lucknow super giants – malayalees.ch https://malayalees.ch Malayalam Online News Portal Sat, 22 Apr 2023 10:49:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lucknow super giants – malayalees.ch https://malayalees.ch 32 32 ലക്‌നൗ – ഗുജറാത്ത് പോരാട്ടം: ടോസ് നേടിയ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും https://malayalees.ch/gt-won-toss-against-lsg-and-opted-to-bat-ipl-2023-html/ Sat, 22 Apr 2023 10:46:35 +0000 https://malayalees.ch/?p=80084 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന് പകരം നൂർ അഹമ്മദ് ഇന്നത്തെ മത്സരം കളിക്കും. ഗുജറാത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് നൂർ അഹമ്മദിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയിറങ്ങിയ അമിത് മിശ്ര ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. യുദ്ധ്വീർ സിങ്ങിന് പകരമാണ് താരം എത്തുന്നത്. 

]]>
‘അവൻ്റെ ബാറ്റിംഗ് എന്ത് മടുപ്പിക്കലാണ്’; കെ.എൽ രാഹുലിനെതിരെ തുറന്നടിച്ച് കെവിൻ പീറ്റേഴ്‌സൺ https://malayalees.ch/watching-kl-rahul-bat-is-the-most-boring-thing-kevin-pietersen-html/ Thu, 20 Apr 2023 11:24:00 +0000 https://malayalees.ch/?p=79960 ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിനെതിരെ ക്രൂരമായ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. പവർപ്ലേയിൽ വേഗത്തിൽ റൺസെടുക്കാൻ രാഹുലിന് കഴിയുന്നില്ല. ആദ്യ ആറ് ഓവറിലെ രാഹുലിൻ്റെ മെല്ലെ പോക്കിനെ വിമർശിച്ച അദ്ദേഹം പവർപ്ലേയിൽ രാഹുലിന്റെ ബാറ്റിംഗ് കാണുന്നത് ഏറ്റവും ബോറടിപ്പിക്കുന്ന കാര്യമാണെന്നും പരിഹസിച്ചു.

രാജസ്ഥാനെതിരായ മത്സരത്തിൽ പേസർ ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ശക്തമായ ബൗളിംഗ് ആക്രമണത്തിനെതിരെ റൺസ് നേടുന്നതിൽ രാഹുൽ പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി പീറ്റേഴ്‌സൺ രംഗത്തെത്തിയത്. രാഹുലിന്റെ ഷോട്ട് സെലക്ഷനെയും ശരാശരിക്ക് താഴെയുള്ള സ്‌ട്രൈക്ക് റേറ്റിനെയും പീറ്റേഴ്‌സൺ വിമർശിച്ചു. ഐപിഎൽ കമന്ററിക്കിടെയായിരുന്നു പ്രതികരണം.

ട്രെന്റ് ബോൾട്ടിൻ്റെ ആദ്യ ആറ് പന്തിൽ അക്കൗണ്ട് തുറക്കാൻ രാഹുലിന് കഴിഞ്ഞില്ല. പവർപ്ലേയിൽ 19 പന്തിൽ 19 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്. ഇതാണ് പീറ്റേഴ്‌സണിനെ ചൊടിപ്പിച്ചത്. രാജസ്ഥാനെതിരെ 32 പന്തിൽ 39 റൺസാണ് താരം നേടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തിരുന്നു. കൈൽ മെയേഴ്‌സ് 42 പന്തിൽ 51 റൺസ് നേടി. മറുപടിയായി രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

