m k muneer – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Oct 2022 04:10:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png m k muneer – malayalees.ch https://malayalees.ch 32 32 പോപ്പുലർ ഫ്രണ്ട് നിരോധനം; തീവ്ര ചിന്താഗതിക്കാരെ മുസ്​ലിം ലീഗിന്​ വേണ്ട;​ എം കെ മുനീർ https://malayalees.ch/m-k-muneer-about-pfi-ban/ Thu, 06 Oct 2022 04:10:41 +0000 https://malayalees.ch/?p=69118 തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്​ലിം ലീഗിന്​ വേണ്ട എന്നത് കൃത്യമായ നിലപാടാണെന്ന്​ എം.കെ. മുനീർ എം.എൽ.എ. പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു.

സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്.

തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ടെന്നത് ശക്തമായ നിലപാടാണ്. എന്നാൽ പോപ്പുലർ ഫ്രണ്ടിൽ പെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്.

പാർട്ടിയിൽ ഇരട്ട മെമ്പർഷിപ് അനുവദിക്കില്ല. അത് നേരത്തെ ഉള്ള തീരുമാനമാണ്. മുസ്ലിം ലീഗ് പ്രവർത്തകന് മറ്റൊരു സംഘടനയിൽ അംഗമാകാൻ കഴിയില്ല. പകലും രാത്രിയും അയാൾ മുസ്ലിം ലീഗുകാരൻ തന്നെയായിരിക്കും. ഒരേസമയം രണ്ട് വഞ്ചിയിൽ കാലൂന്നി സഞ്ചരിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള മുന്നണിയിൽ ലീഗ് യാത്ര തുടരും.

യു.ഡി.എഫിൽ ഞങ്ങൾ സംതൃപ്തരാണ്. എൽ.ഡി.എഫിൽ പോകുമെന്നത് നടക്കാത്ത സ്വപ്നം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ തന്നെ മഹാമോശമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. രണ്ടാം പിണറായി സർക്കാർ അതിലും മോശമാണെന്ന് മാത്രമല്ല, നിഷ്‌ക്രിയവുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ കള്ളക്കടത്തു വിഷയം തേഞ്ഞു മാഞ്ഞുപോകില്ല. നിയമവഴികളിൽ പോരാട്ടം തുടരും. എന്നാൽ ബി.ജെ.പി-സി.പി.എം പലപ്പോഴും ഭായി ഭായി ആണ് എന്നത് മറക്കരുത്. പക്ഷേ ഞങ്ങൾ പ്രതിപക്ഷം അത് അനുവദിക്കില്ല. ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍ https://malayalees.ch/terrorism-behind-aavikkalthodu-protest-says-minister-m-v-govindan/ Tue, 05 Jul 2022 08:30:49 +0000 https://malayalees.ch/?p=64339 കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ ആവശ്യമാണെന്ന് എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. മാര്‍ച്ചിന് മുന്‍പ് പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ തുക നഷ്ടമാകും. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ആവിക്കല്‍ത്തോട്ടിലെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദമാണെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉയര്‍ത്തി. പ്രതിഷേധത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നും മന്ത്രി ആരോപിച്ചു. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മാണം സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞു.

]]>
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് എം.കെ മുനീര്‍ https://malayalees.ch/m-k-muneer-against-ldf-govt/ Thu, 04 Feb 2021 04:12:33 +0000 https://malayalees.ch/?p=39647 പിണറായി സര്‍ക്കാര്‍ എടുത്തു കാണിക്കുന്ന ക്ഷേമപദ്ധതികളുടെയും വികസനങ്ങളുടെയും പിതൃത്വം യു.ഡി.എഫിനാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ പലതും പേരുമാറ്റി അവതരിപ്പിക്കുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാറെന്നും എം.കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ.

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരുകയാണ്. തിരുവമ്പാടിയിലും താമരശ്ശേരിയിലും നടന്ന പരിപാടിയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനൊപ്പം, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, പി. ജെ ജോസഫ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. കാലത്ത് 10 മണിക്ക് പേരാമ്പ്രയില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണിക്ക് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ പിന്നിട്ടാണ് യാത്ര കോഴിക്കോട്ടെത്തിയത്.

