m s dhoni – malayalees.ch https://malayalees.ch Malayalam Online News Portal Fri, 02 Jun 2023 04:38:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png m s dhoni – malayalees.ch https://malayalees.ch 32 32 ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിലേത്തിയത് ഭഗവദ് ഗീതയുമായി https://malayalees.ch/ms-dhoni-spotted-with-bhagwad-gita-ahead-of-knee-injury/ Fri, 02 Jun 2023 04:29:04 +0000 https://malayalees.ch/?p=82114 മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.ചെന്നൈ സൂപ്പർകിങ്‌സ്‌ സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു. 

മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. .ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് സമ്മർദ്ദം കുറയ്‌ക്കാനാണ് ധോണി ഭഗവത് ഗീത വായിച്ചിരുന്നതെന്ന് വിദേശ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഇതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. കയ്യിൽ ഭഗവത് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയെയാണ് ഫോട്ടോയിൽ കാണുന്നത്. ഈ ചിത്രം ഓപ്പറേഷന് മുമ്പുള്ളതാണെന്നാണ് വിവരം.

മുംബൈയിലെ പ്രശസ്ത ഓർത്തോപീഡിക് ഡോക്ടർ ദിൻഷോ പർദിവാലയാണ് ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ശസ്ത്രക്രിയ നടത്തിയത് ദിൻഷാ പർദിവാലയാണ്. ബിസിസിഐ മെഡിക്കൽ പാനലിന്റെ ഭാഗമാണ് പർദിവാല.

]]>
ഐപിഎലിൽ വിരമിക്കുമോ? തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട്; മറുപടിയുമായി ധോണി https://malayalees.ch/m-s-dhoni-answers-to-retirement-question/ Wed, 24 May 2023 08:51:21 +0000 https://malayalees.ch/?p=81674 വിരമിക്കൽ തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട് ഇപ്പോഴെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് തലവേദനിക്കുന്നതെന്ന് എം എസ് ധോണി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്താം ഐപിഎല്‍ ഫൈനലിലെത്തിയത്. പത്ത് തവണയും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതില്‍ നാലു തവണ കിരീടം നേടി

ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

‘തീരുമാനമെടുക്കാന്‍ തനിക്ക് മുന്നില്‍ ധാരാളം സമയമുണ്ടെന്നും ഇപ്പോഴെ എന്തിനാണ് അതിനെക്കുറിച്ചോര്‍ത്ത് തലവേദന എടുക്കുന്നതെന്നും ധോണി ചോദിച്ചു. കളിക്കാരനായിട്ടായാലും കാഴ്ചക്കാരനായിട്ടാണെങ്കിലും എല്ലായ്പ്പോഴും ചെന്നൈക്ക് ഒപ്പമുണ്ടാകും. ഡിസംബറിലാണ് അടുത്ത ഐപിഎല്‍ മിനി താരലേലം തുടങ്ങുന്നത്. അതിന് ഇനിയും എട്ടോ ഒമ്പതോ മാസമുണ്ട്. അതിന് മുമ്പ് തീരുമാനമെടുത്താല്‍ മതി.

]]>
ഓസ്കാർ ചിത്രം ’ദി എലഫന്‍റ് വിസ്പറേഴ്സിനെ’ ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്; ബൊമ്മനും ബെല്ലിക്കും ജേഴ്‌സി സമ്മാനിച്ച് ധോണി https://malayalees.ch/csk-fecilitates-bomman-bellie-and-director-of-the-elephant-whisperers/ Thu, 11 May 2023 11:42:01 +0000 https://malayalees.ch/?p=81084 രാജ്യത്തിന്‍റെ അഭിമാനം ഓസ്കര്‍ വേദിയില്‍ എത്തിച്ച ഇന്ത്യൻ സിനിമ ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിക്കും അവരുടെ പേര് പതിപ്പിച്ച തന്‍റെ 7–ാം നമ്പർ ജഴ്സി സമ്മാനിച്ചു.

സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍ എന്ന കുറിപ്പോടെ ഓസ്കര്‍ ജേതാക്കളുടെ സന്ദര്‍ശന വിഡിയോ ചെന്നൈ സൂപ്പര്‍ കിംങ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു.

ധോണി ഓസ്കര്‍ ജേതാക്കളോട് സൗഹൃദ സംഭാഷണം നടത്തുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്‌തു. തുടന്ന് തന്റെ മകള്‍ സിവയേയും ധോണി പരിചയപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന ഓസ്കര്‍ പുരസ്കാരവും ധോണി കൈകളിലെടുത്തു. ആനകളുടെ സംരക്ഷണത്തിനായി മുതുമല സങ്കേത്തതിന് സിഎസ്കെ നൽകുന്ന സംഭാവനയും ചടങ്ങിൽ കൈമാറി.

