Love Jihad – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 May 2022 13:00:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Love Jihad – malayalees.ch https://malayalees.ch 32 32 കേരളത്തിൽ ലൗ ജിഹാദെന്ന് പരാതി; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി https://malayalees.ch/national-minority-commission-seeks-report-on-love-jihad/ Fri, 06 May 2022 13:00:11 +0000 https://malayalees.ch/?p=61399 കേരളത്തിൽ ലൗ ജിഹാദെന്ന പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്ന് നിർദേശം നൽകി. മറുപടി ലഭിച്ച ശേഷം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കേരളം സന്ദർശിക്കും.

കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര കേരളത്തിലെ ക്രൈസ്തവ സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം അഡ്വ. ജോജോ ജോസിന്റെ പരാതിയിലാണ് നടപടി.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന ആരോപണങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഒടുവിലായി ലൗ ജിഹാദ് ആരോപണം ഉന്നയിച്ചത് താമരശേരി രൂപതയായിരുന്നു.

]]>
ലൗജിഹാദ്; സി.പി.ഐ.എമ്മിന്റെ ശ്രമം മതധ്രുവീകരണമെന്ന് മുസ്ലിംലീ​ഗ് https://malayalees.ch/love-jihad-muslim-league-criticizes-cpi-m/ Wed, 13 Apr 2022 07:01:18 +0000 https://malayalees.ch/?p=60023 ലൗജിഹാദ് വിഷയത്തിൽ കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാൻ സി.പി.ഐ.എം ബോധപൂർവം ശ്രമിക്കുകയാണെന്ന് മുസ്ലിംലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. ബി.ജെ.പിയുടെ ലൗ ജിഹാദ് പ്രചാരണത്തെ സി.പി.ഐ.എം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എം.എൽ.എ ജോർജ് എം. തോമസ് രം​ഗത്തെത്തിയിരുന്നു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറ‍ഞ്ഞത്. കേരളത്തിൽ ലൗ ജിഹാദില്ല. താൻ അങ്ങനെ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്നും ജോർജ് എം. തോമസ് വ്യക്തമാക്കി.

കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തിലാണ് മുൻ എം.എൽ.എ ജോർജ് എം. തോമസ് വിവാദ പരാമർശം നടത്തിയത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നാണ് മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ സമൂമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്.

നാട്ടില്‍ ലവ് ജിഹാദാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ ലവ് ജിഹാദ് ആരോപണം ദമ്പതികള്‍ തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം നടന്നതെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തി. തന്റെ ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ജോത്സ്‌നയും വ്യക്തമാക്കിയിരുന്നു.

വിഷയത്തിൽ ജോര്‍ജ് എം. തോമസിനെ തള്ളി സിപിഐഎം രം​ഗത്തെത്തിയിരുന്നു. ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞത്.

]]>
കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍ https://malayalees.ch/vd-satheeshan-againts-sangh-parivar/ Sat, 11 Sep 2021 09:18:25 +0000 https://malayalees.ch/?p=49446 കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ മൈത്രിക്ക് മങ്ങലേല്‍ക്കാതെ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.https://03076798851350910d3449fade95899b.safeframe.googlesyndication.com/safeframe/1-0-38/html/container.html

‘പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ഉണ്ടായ വിവാദം അവസാനിപ്പിക്കണം. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്ന സമൂഹമാധ്യങ്ങളിലെ പ്രതികരണങ്ങളും നിര്‍ത്തണം. മുസ്ലിം വിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മത സമുദായങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിന്റ ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടത്. സംഘപരിവാര്‍ അജണ്ടയില്‍ പെട്ടുപോകരുതെന്നും പാലാ രൂപതാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ വഷളാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
കേരളത്തില്‍ ലവ് ജിഹാദ് ഇല്ല: ശശി തരൂര്‍ https://malayalees.ch/no-love-jihad-case-in-kerala-says-shashi-tharoor/ Thu, 01 Apr 2021 12:07:26 +0000 https://malayalees.ch/?p=42377 കേരളത്തിൽ ലവ് ജിഹാദില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞു? ഇത് വര്‍ഗീയതക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ഈ വിഷയത്തിൽ മലയാളികൾ വീണുപോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിത്. ഉത്തര്‍‌ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വർഗീയ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു.