]]>
എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്? -എം.കെ മുനീർ https://malayalees.ch/m-k-muneer-about-the-arrest-of-the-former-principal-secretary-of-the-chief-minister/ Wed, 28 Oct 2020 12:42:10 +0000 https://malayalees.ch/?p=34058 സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ.

‘ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ? ‘ ഫേസ്ബുക് പോസ്റ്റിലൂടെ ഉപപ്രതിപക്ഷ നേതാവ് പരിഹസിച്ചു

വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു.

വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശിവശങ്കറിന്റെ ജാമ്യപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ എൻഫോഴ്​സ്​മെൻറ്​ ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എം. കെ മുനീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

“ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?”മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

ഇനിയും ആ കസേരയിൽ ഇരിക്കാൻ ഉള്ള ധാർമികതയുടെ അളവുകോൽ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല..

]]>
ഡോ. നജ്മ ഒറ്റയ്ക്കല്ല, മലയാളികൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് എം. കെ മുനീര്‍ https://malayalees.ch/m-k-muneer-fb-post-about-kalamassery-medical-college-issue/ Thu, 22 Oct 2020 08:38:41 +0000 https://malayalees.ch/?p=33713 യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും മുനീര്‍

കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയിലെ പിഴവ് പുറത്തറിയാന്‍ ഇടയായ നഴ്‍സിംഗ് ഓഫീസര്‍ക്കെതിരെയും, കോളേജിലെ അനീതികള്‍ വിളിച്ചു പറയാന്‍ തയ്യാറായ യുവ ഡോക്ടര്‍ നജ്മ സലീമിനും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ എം. കെ മുനീര്‍. കേരളത്തില്‍ അടുത്തകാലത്ത് ആരോഗ്യരംഗത്തുണ്ടായ എല്ലാ പിഴവുകളും പരാമര്‍ശിച്ചിട്ടാണ് മുനീറിന്‍റെ വിമര്‍ശനം. ഫേസ്‍ബുക്ക് പേജിലൂടെയാണ് മുനീര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടർ നജ്മ സലിം അനീതികൾ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ നഴ്സിംഗ് ഓഫീസറിന്‍റെ സസ്പെൻഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു. പ്രാണവായു കിട്ടാതെ യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ അവിടെ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽ ഖാനെ ഭരണകൂട ഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്. ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും; ഡോക്ടർ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവുമെന്ന് പറഞ്ഞാണ് മുനീര്‍ കുറിപ്പ് അവസാനിച്ചിപ്പിരിക്കുന്നത്.

എം. കെ മുനീറിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കാം

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കരുത് എന്ന് സഹപ്രവർത്തകർക്ക് നിർദേശം നൽകിയ നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കുറ്റക്കാരായവരെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമല്ല ബന്ധപ്പെട്ടവർ ശ്രമിച്ചത്.

തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ചതിന് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരെ സസ്പെൻഡ് ചെയ്തതും നാം കണ്ടതാണ്. ചികിത്സ നിഷേധിച്ചതിന്റെ പേരിൽ ഇരട്ടക്കുട്ടികൾ മരിച്ചതും കോവിഡ് ചികിത്സയ്ക്കായി പോകുംവഴി ആംബുലൻസിൽ പീഡനം നേരിട്ട് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചതും രോഗി മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതും ഒക്കെ വീഴ്ചകളാണ്.

തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കോവിഡിന്റെ തുടക്കം മുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നതായിരുന്നു പ്രചരണം.

മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടർ നജ്മ സലിം അനീതികൾ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ നഴ്സിംഗ് ഓഫീസറിന്റെ സസ്പെൻഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.

പ്രാണവായു കിട്ടാതെ യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ അവിടെ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽ ഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്.

ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും; ഡോക്ടർ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും.

]]>
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് എം. കെ മുനീർ. https://malayalees.ch/m-k-muneer-on-pinarayi-vijayan/ Thu, 08 Oct 2020 04:46:17 +0000 https://malayalees.ch/?p=32957 മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് കൂടുന്നുവെന്ന് ഉപ പ്രതിപക്ഷ നേതാവ് എം.കെ മുനീർ. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിൽ സഞ്ചരിക്കുമ്പോൾ ചങ്കിടിപ്പ് കൂടുന്നത് മറികടക്കാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരുമെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു.

