M A baby – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 05:02:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png M A baby – malayalees.ch https://malayalees.ch 32 32 കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി; ‘പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ടെന്ന് എം എ ബേബി https://malayalees.ch/modis-statement-on-kerala-victory-is-only-dream-ma-baby/ Sat, 04 Mar 2023 05:01:39 +0000 https://malayalees.ch/?p=77332 കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം.(Modi’s statement on kerala victory is only dream-ma baby)

ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. നിയമ സഭയിൽ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഐഎം പൂട്ടിച്ചുമോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ കിട്ടിയത്പോലെ ക്രിസ്ത്യൻ വോട്ടുകൾ കേരളത്തിൽ കിട്ടുമെന്ന് ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രാദേശിക കൂട്ടുകെട്ടുകൾക്ക് ബിജെപിയെ തകർക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
കേരളസമൂഹത്തിൽ തലപൊക്കുന്ന പാതാളലോകത്തിൻറെ തെളിവാണ് ഇലന്തൂരിലെ നരബലി: എം എ ബേബി https://malayalees.ch/ma-baby-response-on-human-sacrifice/ Thu, 13 Oct 2022 04:36:58 +0000 https://malayalees.ch/?p=69513 കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന്‌ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തിൽ അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യം? എം എ ബേബി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാരിനോ പൊലീസിനോ മാത്രമായി കൈകാര്യം ചെയ്യാനാവുന്നതല്ല ഈ അധഃപതനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തിന് മാത്രമേ ഈ പ്രശ്നത്തിൻറെ കാതലിനെ നേരിടാനാവൂ.

പാലക്കാട് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതും പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിർധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളിൽ ആണ്. വൈകുന്നേരത്തെ ടെലിവിഷൻ ചർച്ചകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളിൽ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു…എം എ ബേബി പറഞ്ഞു.

]]>
പൊലീസ് നിയമ ഭേദഗതി: പോരായ്മയെന്ന് എം എ ബേബി https://malayalees.ch/m-a-baby-criticises-new-police-act/ Tue, 24 Nov 2020 14:46:04 +0000 https://malayalees.ch/?p=35673 വിമർശനം ഉണ്ടാവുന്ന തരത്തിൽ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിവാദങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചർച്ച ചെയ്യും. നിയമ ഭേദഗതി പിൻവലിക്കാൻ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എം എ ബേബി പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് സിപിഎമ്മിനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ് എം എ ബേബിയുടെ പ്രതികരണം. ഇന്നലെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസി നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

]]>