ലവ് ജിഹാദിനെതിരെ നിയമ നിർമാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ വര്‍ധിച്ചെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. അടൂരില്‍ ബിജെപിയുടെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു തതൂര്‍.

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം എന്ന നിലയ്ക്ക് കുറച്ച് സമയമേ ലഭിച്ചുള്ളൂവെന്നും ശി തരൂര്‍ പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങൾ ചില ഭാഗത്ത് എത്തി, ചില ഭാഗത്ത് എത്തിയില്ല. ദേശീയ തലത്തിൽ ശത്രു ബിജെപിയാണ്. കേരളത്തിൽ പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെ. ആറോളം സ്ഥലങ്ങളിൽ ബിജെപി ശക്തമായ മത്സരം കാണിക്കുന്നുണ്ടാകാം. എങ്കിലും അത് കാര്യമാക്കുന്നില്ല. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. നേമം തിരിച്ച് പിടിക്കാനാണ് മുതിർന്ന നേതാവിനെ തന്നെ കോണ്‍ഗ്രസ് നിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നടപടി ഇതിനിടയിൽ നടന്നു. ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഇന്ത്യയിൽ നികുതി നൽകണമെന്ന് വ്യവസ്ഥയുള്ള ബിൽ ഇതിനിടയിൽ കേന്ദ്രം പാസാക്കി. കേന്ദ്രം ചെയ്യുന്നത് ചതിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

]]>
‘ലവ് ജിഹാദ്’ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ പ്രഹസനം മാത്രം: നഗ്മ https://malayalees.ch/congress-leader-nagma-against-love-jihad-allegations/ Tue, 30 Mar 2021 12:08:46 +0000 https://malayalees.ch/?p=42254 തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൃഷ്​ടിക്കുന്ന പ്രഹസനമാണ് ലവ്​ ജിഹാദ്​ എന്ന്​ മഹിളാ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറിയും നടിയുമായ നഗ്​മ. ദേശീയ വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ തെറ്റായ മുന്നറിയിപ്പാണ് നല്‍കുന്നതെന്നും നഗ്മ വിമര്‍ശിച്ചു.

ലവ് ജിഹാദ് വിഷയം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൃഷ്ടിക്കുന്ന പ്രഹസനം മാത്രമാണ്. അവകാശവാദം ശരിവെയ്ക്കുന്ന ഒരു ഡാറ്റയും പറയുന്നില്ല. ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ നല്‍കുന്നത് വ്യാജ മുന്നറിയിപ്പാണ്. ഇത്തരം വ്യാജ മുന്നറിയിപ്പുകള്‍ അന്തരീക്ഷത്തെ ദുഷിപ്പിക്കാനും മതേതര വിവാഹങ്ങളെ ദുര്‍ബലപ്പെടുത്താനുമേ ഉപകരിക്കൂ.

ലവ് ജിഹാദ് ആരോപണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന ലേഖനം പങ്കുവെച്ചാണ് നഗ്മയുടെ വിമര്‍ശനം. ലവ് ജിഹാദിനെ ടൈം ബോബിനോടാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നേരത്തെ താരതമ്യപ്പെടുത്തിയത്. കേരള സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ആ ബോംബ് പൊട്ടും. ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളാണ് ലവ് ജിഹാദിന്‍റെ ഇരകളെന്നും രേഖ ശര്‍മ കഴിഞ്ഞ വര്‍ഷം പറയുകയുണ്ടായി. അന്വേഷണ ഏജന്‍സികളും കോടതികളുമെല്ലാം ലവ് ജിഹാദ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നു.

