Low pressure – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Nov 2021 07:41:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Low pressure – malayalees.ch https://malayalees.ch 32 32 അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു https://malayalees.ch/arabian-sea-low-pressure/ Mon, 15 Nov 2021 07:41:04 +0000 https://malayalees.ch/?p=52503 അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 18 വരെ മഴ ശക്തമായി തുടരും. ( arabian sea low pressure )

അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 വരെ കൊങ്കൺ തീരത്തും ബംഗാൾ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളത്തിനും തമിഴ് നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴകനക്കും. കർണ്ണാടക, ആന്ദ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾഎന്നിവിടങ്ങളിലും നാളെമുതൽ മഴ ശക്തമായിരിക്കും. ദക്ഷിണ ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ വ്യാഴാഴ്ചവരെ കനത്ത ജാഗ്രത നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.

2010ൽ ലഭിച്ച 822.9 mm മഴയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവകാല റെക്കോർഡ് മറികടന്നു. ഇതോടെ 2021 റെക്കോർഡ് മഴ വർഷമായി. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ റെക്കോർഡ് പ്രകാരം തുലാവർഷ മഴ 800 മില്ലി മീറ്റർ കൂടുതൽ ലഭിച്ചത് ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്. 2010ൽ 822.9 മി.മി മഴയും 1977ലും 809.1 mm മഴയും ലഭിച്ചിരുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് https://malayalees.ch/low-pressure-builds-up-in-arabian-sea/ Tue, 30 Mar 2021 08:50:14 +0000 https://malayalees.ch/?p=42249 തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രണ്ട് ന്യൂനമർദ്ദങ്ങളുടെയും സ്വാധീനം കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

]]>
സംസ്ഥാനത്ത് മഴ കനത്തു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് https://malayalees.ch/ornage-alert-in-five-districts/ Tue, 04 Aug 2020 05:06:15 +0000 https://malayalees.ch/?p=29580 സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.

ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ദുരിത മേഖലകളിലുള്ളവരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു.

]]>
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും https://malayalees.ch/heavy-rain-in-kerala-low-lying-areas-inundated/ Sat, 01 Aug 2020 05:02:59 +0000 https://malayalees.ch/?p=29436 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്ത് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. നാളെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ചൊവ്വാഴ്ചയോടെ രൂപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് പ്രവചിച്ചിട്ടില്ല. എങ്കിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം 2,3 ,4 തീയതികളിൽ കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കി മീ വരെയാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ‌

കാലവര്‍ഷത്തില്‍ ജൂണ് ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 1363 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 1050 മില്ലീമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവിലും 32 ശതമാനം കുറവ് മഴയിലുണ്ടായിരുന്നു. എന്നാല്‍ ആഗസ്ത് അഞ്ചോടെ അതിതീവ്രമഴ അനുഭവപ്പെടുകയും പിന്നീട് പ്രളയമാകുകയും ചെയ്തു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ന്യൂനമര്‍ദ മുന്നറിയിപ്പ് ലഭിച്ചയുടന്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

]]>