികളിലായി കരാർ ലഭിച്ച കമ്പനികളുടെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ച് കഴിഞ്ഞു. ശിവശങ്കരനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇഡിയുടെ നിരീക്ഷണത്തില്‍ ഉള്ളത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്. രവീന്ദ്രന്‍റെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചേക്കാം. പദ്ധതികളുടെ വിശദാംശങ്ങള്‍ ചോർത്തി നല്കി കമ്മീഷന് തട്ടിയിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. അതേസമയം യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം നയതന്ത്ര പരിരക്ഷയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ എന്‍ഐഎ ആരംഭിച്ചു. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ തന്നെ രക്ഷപ്പെട്ട അറ്റാഷയെ അടക്കം ചോദ്യം ചെയ്യുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ അക്കൌണ്ടന്‍റായ ഖാലിനെയും പിടികൂടാനുള്ള നീക്കത്തിലാണ് എന്‍ഐഎ. കസ്റ്റംസും ശിവശങ്കരനെ അടക്കം അറസ്റ്റ് ചെയ്യാന്‍ നീക്കം ആരംഭിച്ചു.

]]>