lottery – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 06:51:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lottery – malayalees.ch https://malayalees.ch 32 32 ‘മകൾ മരിച്ചുപോയി, അവളെ പഠിപ്പിച്ച് വലിയ ആളാക്കണമായിരുന്നു’; മൺസൂൺ ബമ്പർ നേടിയിട്ടും സന്തോഷിക്കാനാകാതെ ഹരിത സേനാംഗം ശോഭ ചേച്ചി https://malayalees.ch/shoba-about-kerala-monsoon-lottery-harithakarmasena/ Fri, 28 Jul 2023 06:51:01 +0000 https://malayalees.ch/?p=85149
കേരള ലോട്ടറിയുടെ ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായിരുന്നു. എന്നാൽ ലോട്ടറി അടിച്ചിട്ടും കെട്ടുങ്ങൽ സ്വദേശി ശോഭ ചേച്ചിക്ക് മനസറിഞ്ഞ് സന്തോഷിക്കാനാവില്ല. മൺസൂൺ ബമ്പർ അടിച്ച 11 പേരിൽ ഒരാൾ ശോഭ ചേച്ചിയാണ്. മറ്റുള്ളവരുടെ അത്ര സന്തോഷം ശോഭ ചേച്ചിക്കില്ല. 

ബമ്പർ അടിച്ചത് ആഘോഷിക്കാൻ പ്രിയപ്പെട്ട മകൾ കൂടെയില്ല. മോളെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നായിരുന്നു ആഗ്രഹം. സാമ്പത്തികം ഉണ്ടായിട്ടല്ല ജീവനായിരുന്നു മകൾ. പക്ഷെ അതിനവൾ കാത്തിരുന്നില്ല. ഇപ്പോൾ പണമായപ്പോൾ മകളുമില്ല. മൂന്ന് വർഷം മുന്നേ ഭർത്താവ് രവി വിട്ടുപിരിഞ്ഞു. മകൻ വിപിനൊപ്പം പരപ്പനങ്ങാടിയിലാണ് ശോഭ ചേച്ചിയുടെ താമസം.

മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനം പത്ത്‌ കോടിയാണ് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളായ 11 പേരെ തേടിയെത്തിയത്. മുങ്ങത്തുതറ കൊഴുകുമ്മൽ ബിന്ദു (42), ചെട്ടിപ്പടി കാരംകുളങ്ങര മാഞ്ചേരി ഷീജ (48), സദ്ദാം ബീച്ച്‌ കുരിളിൽ ലീല (50), തുടിശേരി ചന്ദ്രിക (63), പട്ടണത്ത് കാർത്യായനി (74), പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ (49), ചെറുമണ്ണിൽ ബേബി (65), ചെറുകുറ്റിയിൽ കുട്ടിമാളു (65), ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്‌മി (43), പരപ്പനങ്ങാടി കുറുപ്പംകണ്ടി പാർവതി (56), കെട്ടുങ്ങൽ ശോഭ കൂരിയിൽ (54) എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഒമ്പതുപേർ 25 രൂപവീതവും ഇതും കൈയിലില്ലാതിരുന്ന ബേബിയും കുട്ടിമാളുവും പന്ത്രണ്ടര രൂപവീതവും പങ്കിട്ടാണ് ലോട്ടറിയെടുത്തത്.

MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.ഹരിത കർമ സേനയിലെ 11 പേരും പങ്കിട്ടാണ് ഈ ടിക്കറ്റ് എടുത്തത്. ലോട്ടറി വിൽപ്പനക്കാരൻ സംഘത്തിലെ അംഗമായ രാധയോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുകയും എന്നാൽ ആദ്യം നിരസിച്ച രാധ മറ്റുള്ളവരുടെ താല്പര്യത്തെ തുടർന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇത് നാലാം തവണയാണ് പങ്കിട്ട് ടിക്കറ്റ് എടുക്കുന്നതെന്ന് അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. പാലക്കാട്ടെ എജന്‍സി, കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു.

]]>
എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു https://malayalees.ch/thripunithura-lottery-center-set-ablaze/ Sat, 04 Mar 2023 08:09:01 +0000 https://malayalees.ch/?p=77358 എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്‌നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. ( thripunithura lottery center set ablaze )

ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി ലോട്ടറിസ് എന്ന ലോട്ടറി വില്പന സ്ഥാപനം താൻ കത്തിക്കുമെന്ന് ആദ്യം വീഡിയോ ചിത്രീകരിച്ചു. ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് ഭീഷണിയാണെന്ന് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

ശേഷം ആറരയോടെ കയ്യിൽ പെട്രോൾ കുപ്പിയുമായി ലോട്ടറി കടയിലേക്ക് എത്തുന്നു. പെട്രോൾ ഒഴിച്ച് തീ ഇടുന്നു. തിരികെ പോകുന്നു.

