m m mani – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Sep 2023 07:44:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png m m mani – malayalees.ch https://malayalees.ch 32 32 മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; ജനങ്ങളുടെ മെക്കിട്ട് കേറിയാല്‍ ദൗത്യ സംഘത്തെ ചെറുക്കുമെന്ന് എം എം മണി https://malayalees.ch/evacuation-of-munnar-encroachment-mm-mani/ Fri, 29 Sep 2023 07:44:33 +0000 https://malayalees.ch/?p=88609 മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ഉള്ള ദൗത്യ സംഘത്തെ വെല്ലുവിളിച്ച് സിപിഐഎം നേതാവ് എം എം മണി എം എല്‍ എ. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കില്‍ ദൗത്യ സംഘത്തെ ചെറുക്കും എം എം മണി പറഞ്ഞു.(Evacuation of Munnar Encroachment-MM Mani)

ദൗത്യ സംഘം കൈയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങള്‍ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ തുരത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എം എം മണി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മിച്ച ഭൂമി കേസുകള്‍ തീര്‍പ്പാക്കാന്‍ മേഖലാ ലാന്റ് ബോര്‍ഡുകള്‍ രൂപീകരിച്ച നടപടി വന്‍ വിജയമെന്ന് റവന്യു വകുപ്പ് വിലയിരുത്തി. മേഖലാ ലാന്റ് ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ചു പിടിച്ചത്. നിലവിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കിയാല്‍ മാത്രം 26,000 ഏക്കര്‍ വീണ്ടെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.

]]>
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിന്; എം.എം മണി https://malayalees.ch/m-m-mani-reacts-rahul-gandhi-disqualified/ Fri, 24 Mar 2023 13:47:26 +0000 https://malayalees.ch/?p=78510 രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനെന്ന് എം.എം മണി. നടപടി ജനാധിപത്യ വിരുദ്ധമാണ്. മോദി വിമർശനം കേൾക്കാൻ ബാധ്യതസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിരവധി മുസ്ലിംകളെ കശാപ്പ് ചെയ്ത ആളാണെന്നും മണി വിമർശിച്ചു. എല്ലാവരും ഒന്നിച്ച് രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയെ എതിർക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.

അതിനിടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.

അതേസമയം ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണ് നിലവിലെന്നും അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുക എന്നത് ബിജെപിയുടെ അജണ്ടയെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. നടപടിയിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

]]>
‘മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ പ്രസ്താവന തിരുത്തിയേനെ’; എം എം മണിക്കെതിരെ കെ കെ രമ https://malayalees.ch/kk-rama-reply-to-m-m-mani/ Fri, 15 Jul 2022 08:06:19 +0000 https://malayalees.ch/?p=64882 പരാമര്‍ശങ്ങള്‍ തിരുത്താന്‍ തയാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ എംഎല്‍എ. മനുഷ്യത്വത്തിന്റെ നേരിയ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ തന്നെ ഇനിയും കുത്തിനോവിക്കാന്‍ എം എം മണി മുതിരില്ലായിരുന്നുവെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും കേട്ടിരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാര്‍ക്സ്റ്റിസ്റ്റ് വീക്ഷണമാണോ എന്നും കെ കെ രമ ചോദിച്ചു.

‘സിപിഐഎം നേതാക്കളുടെ പ്രസ്താവനകള്‍ തെളിക്കുന്നത് ആര്‍എംപിയെ അവര്‍ ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്നാണ്. വായില്‍ വന്നത് പറഞ്ഞതാണെന്ന് എം എം മണി പറയുന്നു. എന്നാല്‍ അദ്ദേഹം അത് തിരുത്താനും തയാറല്ല. തെറ്റുപറ്റിയെങ്കില്‍ അത് സമ്മതിക്കുന്നതാണ് ജനാധിപത്യത്തിന്റേയും മനുഷ്യത്വത്തിന്റേയും രീതി. പിന്നേയും അപരിഷ്‌കൃതമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്ന ധാര്‍ഷ്ഠ്യവും ധിക്കാരവും സിപിഐഎമ്മിന്റെ അധപതനമാണ് കാണിക്കുന്നത്’. കെ കെ രമ പറഞ്ഞു.

രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്നാണ് എം എം മണി പ്രതികരിച്ചിരുന്നത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയില്‍ അവര്‍ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമര്‍ശം. രമയ്ക്ക് സഭയില്‍ പ്രത്യേക പദവി ഒന്നുമില്ല. അപ്പോള്‍ വായില്‍ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

]]>