]]>
ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷം; ആവേശ് ഖാന് പിഴയിട്ട് ഐപിഎൽ https://malayalees.ch/avesh-khan-ipl-fine-html/ Wed, 12 Apr 2023 04:33:06 +0000 https://malayalees.ch/?p=79503 ലക്നൗ സൂപ്പർ ജയൻ്റ്സ് പേസർ ആവേശ് ഖാനു പിഴയിട്ട് ഐപിഎൽ അധികൃതർ. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിജയിച്ചതിനു ശേഷം നടത്തിയ ആഘോഷപ്രകടനവുമായി ബന്ധപ്പെട്ടാണ് പിഴ വിധിച്ചത്. വിജയിച്ചതിനു പിന്നാലെ ഹെൽമറ്റ് വലിച്ചെറിഞ്ഞായിരുന്നു ആവേശ് ഖാൻ്റെ ആഘോഷം. ഇന്നലെ ഓവർ നിരക്ക് കുറഞ്ഞതിൻ്റെ പേരിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലെസിക്കും പിഴവിധിച്ചു. 12 ലക്ഷം രൂപയാണ് ഡുപ്ലെസിയുടെ പിഴ.

ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗ വിജയിച്ചിരുന്നു. കോലിയുടെയും ഡു പ്ലെസിസിൻ്റെയും മാക്സ്‌വെലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷേ, ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്.

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ കളിച്ച രണ്ടെണ്ണത്തിൽ മുട്ടുമടക്കി. പട്ടികയിൽ മുംബൈ 9ആമതും ഡൽഹി 10ആമതുമാണ്.

]]>
പന്തിൽ ഉമിനീര് പുരട്ടി അമിത് മിശ്ര; വിവാദം: വിഡിയോ https://malayalees.ch/amit-mishra-saliva-ipl-video/ Tue, 11 Apr 2023 08:32:57 +0000 https://malayalees.ch/?p=79455 ഐപിഎൽ മത്സരത്തിനിടെ പന്തിൽ ഉമിനീര് പുരട്ടി ലക്നൗ സൂപ്പർ ജയൻ്റ്സ് താരം അമിത് മിശ്ര. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. കൊവിഡ് വ്യാപനത്തിനു ശേഷം പന്തിൽ ഉമിനീർ പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. (amit mishra saliva ipl)

ബാംഗ്ലൂർ ഇന്നിംഗ്സിൻ്റെ 12ആം ഓവറിലെ ആദ്യ പന്ത് എറിയുന്നതിനു മുൻപാണ് മിശ്ര പന്തിൽ ഉമിനീർ പുരട്ടിയത്. 2021 ഐപിഎലിലും മിശ്ര ഇത്തരത്തിൽ ഉമിനീർ പുരട്ടി വിവാദത്തിലായിരുന്നു. അന്ന് മിശ്ര ഡൽഹി ക്യാപിറ്റൽസിലായിരുന്നു. ഇത് ശ്രദ്ധിച്ച അമ്പയർ അന്ന് ക്യാപ്റ്റനും താരത്തിനും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇന്നലെ മിശ്രയുടെ പ്രവൃത്തി അമ്പയർ ശ്രദ്ധിച്ചില്ല. ഇന്നലെ 2 ഓവർ പന്തെറിഞ്ഞ മിശ്ര കോലിയുടെ വിക്കറ്റ് വീഴ്ത്തി.

ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവി വിജയിച്ചിരുന്നു. കോലിയുടെയും ഡു പ്ലെസിസിൻ്റെയും മാക്സ്‌വെലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷേ, ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്.

]]>
അവസാന ബോൾ ത്രില്ലറിൽ ബാംഗ്ലൂരിനെതിരെ ലക്‌നൗവിന് വിജയം https://malayalees.ch/lsg-won-rcb-ipl-2023/ Tue, 11 Apr 2023 04:53:48 +0000 https://malayalees.ch/?p=79436 ഐപിഎല്ലിലെ ബാംഗ്ലൂരിനെതിരായ ആവേശ മത്സരത്തിൽ അവസാന പന്തിൽ ലക്‌നൗവിന് വിജയം. കൊഹ്‌ലിയുടെയും ഡു പ്ലെസിസ്ന്റെയും മാക്സ്‌വെല്ലിന്റെയും മികവിൽ 212 റണ്ണുകൾ പടുത്തുയർത്തിയ ബാംഗ്ലൂരിന് പക്ഷെ ലക്‌നൗവിന്റെ രണ്ടാം ഇന്നിങ്സിൽ പിഴച്ചു. അവസാന പത്ത് വരെ നീണ്ടു നിന്ന മത്സരത്തിൽ ലക്‌നൗവിന്റെ വിജയം ഒരു വിക്കറ്റിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെസ് ചെയ്ത് ജയിക്കുന്ന ഏറ്റവും വലിയ നാലാമത്തെ റൺ നിരക്കാണ് ഇന്നത്തേത്. LSG won RCB IPL 2023

