LPG cylinder – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Oct 2023 10:14:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LPG cylinder – malayalees.ch https://malayalees.ch 32 32 പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക് https://malayalees.ch/lpg-truck-drivers-are-on-strike-from-november-5/ Sat, 14 Oct 2023 10:14:42 +0000 https://malayalees.ch/?p=89460 സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്.

തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.

]]>
പാചക വാതക വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ https://malayalees.ch/centre-reduces-domestic-lpg-cylinder-price-by-rs-200/ Wed, 30 Aug 2023 05:09:49 +0000 https://malayalees.ch/?p=86937
പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും. ഇന്നലെ കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ കുറയും. ( Centre reduces domestic LPG cylinder price by Rs 200 )

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി. 200 രൂപയാണ് സബ്‌സിഡിയായി പ്രഖ്യാപിച്ചത്. ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് 200 രൂപയാണ് കുറയുന്നത്. കേരളത്തിൽ നിലവിൽ 1110 ഉള്ള സിലിണ്ടർ വില 910 രൂപയായി കുറയും.പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെ 200 രൂപ സബ്‌സിഡിയായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ സിലിണ്ടറിന് 400 രൂപ കുറയും.പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കുമെന്നും അറിയിച്ചു..ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം.അതേസമയം സബ്‌സിഡി പ്രഖ്യാപിച്ചതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.എൽപിജി സിലിണ്ടറിന് ജൂലൈ 50 രൂപയും മെയ് മാസത്തിൽ രണ്ട് തവണയും വില ഉയർത്തിയിരുന്നു.

]]>
പാലക്കാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി https://malayalees.ch/palakkad-lpg-cylinder-3-death/ Fri, 30 Sep 2022 07:48:28 +0000 https://malayalees.ch/?p=68791 തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിൻ ആണ് (18) ഇന്ന് മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബ്ദുൽ സമദ്, ഭാര്യ ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആകെ വീട്ടിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പട്ടാമ്പി- തൃത്താല ഫയർഫോഴ്സ് യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വീട്ടുടമയും ഗ്യാസ് ഏജൻസി ഡ്രൈവറുമായ അബ്ദുൽ റസാഖ്, ഭാര്യ സറീന, മകൻ സെബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 25ന് രാവിലെ അബ്ദുൽ റസാഖ് മരിച്ചു. പിന്നീട് അദ്ദേഹത്തിൻ്റെ ഭാര്യയും മരണപ്പെട്ടു. തുടർന്നാണ് ഇന്ന് മകനും മരണത്തിനു കീഴടങ്ങിയത്.

സെബിൻ്റെ സഹോദരിയും മുത്തശ്ശിയും മാത്രമാണ് ഈ വീട്ടിലെ അംഗങ്ങളിൽ രക്ഷപ്പെട്ടത്.

]]>
പാചകവാതകത്തിന് വീണ്ടും വില കൂട്ടി; സിലിണ്ടറിന് 25 രൂപയുടെ വർധന https://malayalees.ch/lpg-cylinder-rate-hiked-2/ Thu, 25 Feb 2021 05:40:15 +0000 https://malayalees.ch/?p=40641 കൊച്ചി: കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നേരത്തെ ഗാർഹിക സിലിണ്ടറിന്റെ വില 776 രൂപയായിരുന്നു.

പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്.

ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രൂപയുമാണ് വർധിപ്പിച്ചത്.

]]>
കൂട്ടി ഇന്നും; ഗ്യാസിനും പെട്രോളിനും ഡീസലിനും https://malayalees.ch/lpg-cylinder-rates-cooking-gas-price-hiked-by-rs-50/ Mon, 15 Feb 2021 04:07:55 +0000 https://malayalees.ch/?p=40164 രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയാവും സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക. മുന്നുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്.

അതിനിടെ തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 രൂപക്കടുത്തെത്തി. തിരുവനന്തപുരത്ത് 90 രൂപക്ക് മുകളിലാണ് പെട്രോൾ വില.

]]>
ഇരുട്ടടി വീണ്ടും; പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി https://malayalees.ch/lpg-cylinder-rate-hiked/ Thu, 04 Feb 2021 03:59:20 +0000 https://malayalees.ch/?p=39627 വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു

കൊച്ചി: സാധാരണക്കാരന് ഇരുട്ടടി നൽകി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ വില. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

കാസർക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചത്. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്.

ഇന്ധന വിലയും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വർധനയാണിത്. പെട്രോൾ- ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസൽ ലിറ്ററിന് 81 രൂപ 03 പൈസയും.

കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയിൽ വില വർധിപ്പിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികളുടേത്.

]]>
ഒടിപി നമ്പര്‍ കാണിച്ചില്ലെങ്കില്‍ ഇനി സിലിണ്ടര്‍ ലഭിക്കില്ല https://malayalees.ch/you-will-need-otp-for-home-delivery-of-lpg-cylinder-from-nov-1-all-you-need-to-know/ Sat, 17 Oct 2020 05:19:27 +0000 https://malayalees.ch/?p=33454 വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍. വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ് ലഭിക്കും. പാചക വാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്‍റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.

പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. എന്നാൽ കമേഴ്സ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമായിരിക്കില്ല.

]]>