അതിക്രമം നടക്കുമ്പോൾ തൊഴിലാളികളും ലോട്ടറി വാങ്ങാൻ എത്തിയവരും സ്ഥാപനത്തിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ഇവർ ഇറങ്ങി ഓടി. ലോട്ടറി സ്ഥാപനഉടമയുടെ പരാതിയിലാണ് പോലിസ് രാജേഷ്‌നെ തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രാജേഷ്ന്ന് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

]]>
ലോകകപ്പ് കാണാനെത്തിയ ഹരിയെ കാത്തിരുന്നത് 2 കോടി രൂപയുടെ സമ്മാനം ! https://malayalees.ch/malayalee-hari-won-big-ticket/ Sat, 26 Nov 2022 04:04:47 +0000 https://malayalees.ch/?p=71898 ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ ഹരി ജയറാമിനെ കാത്തിരുന്നത് ഇരട്ടി സന്തോഷം. ലോകകപ്പ് കാണുക എന്ന ആഗ്രഹ സഫലീകരണത്തിനൊപ്പം വമ്പൻ ലോട്ടറി കൂടി അടിച്ച് ഭാഗ്യം വന്ന വഴിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഹരി ജയറാം. 

ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഹരി ജയറാമാണ് വിജയി. പത്ത് ലക്ഷം ദിർഹം അഥവാ രണ്ട് കോടിയിലേറെ രൂപയാണ് ഹരിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോകകപ്പ് കാണാൻ യുഎഇയിൽ നിന്ന് ഖത്തറിലെത്തിയപ്പോഴാണ് ഹരി ഈ സന്തോഷ വാർത്ത അറിയുന്നത്.

കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിക്കുകയാണ് ഹരി. ഒന്നര വർഷമായി രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഹരി ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. യുഎഇയിൽ ഹോട്ടൽ മാനേജരായി പ്രവർത്തിക്കുകയാണ് ഹരി.

]]>
ജീവിതത്തിന്റെ തിളക്കം മങ്ങി മേരി; സിനിമ മോഹത്തിന് അവധി നൽകി ലോട്ടറി വിൽപന https://malayalees.ch/action-hero-biju-movie-actress-mary/ Tue, 08 Nov 2022 04:27:19 +0000 https://malayalees.ch/?p=70881 പോ സാറേ, ഈ ഒരൊറ്റ ചിരി കൊണ്ട മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.

സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.

]]>
മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതിയില്‍; കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വി https://malayalees.ch/manu-abhishek-singhvi-will-appear-against-kerala-in-lottery-case-filed-by-nagaland-in-sc/ Wed, 17 Aug 2022 04:37:31 +0000 https://malayalees.ch/?p=66537 മേഘാലയ സമര്‍പ്പിച്ച ലോട്ടറി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടാണ് മേഘാലയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവകാശം കേന്ദ്രത്തിനാണെന്ന വാദമാണ് മേഘാലയ ഉയര്‍ത്തുന്നത്. ഫെഡറല്‍ തത്വങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിച്ചുമുന്നോട്ടുപോകണമെന്ന് ഉള്‍പ്പെടെ മേഘാലയ വാദിക്കുന്നു.

ലോട്ടറി കേസില്‍ വീണ്ടും കേരളത്തിനെതിരെ ഹാജരാകുന്നത് മനു അഭിഷേക് സിംഗ്വിയാണെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ വക്താക്കളില്‍ ഒരാള്‍ ആണ് മനു അഭിഷേക് സിംഗ്വി.സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മുന്‍പ് സിംഗ്വിയോട് ലോട്ടറി കേസില്‍ ഹാജരാകേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പൊതുവികാരം മാനിച്ചാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ അന്നത്തെ പ്രതികരണം. ഇതിനെല്ലാം ശേഷമാണ് വീണ്ടും കേരളത്തിനെതിരെ അദ്ദേഹം ഹാജരാകുന്നത്.

ഇതര സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ നടത്തിപ്പ് നിരീക്ഷിക്കാനുള്ള ചടങ്ങള്‍ 2018-ലെ ഭേദഗതിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതില്‍ ഒന്നൊഴികെ മറ്റെല്ലാ വ്യവസ്ഥകളും ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു നിയമം പാസാക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നാണ് മേഘാലയ വാദിക്കുന്നത്. ലോട്ടറി നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം എന്നാകും സുപ്രിം കോടതിയില്‍ സിംങ്വി വാദിക്കുക.