കേരളത്തില്‍ അടുത്ത കാലത്ത് ജോസ് കെ മാണിയുടെ പരാമര്‍ശത്തോടെ ലവ് ജിഹാദ് ചര്‍ച്ച വീണ്ടും സജീവമായി. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ജോസ് കെ മാണി പറഞ്ഞത് എല്‍ഡിഎഫിന്‍റെ അഭിപ്രായല്ലെന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. എൽഡിഎഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മതമൗലികവാദികളുടെ അഭിപ്രായമാണ് ലവ് ജിഹാദ് എന്ന് എല്ലാവർക്കും അറിയാം. പ്രായപൂർത്തിയായവരുടെ അവകാശത്തെ ആരും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടില്ല, ജോസ് കെ മാണി തന്നെ വിശദീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ലവ്​ ജിഹാദ്​ വിഷയത്തിൽ തന്‍റെ ​പ്രസ്​താവന വിവാദമായതോടെ, ഇടത് സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്​ ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന പ്രതികരണവുമായി ജോസ് കെ മാണി​ രംഗത്തെത്തി. ലവ് ജിഹാദ് വിഷയത്തില്‍ എല്‍ഡിഎഫിന്‍റെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

]]>
കേരളത്തിൽ ലവ് ജിഹാദുണ്ട്‌; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ https://malayalees.ch/hindus-being-tricked-into-marriage-by-love-jihad-says-metro-man-e-sreedharan-ahead-of-joining-bjp/ Sat, 20 Feb 2021 08:02:37 +0000 https://malayalees.ch/?p=40462 പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും’ – ശ്രീധരൻ പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബീഫ് വിഷയത്തിലും ശ്രീധരൻ മറുപടി നൽകി. ‘വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കാൻ താത്പര്യമുണ്ട് എന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബി.ജെ.പിയിൽ ചേരുന്നത് എന്ന് ശ്രീധരൻ പറഞ്ഞിരുന്നു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

‘കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

]]>
യു.പിയില്‍ ‘ലവ് ജിഹാദ്’ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ https://malayalees.ch/uttar-pradeshs-love-jihad-law-in-effect/ Sat, 28 Nov 2020 10:19:48 +0000 https://malayalees.ch/?p=35930 ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരേ യുപി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണർ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ പിഴയും ലഭിക്കും.

മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്ട്രേട്ടില്‍ നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് ഇരയായ ആള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

]]>
യുപി സ൪ക്കാരിന്‍റെ ലൗ ജിഹാദ് ആരോപണത്തിനെതിരെ കോടതിയും പൊലീസും https://malayalees.ch/right-to-choose-a-partner-of-choice-a-fundamental-right-says-court/ Tue, 24 Nov 2020 05:11:36 +0000 https://malayalees.ch/?p=35652 ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവ൪ത്തന വിവാഹം തടയുന്നത് ശരിയായ നിയമമല്ല. വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിനായി മാത്രമുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.

സല്‍മത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രിയങ്കയുടെ പിതാവിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പ്രിയങ്കയെ മതംമാറ്റിയാണ് സല്‍മത് അന്‍സാരി വിവാഹം ചെയ്തത് എന്നായിരുന്നു പിതാവിന്‍റെ പരാതി. എന്നാല്‍ ജസ്റ്റിസ് പങ്കജ് നഖ്‍വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും നിരീക്ഷിച്ചത് ഇങ്ങനെയാണ്- രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മിശ്ര വിവാഹങ്ങൾ ലൗ ജിഹാദല്ലെന്ന് യുപി പൊലീസും റിപ്പോർട്ട് നല്‍കി. ഉത്തര്‍പ്രദേശിലെ 14 മിശ്ര വിവാഹങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ലൗ ജിഹാദില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. ലൗ ജിഹാദ് പഠിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കാൻപൂർ ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ലൗ ജിഹാദ് നിയമം മൂലം നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