ആദ്യ നാലോവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ബാംഗ്ലൂർ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ വെയ്ൻ പാർണെൽ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ ലക്‌നൗ തകർന്നടിഞ്ഞു. 37 റണ്ണുകൾ മാത്രമാണ് ആദ്യ ആറ് ഓവറുകളിൽ ലക്‌നൗവിന് നേടാനായത്. കൈൽ മയേഴ്സ് (0), ദീപക് ഹൂഡ ( 10 പന്തിൽ 9), ക്രുനാൽ പാണ്ട്യ (0) എന്നിവരെയാണ് പവർപ്ലേയിൽ നഷ്ടമായത്. പിന്നീട് സ്റ്റോയ്‌നിസ് കളിക്കളത്തിൽ ഇറങ്ങിയപ്പോഴാണ് മത്സരത്തിന്റെ ഗതി മാറിയത്. തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരം നേടിയത് 30 പന്തിൽ നിന്ന് 65 റണ്ണുകൾ. ക്യാപ്റ്റൻ രാഹുൽ 20 പന്തുകളിൽ നേടിയത് 18 റണ്ണുകൾ മാത്രം.

പതിനൊന്നാം ഓവറിൽ സ്റ്റോയ്‌നിസ് പുറത്തായതോടെ നിക്കോളാസ് പൂരൻ ബാറ്റുമായെത്തി. തുടർന്ന്, ബാംഗ്ലൂർ ബോളർമാർ തലങ്ങും വിലങ്ങും അടി വാങ്ങുന്ന കാഴ്ചക്കാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 15 പന്തുകൾ മാത്രം നേരിട്ട് അതിവേഗത്തിൽ അർദ്ധ സെഞ്ച്വറി തികച്ചു താരം. ഈ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ചുറിയാണ് താരത്തിന്റേത്. സിറാജിന്റെ പന്തിൽ ക്യാച്ച് നൽകി പുറത്താകുമ്പോൾ 19 പന്തിൽ നിന്ന് 62 റണ്ണുകൾ താരം നേടിയിരുന്നു. തുടർന്ന് കളിക്കളത്തിലെത്തിയ ആയുഷ് ബഡോണി (24 പന്തിൽ 30) മോശമല്ലാത്ത ഇന്നിഗ്‌സാണ് കാഴ്ചവെച്ചത്. ആവേശ് ഖാനാണ് അവസാന ഓവറിൽ ലക്‌നൗവിനെ വിജയിപ്പിച്ച നിർണായക പ്രകടനം നടത്തിയത്

]]>
ഐപിഎലിൽ ഇന്ന് ആർസിബി ലക്നൗവിനെതിരെ https://malayalees.ch/ipl-royal-challengers-bangalore-lucknow-super-giants-rcb-lsg-preview/ Mon, 10 Apr 2023 08:18:04 +0000 https://malayalees.ch/?p=79385 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്. (ipl rcb lsg preview)

ഒരു കളി ജയിച്ചെങ്കിലും ആർസിബി അത്ര ഭദ്രമായ നിലയിലല്ല. അനുജ് റാവത്ത്, ഗ്ലെൻ മാക്സ്‌വൽ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്‌മദ് എന്നിവരടങ്ങുന്ന മധ്യനിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂർണമായ പൊട്ടൻഷ്യലിൽ കളിച്ചിട്ടില്ല. കോലി ഫോമിലേക്ക് തിരികെയെത്തിയതിൻ്റെ സൂചന ആദ്യ മത്സരത്തിൽ നൽകിയിലെങ്കിലും കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തി. ബൗളിംഗ് പരിഗണിക്കുമ്പോൾ കഴിഞ്ഞ സീസണുകളിലെ അതേ പ്രശ്നം തുടരുകയാണ്. ഡെത്ത് ഓവർ ബൗളിംഗ്. ഹർഷൽ പട്ടേലിലാണ് ആർസിബി ഡെത്ത് ബൗളിംഗ് ഉന്നമിടുന്നതെങ്കിലും താരം ഫോമിലേക്കെത്തിയിട്ടില്ല. ബ്രേസ്‌വെലിനു പകരം വനിന്ദു ഹസരങ്ക കളിക്കും. അനുജ് റാവത്തിനു പകരം മഹിപാൽ ലോംറോറോ സുയാഷ് പ്രഭുദേശായിയോ കളിക്കാനിടയുണ്ട്.