]]>
ദുബായ് ലോട്ടറി; മലയാളിക്ക് 7.91 കോടി രൂപയുടെ ഒന്നാം സമ്മാനം https://malayalees.ch/malayalee-won-dubai-millennium-millionaire-lottery/ Thu, 04 Aug 2022 04:36:27 +0000 https://malayalees.ch/?p=65886 ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണെയർ നറുക്കെടുപ്പിൽ മലയാളിയായ കോശി വർഗീസിന് സമ്മാനം. ഒരു മില്യൺ യു.എസ് ഡോളർ, കൃത്യമായി പറഞ്ഞാൽ 7,90,81,500 രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക.

സ്ഥിരം ദുബായ് നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷിക്കുന്ന വ്യക്തിയാണ് 48 കാരനായ കോശി വർഗീസ്. ‘വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ഒടുവിൽ ഭാഗ്യം തുണച്ചതിൽ സന്തോഷമുണ്ട്’- കോശി പറഞ്ഞു.

ദുബായ് ലോട്ടറിയിൽ സമ്മാനം നേടുന്ന 195-ാം ഇന്ത്യൻ പൗരനാണ് കോശി വർഗീസ്. 1999 ലാണ് ദുബായ് മില്ലേനിയം മില്യണെയർ ആരംഭിച്ചത്. ഏറ്റവും കൂടുതൽ സമ്മാനം കിട്ടുന്നതും മലയാളികൾക്കാണ്.

മില്ലേനിയം മില്യണെയർ നറുക്കെടുപ്പിന് പിന്നാലെ നാല് അത്യാഡംബര വാഹനങ്ങൾക്കായുള്ള നറുക്കെടുപ്പും നടന്നു. BMW X6 M50i വാഹനം സ്വന്തമാക്കിയത് 52 കാരനായ ഡച്ച് പൗരൻ സലാ അൽ അലിയണ്. ജിദ്ദയിൽ താമസിക്കുന്ന കനേഡിയൻ പൗരൻ യൂസഫ് അൽ അബ്ബാസിന് Mercedes Benz AMG GT 43 യും, BMW R nine T ബൈക്ക് ഇന്ത്യക്കാരനായ അർജുൻ സിംഗിനും ലഭിച്ചു. ഇത് രണ്ടാം തവണയാണ് അർജുന് സമ്മാനം ലഭിക്കുന്നത്.

]]>
ലോട്ടറി മെഷീനിൽ അറിയാതെ കൈതട്ടി; അടിച്ചത് 10 മില്ല്യൺ ഡോളർ https://malayalees.ch/woman-wins-lottery-pushing-wrong-button/ Mon, 09 May 2022 12:22:14 +0000 https://malayalees.ch/?p=61541 ലോട്ടറി വെൻഡിംഗ് മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയ്ക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ലക്വെദ്ര എഡ്‌വാർഡ്സ് എന്ന യുവതിയ്ക്കാണ് അബദ്ധത്തിൽ ലോട്ടറി അടിച്ചത്. ലോട്ടറി വെൻഡിംഗ് മെഷീനിൽ 40 ഡോളർ നിക്ഷേപിച്ചപ്പോൾ ഒരാൾ യുവതിയുടെ തട്ടി. ഇതോടെ യുവതി അബദ്ധത്തിൽ തെറ്റായ നമ്പറിൽ അമർത്തി. ഇതാണ് വഴിത്തിരിവായത്.

വിലകുറഞ്ഞ ടിക്കറ്റുകളാണ് സാധാരണയായി യുവതി എടുക്കാറുള്ളത്. എന്നാൽ, അബദ്ധത്തിൽ നമ്പർ അമർത്തിയതിനാൽ മറ്റൊരു ടിക്കറ്റ് ലഭിച്ചു. അതുകൊണ്ട് തന്നെ താൻ ദേഷ്യത്തിലായിരുന്നു എന്ന് യുവതി പറഞ്ഞു. തുടർന്ന് കാറിലെത്തി ടിക്കറ്റ് ചുരണ്ടിയപ്പോഴാണ് തനിക്ക് ബമ്പറടിച്ചു എന്ന് യുവതിക്ക് മനസ്സിലായത്. തനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് കാലിഫോർണിയ ലോട്ടറി മൊബൈൽ ആപ്പ് വഴി ടിക്കറ്റ് സ്കാൻ ചെയ്ത് ഉറപ്പുവരുത്തുകയായിരുന്നു എന്നും യുവതി കൂട്ടിച്ചേർത്തു.