]]>
‘ലവ് ജിഹാദ്’ ബി.ജെ.പി നിർമ്മിതം; മതസൗഹാർദ്ദം തകർത്ത് രാജ്യത്തെ വിഭജിക്കുകയാണ് ലക്ഷ്യമെന്ന് അശോക് ഗെഹ്‍ലോട്ട് https://malayalees.ch/love-jihad-word-manufactured-by-bjp-to-divide-nation-cm-gehlot/ Fri, 20 Nov 2020 12:07:23 +0000 https://malayalees.ch/?p=35462 രാജ്യത്തെ വിഭജിക്കുവാനും മതസൗഹാർദ്ദം തകർക്കുവാനും ലക്ഷ്യം വെച്ച് ബിജെപി നിർമിച്ച പദമാണ് ‘ലവ് ജിഹാദ്’ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് . “വിവാഹം പൂർണ്ണമായും ഒരു വ്യക്തിയുടെ അവകാശമാണ്. അതിനെ നിയമം കൊണ്ട് നിയന്ത്രിക്കുന്നത് തീർത്തും ഭരണഘടനാവിരുദ്ധമാണ്. ജിഹാദിന് പ്രണയത്തിൽ യാതൊരു സ്ഥാനവുമില്ല”. ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.

ലവ് ജിഹാദിനെതിരെ വരുന്ന നിയമങ്ങൾ രാജ്യത്തെ മതസൗഹാർദ്ദത്തെ തകർക്കുവാനും സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടാനുമുള്ള തന്ത്രങ്ങളായിട്ടേ കാണാൻ സാധിക്കുകയുള്ളു. പൗരന്മാർക്കിടയിൽ വിവേചനം കാണിക്കരുതെന്ന ഭരണകൂട വ്യവസ്ഥയെ നിരാകരിക്കുന്നതാണ് അത്തരം നിയമങ്ങളെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു . പരസ്പരം ഒന്നിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാർ ഭരണകൂടത്തിന്റെ കരുണയിലാണ് ജീവിക്കുക എന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

ലവ് ജിഹാദിനെതിരെ 5 വർഷം കഠിന തടവ് ശിക്ഷയായി നടപ്പിൽ വരുത്തുമെന്ന് മധ്യപ്രദേശ് സർക്കാർ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ലവ് ജിഹാദ് കേസുകൾ നിയന്ത്രിക്കാൻ തക്കതായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്താവന ഇറക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രതികരണം.

]]>
യു.പിക്ക് പിന്നാലെ ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ഹരിയാനയും https://malayalees.ch/haryana-considering-legal-provisions-against-love-jihad/ Mon, 02 Nov 2020 05:15:47 +0000 https://malayalees.ch/?p=34282 ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ലവ് ജിഹാദ് ഭീഷണിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്‍ലിം യുവാക്കള്‍ മതം മാറ്റുന്നതായി പറയുന്ന ലവ് ജിഹാദ്, ഏറ്റവും പ്രചാരം നേടിയ ഹിന്ദുത്വ പ്രചരണമാണ്.

കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ലവ് ജിഹാദുകാര്‍ക്ക് വധശിക്ഷ വരെ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. ലവ് ജിഹാദ് ആരോപണം രാഷ്ട്രീയപരമായി ഏറ്റവും അധികം ഉപയോഗിച്ച നേതാവായിരുന്നു യോഗി.

ഇതിന് പിന്നാലെയാണ് ലവ് ജിഹാദ് പ്രതികളെ ശിക്ഷിക്കാന്‍ നിയമം പാസാക്കുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ വഴി തേടുമെന്നും, ഇതിനായി കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു. ഹരിയാനയിലെ ബല്ലഭ്ഗഡില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ലവ് ജിഹാദ് ആക്രമണത്തിന്റെ ഭാഗമായിരുന്നെന്ന് ഹിന്ദുത്വ ക്യാമ്പുകള്‍ പ്രചരിപ്പിച്ചിരുന്നു.

]]>