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇ. ഡി കുറ്റപത്രത്തിലെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലാണ് മുനീറിൻ്റെ പ്രതികരണം

കുറിപ്പിൻ്റെ പൂർണ രൂപം താഴെ….

സത്യാനന്തര കാലത്ത്‌ സത്യങ്ങൾ മാത്രം പുറത്തു വരുന്നു. 5 ഐഫോൺ സംബന്ധിച്ച അന്വേഷണം നടത്തുമ്പോൾ റിങ്ടോൺ എവിടെ അടിക്കുമെന്ന് ഡിജിപിക്ക് അറിയാം. അതാണ് അദ്ദേഹം നിയമോപദേശം തേടിയത്.

പ്രൊട്ടോകോൾ ഓഫീസിലെ തീപിടുത്തം ഇത്തിരി കടന്ന കയ്യായിപ്പോയി. ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ. ഫോറൻസിക്കുകാരും ഇനി കേന്ദ്ര ഏജൻസി വല്ലതുമാകുമോ ?

പാരിസ്ഥിതിക അനുമതിയില്ലാതെ തുരങ്കം നിർമ്മിക്കുന്നതും തീപിടിക്കാത്ത സാനിറ്റൈസർ നിർമ്മിച്ചതും ഒക്കെ ഭരണനേട്ടങ്ങൾ ആണ്. പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തം നടന്നപ്പോൾ കാട്ടിയ വെപ്രാളം എന്തിനായിരുന്നു? മാധ്യമങ്ങളെ തടയുന്നു. ചീഫ് സെക്രട്ടറി സെക്രട്ടറിയേറ്റിലെ ഡിജിപി ആകുന്നു. പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും പുറത്തുനിർത്തി ഗേറ്റ് പൂട്ടുന്നു. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നപേരിൽ മാധ്യമങ്ങൾക്കെതിരെ നടപടി നീക്കം ഉണ്ടാകുന്നു. പ്രതികരിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ മാനനഷ്ടം.

മാനമുള്ളവർക്ക് അല്ലേ മാനനഷ്ടം.
എല്ലാം ശരിയാകും ചിലർ വരുമ്പോൾ.

എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നത് മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടായിരുന്നു എന്നും സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് എന്നാണ് . മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട്? സകല തട്ടിപ്പുകളുടെയും പിൻവാതിൽ നിയമനങ്ങളുടെയും മൊത്ത കച്ചവടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിരുന്നത് എന്ന് വീണ്ടും തെളിയുകയാണ് .

അന്വേഷണം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുമ്പോൾ, ചങ്കിടിപ്പ് കൂടുന്നതും മുട്ടു വിറയ്ക്കുന്നതും ശരീരം വിയർക്കുന്നതുമെല്ലാം വലിയ രോഗത്തിന്റെ ലക്ഷണം ആണ്!!

ഈ രോഗലക്ഷണങ്ങൾക്ക് പരിഹാരം കാണാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും !!!

]]>
ഫേസ്‍ബുക്ക് പോസ്റ്റിന് കീഴെ അപകീര്‍ത്തികരമായ കമന്‍റ്: എം. കെ മുനീർ ഡിജിപിക്ക് പരാതി നൽകി https://malayalees.ch/defamatory-comment-m-k-muneer-lodged-a-complaint/ Mon, 21 Sep 2020 08:17:33 +0000 https://malayalees.ch/?p=32107 ഫേസ്‍ബുക്കിൽ അപകീർത്തികരമായ പരാമർശം ഇട്ട സംഭവത്തിൽ എം. കെ മുനീർ ഡിജിപിക്ക് പരാതി നൽകി. തലശ്ശേരി സ്വദേശിയായ ഷമീർ ചാലിൽ എന്നയാൾക്കെതിരെയാണ് പരാതി നൽകിയത്.

എന്‍. കെ പ്രേമചന്ദ്രന്‍ എം. പിക്ക് സമ്പൂര്‍ണവും വേഗത്തിലും സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് മുനീര്‍ ഇട്ട പോസ്റ്റിന് കമന്‍റ് ആയിട്ടാണ് ഷമീര്‍ ചാലില്‍ എന്ന വ്യക്തി അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. തുടര്‍ന്നാണ് മുനീര്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

കമന്‍റിന് താഴെ തന്നെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

]]>