LPG price – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Mar 2023 04:48:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LPG price – malayalees.ch https://malayalees.ch 32 32 പാചക വാതക വില വര്‍ധിപ്പിച്ചു https://malayalees.ch/gas-price-hiked-india/ Wed, 01 Mar 2023 04:48:13 +0000 https://malayalees.ch/?p=77080 രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി.

പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഇരുട്ടടിയാകും.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു.

]]>
രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു https://malayalees.ch/commercial-cylindar-price-dropped/ Mon, 01 Aug 2022 04:35:44 +0000 https://malayalees.ch/?p=65707 രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

]]>
വാണിജ്യ പാചക വാതകത്തിന് വില കുറച്ചു; സിലണ്ടര്‍ ഒന്നിന് 134 രൂപ വീതം കുറയും https://malayalees.ch/commercial-lpg-price-reduced-by-135-rs-per-cylinder/ Wed, 01 Jun 2022 04:32:47 +0000 https://malayalees.ch/?p=62717 എല്‍പിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലണ്ടര്‍ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും.

പെട്രോള്‍, ഡീസല്‍ വിലയും കുറച്ച പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

]]>
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 250 രൂപ വർധിച്ചു https://malayalees.ch/commercial-lpg-cylinder-price-hike/ Fri, 01 Apr 2022 05:08:42 +0000 https://malayalees.ch/?p=59392 വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്.

മുംബൈയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിൻ്റെ വില 2205 രൂപ ആയി. കൊൽക്കത്തയിൽ 2351 രൂപയും ചെന്നൈയിൽ 2406 രൂപയുമാണ് വില. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടർച്ചയായി ഇന്ധന വില വർധിക്കുന്നുണ്ട്. എന്നാൽ, ഇന്ന് പെട്രോൾ-ഡീസൽ വില വർധിച്ചിട്ടില്ല.

]]>
ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് വര്‍ധിപ്പിച്ചത് 100 രൂപ; ഇരുട്ടടിയായി ഇന്ധന വിലയും https://malayalees.ch/100-rs-100-hike-for-lpg-in-february-alone/ Thu, 25 Feb 2021 05:39:06 +0000 https://malayalees.ch/?p=40639 ഡിസംബറിന് ശേഷം നാലാം തവണയും പാചകവാതകത്തിന് വിലകൂടി. 801 രൂപയാണ് കൊച്ചിയിലെ പാചകവാതകത്തിന്‍റെ ഒടുവിലെ വില. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. ജനുവരിയില്‍ ഒരു തവണയും വില വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ മാത്രം നൂറ് രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ ഗാർഹിക സിലിണ്ടറിന്‍റെ വില 776 രൂപയായിരുന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ ആയി വര്‍ധിപ്പിച്ചിരുന്നു. ഇന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷത്തെ വില വര്‍ധന പട്ടിക:

ജനുവരി 01- 19 രൂപ വര്‍ധിപ്പിച്ചു.

ഫെബ്രുവരി 04- 25 രൂപ വര്‍ധിപ്പിച്ചു.

ഫെബ്രുവരി 15- 50 രൂപ വര്‍ധിപ്പിച്ചു.

ഫെബ്രുവരി 25- 25 രൂപ വര്‍ധിപ്പിച്ചു.

പാചകവാതക സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യു.എസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർധനവ്.

അതേസമയം, രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. ഡീസൽ വില 88 ലേക്ക് എത്തുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയായി. ഡീസല്‍ ലിറ്ററിന് 87 ലേക്ക് അടുക്കുന്നു. ഒന്‍പത് മാസത്തിനിടെ ഇന്ധനവില വര്‍ധിച്ചത് 21 രൂപയാണ്. 48 തവണകളിലായിട്ടാണ് ഈ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.

]]>