മറുവശത്ത് കെയിൽ മയേഴ്സിൻ്റെ റെഡ് ഹോട്ട് ഫോം ആണ് ലക്നൗവിനെ തുണക്കുന്നത്. അതുകൊണ്ട് തന്നെ ക്വിൻ്റൺ ഡികോക്കിനെ എവിടെ അക്കോമഡേറ്റ് ചെയ്യുമെന്നത് ലക്നൗ മാനേജ്മെൻ്റിനു തലവേദനയാണ്. സ്റ്റോയിനിസിനും പകരം ഡികോക്കിനെ ടീമിൽ ഉൾപ്പെടുത്തി രാഹുൽ മൂന്നാം നമ്പറിലിറങ്ങുക എന്നതാണ് ഐഡിയൽ. എന്നാൽ, മാനേജ്മെൻ്റ് എന്ത് തീരുമാനിക്കുമെന്നത് കണ്ടറിയണം. ആർസിബിയെപ്പോലെ മധ്യനിരയിൽ ലക്നൗവും മോശം പ്രകടനമാണ് നടത്തുന്നത്. കെഎൽ രാഹുൽ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ ഫോം ലക്നൗവിനു തിരിച്ചടിയാണ്. അവേഷ് ഖാനും മാർക്ക് വുഡും തിരികെ എത്തിയേക്കും.

]]>
ലഖ്‌നൗ-ഹൈദരാബാദ് പോരാട്ടം; ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു https://malayalees.ch/ipl-2023-live-updates-match-10-lsg-vs-srh-match/ Sat, 08 Apr 2023 05:00:06 +0000 https://malayalees.ch/?p=79281 ലഖ്‌നൗ ഹൈദരാബാദ് ഐ പി എല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടാനാറുപ്പിച്ചാണ് ലഖ്‌നൗ ഇറങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബിഷ്‌ണോയ് അടക്കമുള്ള സ്പിന്നര്‍മാരിലാണ് പ്രതീക്ഷ മുഴുവനും. എയിഡന്‍ മക്രവും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. (IPL 2023 live updates Match 10, LSG vs SRH Match)

അവസാന മത്സരത്തില്‍ ചെന്നൈയോട് പന്ത്രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ലക്‌നൗ വഴങ്ങിയത്. സണ്‍ റൈസേഴ്‌സ് ആകട്ടെ രാജസ്ഥനോട് 72 റണ്ണുകള്‍ക്ക് തോറ്റു. ബാറ്റു കൊണ്ടും ബോള് കൊണ്ടും ലക്‌നൗ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കെയ്ല്‍ മയേഴ്‌സിലാണ് ലക്‌നൗവിന്റെ പ്രതീക്ഷ മുഴുവന്‍. ദീര്‍ഘ കാലമായി ഫോമിലല്ലാത്ത കെഎല്‍ രാഹുല്‍ കൂടി ഫോമിലായാല്‍ ലക്‌നൗവിന് വിജയം എളുപ്പമാകും. ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കളിക്കളത്തിലേക്ക് തിരികെയെത്തും. എസ്ആര്‍എച്ചിനാകട്ടെ ഭുവനേശ്വര്‍ അടങ്ങുന്ന ബോളിങ് നിര ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷയുണ്ട്. നടരാജനും ഉമ്രാന്‍ മാലിക്കും ഭുവനേശ്വര്‍ കുമാറും തീ പാറുന്ന പന്തുകളെറിഞ്ഞാല്‍ വിജയം അനായാസം കൂടെ കൂട്ടാനാകും.

കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടു പോയിന്റോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ലഖ്‌നൗ ആദ്യ മത്സരത്തില്‍ രാജസ്ഥാനനോട് തോറ്റു വരുന്ന സണ്‍ റൈസേഴ്‌സിന് എതിരെ മികച്ച പോരാട്ടം ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തില്‍ രാജസ്ഥനോട് കാര്യമായി പൊരുതാതെ കീഴടങ്ങിയ സണ്‍ റൈസേഴ്‌സിന് വിജയത്തോടെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനം വെടിയണമെന്ന് ആഗ്രഹമുണ്ട്.

]]>
അനായാസം ലഖ്‌നൗ ; ഹൈദരബാദിനെ 5 വിക്കറ്റിന് തകര്‍ത്തു https://malayalees.ch/krunal-pandya-helps-lucknow-super-giants-beat-sunrisers-hyderabad/ Sat, 08 Apr 2023 04:57:29 +0000 https://malayalees.ch/?p=79277 ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അനായാസ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. ആദ്യ മത്സരത്തില്‍ തോറ്റുവന്ന ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്ത്താമെന്ന പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങിയതെങ്കിലും സ്പിന്‍ കുഴിയില്‍ വീണുപോകുകയായിരുന്നു. ( Krunal Pandya helps Lucknow Super Giants beat Sunrisers Hyderabad)

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി തകര്‍ന്ന് വീഴുക തന്നെയായിരുന്നു. 20 ഓവറില്‍ 121 റണ്‍സിന് ഒതുങ്ങുകയായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം നിര്‍ത്തി മൂന്ന് വിക്കറ്റ് പിഴുത ക്രുനാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ 16 ഓവറില്‍ 121 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ലഖ്‌നൗ. ബാറ്റുകൊണ്ട് തിളങ്ങിയ ക്രുനാല്‍ 34 റണ്‍സെടുത്ത് വീണ്ടും തിളങ്ങുകയും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 35 റണ്‍സുമായി മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തതോടെ വിജയം ഉറപ്പിക്കുകയായിരുന്നു.

]]>
‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല’; പ്രതികരിച്ച് കെഎൽ രാഹുൽ https://malayalees.ch/kl-rahul-talks-about-strike-rate-2/ Wed, 08 Mar 2023 05:35:36 +0000 https://malayalees.ch/?p=77584 സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു. (rahul talks strike rate)

“സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു.

വരുന്ന സീസണിലേക്കുള്ള ജഴ്സി ലക്നൗ സൂപ്പർ ജയൻ്റ്സ് അവതരിപ്പിച്ചിരുന്നു. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ കെഎൽ രാഹുൽ, ടീം ഉപദേശകൻ ഗൗതം ഗംഭീർ, ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്നാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ 9 ജയം സഹിതം 18 പോയിൻ്റുമായി ലക്നൗ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മാസം 31നാണ് ഇക്കൊല്ലത്തെ ഐപിഎൽ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും.

]]>
‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല’; പ്രതികരിച്ച് കെഎൽ രാഹുൽ https://malayalees.ch/kl-rahul-talks-about-strike-rate/ Tue, 07 Mar 2023 09:50:06 +0000 https://malayalees.ch/?p=77534 സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു.
“സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു.

വരുന്ന സീസണിലേക്കുള്ള ജഴ്സി ലക്നൗ സൂപ്പർ ജയൻ്റ്സ് അവതരിപ്പിച്ചിരുന്നു. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ കെഎൽ രാഹുൽ, ടീം ഉപദേശകൻ ഗൗതം ഗംഭീർ, ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്നാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ 9 ജയം സഹിതം 18 പോയിൻ്റുമായി ലക്നൗ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മാസം 31നാണ് ഇക്കൊല്ലത്തെ ഐപിഎൽ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും.

]]>