]]>
ധോണി തമിഴ്‌നാടിന്റെ ദത്തുപുത്രൻ; ഞാനും ധോണിയുടെ വലിയ ആരാധകനാണ്; എം.കെ സ്റ്റാലിൻ https://malayalees.ch/ms-dhoni-tamilnadus-adopted-son-mk-stalin/ Wed, 10 May 2023 04:17:28 +0000 https://malayalees.ch/?p=80992 മഹേന്ദ്ര സിങ് ധോണി തമിഴ്‌നാടിന്റെ ദത്തുപുത്രനെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കായികവകുപ്പിനു കീഴിൽ ആരംഭിച്ച തമിഴ്‌നാട് ചാമ്പ്യൻഷിപ്പ് ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ ധോണിയെ സാക്ഷിയാക്കിയായിരുന്നു സ്റ്റാലിന്റെ തുറന്നുപറച്ചിൽ. ചെന്നൈയിലെ ലീലാ പാലസിൽ നടന്ന ചടങ്ങിൽ സ്റ്റാലിനും ധോണിക്കും പുറമെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, തങ്കം തെന്നരശ് ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.

ചെറിയൊരു കുടുംബത്തിൽനിന്ന് കഠിനാധ്വാനം കൊണ്ടാണ് അദ്ദേഹം ദേശീയ ഐക്കണായി മാറിയത്. തമിഴ്‌നാട്ടിൽനിന്ന് ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും നിരവധി ധോണിമാരെ നമുക്കു സൃഷ്ടിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. ധോണിയുടെ ബാറ്റിങ് കാണാനായി മാത്രം രണ്ടു തവണയാണ് ഞാൻ അടുത്തിടെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് പോയത്.

തമിഴ്‌നാട്ടിലെ എല്ലാവരെയും പോലെ ഞാനും ധോണിയുടെ വലിയ ആരാധകനാണ്. നമ്മുടെ തമിഴ്‌നാടിന്റെ ദത്തുപുത്രൻ സി.എസ്.കെയ്ക്കു വേണ്ടി കളി തുടരുമെന്നാണ് എന്റെ പ്രതീക്ഷ -സ്റ്റാലിൻ പറഞ്ഞു.

]]>
എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം https://malayalees.ch/chennai-super-kings-is-the-best-popular-sports-team-in-asia-html/ Sat, 29 Apr 2023 08:39:48 +0000 https://malayalees.ch/?p=80441 എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിയിലെ ഏറ്റവും മികച്ച ജനപ്രിയ സ്പോർട്സ് ടീം. പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ സൗദി ക്ലബ് അൽ നസറിനെ പിന്തള്ളയാണ് സി എസ് കെ ഒന്നാമതെത്തിയത്. ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച ജനപ്രിയ സ്‌പോര്‍ട്‌സ് ടീം ആയി ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ആണ്.

2023 മാര്‍ച്ചിലെ ട്വിറ്റര്‍ ഇന്ററാക്ഷന്റെ അടിസ്ഥാനത്തിലാണ് ഡിപോര്‍ട്ടെസ് ആന്‍ഡ് ഫിനാന്‍സാസ് ടീമുകളെ റാങ്ക് ചെയ്യുന്നത്. 512 ദശലക്ഷം ഇന്ററാക്ഷന്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, അല്‍-നസര്‍ എഫ്സി 500 മില്യണ്‍ ഇന്ററാക്ഷന്‍സുമായി തൊട്ടുപിന്നിലാണ്.

സിഎസ്‌കെ കൂടാതെ വേറെ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളും ട്വിറ്ററിലെ ആശയവിനിമയത്തിന്റെ കാര്യത്തില്‍ ടോപ് 5 ലിസ്റ്റില്‍ എത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും ആണ് പട്ടികയിലെ മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍.345 ദശലക്ഷം ഇന്ററാക്ഷുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് മൂന്നാം സ്ഥാനത്ത്. 274 ദശലക്ഷം ഇന്ററാക്ഷനുള്ള മുംബൈ ഇന്ത്യന്‍സ് ആണ് പട്ടികയില്‍ നാലാമത്.

]]>
‘ക്യാപ്റ്റൻ കൂൾ’; ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെ; ഏവർക്കും മാതൃകയാണ് ധോണിയെന്ന് ടൊവിനോ https://malayalees.ch/tovino-thomas-about-m-s-dhoni/ Tue, 10 Jan 2023 11:04:21 +0000 https://malayalees.ch/?p=74250 മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച അനുഭവമാമെന്ന് നടൻ ടോവിനോ തോമസ്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

‘ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തോടൊപ്പമുള്ള സമയം കൂളായിരുന്നു. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെ.

കൂൾ, ശാന്തം, സ്വതസിദ്ധമായ കഴിവ് എല്ലാം ചേർന്ന വ്യക്തി. ഞങ്ങൾ നല്ല ചർച്ചകൾ നടത്തി. അനായസമായി ഉന്നതമായ ചിന്തകൾ പലപ്പോഴായി അദ്ദേഹം പങ്കുവച്ചു.അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ശോഭിക്കുന്നതാകട്ടെ’ എന്നാണ് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചത്.

ഡോ.കെ.കെ. അബ്ദുൾ ഗഫാറിന്റെ പുസ്തക പ്രകാശ ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബേക്കൽ താജ് ഇന്റർനാഷണലിൽ ഗഫാറിന്റെ ആത്മകഥയായ ‘ഞാൻ സാക്ഷി’യുടെ പ്രകാശന ചടങ്ങിനാണിവർ എത്തിയത്.പുസ്തകത്തിന്റെ പ്രകാശനം ധോണി നിർവഹിച്ചു.

]]>