lunch – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Oct 2023 04:36:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lunch – malayalees.ch https://malayalees.ch 32 32 ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/school-lunch-high-court-appeal/ Thu, 26 Oct 2023 04:36:00 +0000 https://malayalees.ch/?p=90077 ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക ലഭ്യമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിർദേശ പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും.

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകണമെന്നും തുക മുൻകൂർ നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്നും വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു.

]]>
നല്ല ചോറും മീൻകറിയും, ചിക്കനും സാമ്പാറുമെല്ലാം കൂട്ടി ഉഗ്രനൊരു ഊണ്; ഇനി മുതൽ ക്യാമ്പസുകളിലാരും വിശന്നിരിക്കില്ല https://malayalees.ch/lunch-in-campus/ Fri, 03 Feb 2023 04:25:57 +0000 https://malayalees.ch/?p=75588 ഇനി മുതൽ ക്യാമ്പസുകളിലാരും വിശന്നിരിക്കണ്ട.തിരൂർ തുഞ്ചൻ സ്മാരക ഗവ: കോളജിലെ വിശപ്പുരഹിത കാമ്പസ് പദ്ധതി സംസ്ഥാന തലങ്ങളിലേക്ക്.സർക്കാർ കോളജുകൾക്ക് തുക അനുവദിച്ച് കൊണ്ട് ഉത്തരവിറക്കി. കഴിഞ്ഞ അദ്ധ്യായന വർഷമാണ് തിരൂർ കോളജിൽ പദ്ധതിക്ക് തുടക്കം കുറിച്ച്. 

നല്ല രുചിയുള്ള ചോറും, ചിക്കനും, മീൻ കറിയും, സാമ്പാറും, തോരനും, പപ്പടവുമെല്ലാം കൂട്ടി നല്ല സ്വാദിഷ്ടമായാ ഭക്ഷണം ഇനി ക്യാമ്പസുകളിൽ വിളമ്പും. കോളേജുകളിൽ ആരും വിശന്നിരിക്കരുത് എന്ന ചിന്തയിൽ നിന്ന് തിരൂർ തുഞ്ചൻ കോളജിൽ കഴിഞ്ഞ അധ്യായന വർഷം ആരംഭിച്ച പദ്ധതിയാണ് ഇന്ന് സംസ്ഥാന തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി തുടക്കത്തിൽ കഞ്ഞിയും,പയറുമായിരുന്നു നൽകിയിരുന്നതെങ്കിൽ സർക്കാർ ഇടപ്പെട്ടതോടെ ചോറും,നോൺ വെജും, വെജിറ്റേറിയനും നൽകാൻ തീരുമാനമായി.കുടുംബശ്രീ സംരീഭകർ മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരൂർ തുഞ്ചൻ സ്മാരക കോളജിൽ വെട്ടം ഗ്രാമ പഞ്ചായത്തിലെ പുണ്യ കുടുംബശ്രീയെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

]]>