Lyricist – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Jan 2023 04:55:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lyricist – malayalees.ch https://malayalees.ch 32 32 കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും https://malayalees.ch/beeyar-prasad-cremation-will-held-on-friday/ Thu, 05 Jan 2023 04:55:42 +0000 https://malayalees.ch/?p=73968 അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും.

ആദ്യം എന്‍എസ്എസ് കരയോഗം ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. സഹോദരങ്ങള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. കുട്ടനാടിന്റെ പ്രിയപ്പെട്ട കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ എത്തിച്ചേരും.

ഏറെ നാളായി ചികിത്സയിലായിരുന്ന ബീയാര്‍ പ്രസാദ് ഇന്നലെ വൈകിട്ടാണ് ചങ്ങനാശേരിയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.

അറുപതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട് ബീയാര്‍ പ്രസാദ്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് അദ്ദേഹം സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബീയാര്‍ പ്രസാദ് 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകന്‍, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷന്‍ അവതാരകരിലൊരാളായിരുന്നു ബീയാര്‍ പ്രസാദ്.

]]>
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു https://malayalees.ch/lyricist-bichu-thirumala-passes-away/ Fri, 26 Nov 2021 04:20:17 +0000 https://malayalees.ch/?p=53075 പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദർഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന മികവ് പുലർത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.

1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. യഥാർത്ഥ പേര് ബി ശിവശങ്കരൻ നായർ എന്നായിരുന്നു.

]]>