M A Yusufali – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Oct 2023 11:33:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M A Yusufali – malayalees.ch https://malayalees.ch 32 32 ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത് https://malayalees.ch/forbes-india-rich-list-yousafali-is-the-richest-malayali/ Thu, 12 Oct 2023 11:33:15 +0000 https://malayalees.ch/?p=89326 ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. (forbes india rich list yousafali is the richest malayali)

മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി.

പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഏറ്റവും ധനികനായ മലയാളിയാണ്. 7.1 ബില്യൺ ഡോളർ ആസ്തിയാണുള്ളത്. 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഏറ്റവും ധനികരായ മലയാളികളിൽ യൂസഫലിക്ക് ശേഷമുള്ളത് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യൺ ഡോളറിന്റെ ആസ്തിയോടെ പട്ടികയിൽ 50ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞ വർഷം 3.1 ബില്യൺ ഡോളർ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു.

യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 3.7 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിലെ ധനിക മലയാളികളിൽ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയാണ് ഡോ. ഷംഷീർ. കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഇല്ലാതിരുന്ന ഡോ. ഷംഷീർ ഇക്കുറി 57-ാം സ്ഥാനം സ്ഥാനത്തെത്തി. ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച ആഗോള പട്ടികയിൽ ഇന്ത്യൻ വ്യവസായികളിൽ 83ാം സ്ഥാനത്തായിരുന്നു ലോകത്തെ ഏറ്റവും സമ്പന്നനായ റേഡിയോളജിസ്റ്റ് കൂടിയായ അദ്ദേഹം.

വ്യക്തിഗത സമ്പന്നർക്കൊപ്പം 4.9 ബില്യൺ ഡോളർ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുൻനിരയിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 3.25 ബില്യൺ ഡോളർ (റാങ്ക് 67), ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, 3.2 ബില്യൺ ഡോളർ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി, 2.93 ബില്യൺ ഡോളർ (റാങ്ക് 78) എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽ നാഥും ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.

ഫോർബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സമ്പന്നരുടെ മൊത്തം ആസ്തിയായ 799 ബില്യണിൽ വൻ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയിൽ 14% വർധനവ് ഉണ്ടായെങ്കിലും രൂപയുടെ മൂല്യ തകർച്ച കാരണം സമ്പത്തിൽ ഇത് പ്രതിഫലിച്ചില്ലെന്നും ഫോബ്സ് വിലയിരുത്തുന്നു. എട്ട് ശതകോടീശ്വരന്മാർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ ഏഴു പേർ പട്ടികയിൽ തിരിച്ചെത്തി.

]]>
‘എന്റെ മരണശേഷവും എല്ലാ വര്‍ഷവും ഒരുകോടി നിങ്ങളുടെ കയ്യിലെത്തും’; ഭിന്നശേഷിക്കാര്‍ക്കായി ആശുപത്രി, മുതുകാടിന്‍റെ സ്വപ്നത്തിന് സഹായവുമായി എം എ യൂസഫലി https://malayalees.ch/gopinath-muthukad-thanking-m-a-yusuf-ali/ Mon, 04 Sep 2023 11:06:57 +0000 https://malayalees.ch/?p=87184
ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുതുകാടിന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് കൈത്താങ്ങാകുന്നത്.

83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസര്‍ഗൊഡ് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.

‘എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവര്‍ഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാന്‍ എഴുതിവയ്ക്കും, ഇപ്പോള്‍ ഒന്നരക്കോടി രൂപയും ഞാന്‍ തരുന്നു..’ എം എ യൂസഫ് അലി പറഞ്ഞു.

‘പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാർ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു” എന്നാണ് ഇതിനെക്കുറിച്ച് മുതുകാട് പറഞ്ഞത്. സംഘഗാനത്തോടെയാണ് സെന്‍ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്‍പനേരം ചെലവഴിച്ചു.കലാകാരന്‍മാരെ അഭിനന്ദിക്കുകയും കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കുകയും ചെയ്തു.

]]>
ബ്രഹ്മപുരം ദുരിതാശ്വാസപ്രവര്‍ത്തനം; കൊച്ചി കോര്‍പ്പറേഷന് ഒരു കോടി കെെമാറി എം എ യൂസഫലി https://malayalees.ch/m-a-yousafali-announces1-crore-relief-for-brahmapuram/ Thu, 16 Mar 2023 09:18:35 +0000 https://malayalees.ch/?p=78106 ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഒരു കോടി രൂപ കോർപ്പറേഷന് കൈമാറി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാൻ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനിൽ ഒരു കോടി രൂപ എം എ യൂസഫലി വാഗ്ദാനം ചെയ്തുവെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘വൈകിട്ട് തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എനിയ്ക്ക് ചെക്ക് കൈമാറി. യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നു. നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ക്ലീൻ ഗ്രീൻ കൊച്ചി (HEAL പദ്ധതി) പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും,’ മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാറിനെ ഫോണിൽ വിളിച്ചാണ് എം എ യൂസഫലി ഇക്കാര്യമറിയിച്ചത്. കനത്ത പുക മൂലം ശ്വാസ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി വൈദ്യസഹായം എത്തിക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് തുക കൈമാറിയതെന്ന് എം എ യൂസഫലി അറിയിച്ചു.

കൊച്ചി മേയർ എം. അനിൽ കുമാർ ഫേസ്ബുക്കിലൂടെ കുറിച്ചത്

ആദരണീയനായ ശ്രീ.എം എ യൂസഫലി വിദേശത്തുനിന്നും എന്നെ വിളിച്ചിരുന്നു. കൊച്ചി നഗരത്തിൽ ബ്രഹ്മപുരം തീ പിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിപൂർണ്ണമായ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാൻ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനിൽ 1 കോടി രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. വൈകിട്ട് തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എനിയ്ക്ക് ചെക്ക് കൈമാറുകയും ചെയ്തു. ശ്രീ .യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നു. നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ക്ലീൻ ഗ്രീൻ കൊച്ചി (HEAL പദ്ധതി )പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് ശ്രീ. യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും എന്ന് കൂടി ഉറപ്പു നൽകുന്നു. നമുക്കൊന്നിച്ച് കൊച്ചിയുടെ മുഖം കൂടുതൽ സുന്ദരമാക്കാം.

]]>