love jihad allegations – malayalees.ch https://malayalees.ch Malayalam Online News Portal Wed, 31 Mar 2021 07:57:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png love jihad allegations – malayalees.ch https://malayalees.ch 32 32 “ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്​ പറയിക്കുന്നത്​ പിണറായി വിജയൻ”: എം.കെ. മുനീർ https://malayalees.ch/muneer-accuses-pinarayi-of-forcing-jose-k-mani-to-speak-about-love-jihad/ Wed, 31 Mar 2021 07:57:42 +0000 https://malayalees.ch/?p=42297 ജോസ് കെ മണിയെ കൊണ്ട് ലവ് ജിഹാദിനെ കുറിച്ച് പറയിക്കുന്നത് പിണറായി വിജയനാണെന്ന് എം.കെ മുനീർ എം.എൽ.എ. ലവ് ജിഹാദ് പരാമർശം മുസ്ലീം – ക്രിസ്തീയ സൗഹൃദം തകർക്കാനാണ്. ബംഗാളിൽ മാത്രമല്ല, കേരളത്തിലും സിപിഎമ്മിന്റെ നിറം കാവിയാണെന്നും മുനീർ പറഞ്ഞു. ആർ.എസ്.എസ് – സി.പി.എം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

ലവ്​ ജിഹാദ്​ സാമൂഹിക പ്രശ്​നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ ജോസ്​ കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ പാർട്ടി അവ അഡ്രസ്​ ചെയ്യുമെന്നും ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അത്​ മുഖവിലക്കെടുക്കേണ്ടതു തന്നെയാണെന്നും ജോസ്​ കെ.മാണി പറഞ്ഞു. പിന്നീട്​ കേരളത്തിലെ​ ചാനൽ അഭിമുഖത്തിൽ ഇക്കാര്യം അടിവരയിട്ട്​ സംസാരിച്ചു​.

ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്​ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ ഉൾപെടെ ജോസിന്‍റെ വിവാദ പ്രസ്​താവനയെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തിയതോടെ ഇത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്നും ലവ്​ ജിഹാദ്​ വിഷയത്തിൽ തനിക്ക്​ ഇടതുമുന്നണിയുടെ നിലപാടാണെന്നും ജോസ്​ മലക്കംമറിയുകയായിരുന്നു

]]>