]]>
“ബഹിരാകാശത്തേക്ക് പറക്കാൻ ഒരു ലോട്ടറി അടിച്ചു”; പോകാൻ തയ്യാറെടുത്ത് അമ്മയും മകളും… https://malayalees.ch/mom-daughter-duo-wins-tickets-to-space-in-virgin-galactic-lottery/ Fri, 26 Nov 2021 08:22:27 +0000 https://malayalees.ch/?p=53095 ബഹിരാകാശത്തേക്ക് പോകുക എന്നത് ഈ കലാഘട്ടത്തിൽ അക്ഷരാർത്ഥത്തിൽ ഏതൊരു വ്യക്തിയുടെയും സ്വപ്ന സാക്ഷാത്കാരമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരാൾ ഇനി ഒരു ബഹിരാകാശ യാത്രികനാകണമെന്നില്ല. വിർജിൻ ഗാലക്‌റ്റിക്‌സിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരികളിൽ ഒരാളായി കരീബിയൻ രാജ്യത്തു നിന്നുള്ള ഒരു അമ്മയും മകളും തെരെഞ്ഞെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

കരീബിയന്‍ രാജ്യമായ ആന്റിഗുവ ആന്‍ഡ് ബര്‍ബുഡയില്‍നിന്നുള്ള അമ്മയും മകളുമാണ് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ നേതൃത്വത്തിൽ ഫണ്ട് റെയ്സിങ് പരിപാടിയുടെ ഭാഗമായി നടത്തിയ ലോട്ടറി നറുക്കെടുപ്പിലൂടെയാണ് ഇരുവർക്കും ഈ അവസരം ലഭിച്ചിരിക്കുന്നത്. കെയ്‌സ ഷാഹാഫിനും ബ്രിട്ടനില്‍ ശാസ്ത്രവിദ്യാര്‍ഥിനിയായ പതിനേഴു വയസുകാരി മകൾക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. കെയ്‌സ ഷാഹാഫിന് 44 വയസ്സാണ് പ്രായം.

ഫണ്ട് റെയ്‌സിങ്ങിലൂടെ 1.7 മില്ല്യണ്‍ ഡോളര്‍ തുകയാണ് കമ്പനി സ്വരൂപിച്ചത്. സ്‌പേയ്‌സ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍.ജി.ഒയ്ക്ക് ഈ പണം കൈമാറും. ഒരു മില്ല്യൺ ഡോളർ അതായത് ഏകദേശം 7.45 കോടി രൂപയാണ് ടിക്കറ്റിന്റെ വില. കമ്പനിയുടെ സ്ഥാപകൻ റിച്ചാഡ് ബ്രാന്‍സണ്‍ കെയ്‌സയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. ആരോഗ്യമേഖലയില്‍ പരിശീലകയാണ് കെയ്‌സ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പ്രവർത്തകയാണ് കെയ്‌സ.

ബഹിരാകാശത്തെ കുറിച്ചറിയാൻ എനിക്ക് വളരെ താത്പര്യമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കെയ്‌സ പ്രതികരിച്ചു. 1,65000-ല്‍ അധികം ആളുകൾ ഈ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയില്‍ പങ്കാളികളായിട്ടുണ്ട്. എത്ര രൂപയാണ് കെയ്‌സ ലോട്ടറി പരിപാടിയിലേക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.

]]>
അമേരിക്കയില്‍ വാക്സിനെടുത്താല്‍ ലോട്ടറി; 1 മില്യണ്‍ ഡോളര്‍ സമ്മാനം https://malayalees.ch/shoot-your-shot-us-state-offers-1-million-covid-vaccine-lottery/ Thu, 13 May 2021 10:10:45 +0000 https://malayalees.ch/?p=44118 കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ് അമേരിക്ക. വാക്സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി ഒരു കിടിലന്‍ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി. ഒഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു മുകളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്കാണ് സമ്മാനത്തിന് അര്‍ഹത.

പത്ത് ലക്ഷം ഡോളര്‍ ലോട്ടറി പണം വെറുത കളയുകയാണെന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥത്തിലുള്ള നഷ്ടം കോവിഡിനിരയായി ജീവന്‍ നഷ്ടപ്പെടുന്നതാണെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ലോട്ടറിയില്‍ ആദ്യ വിജയിയെ മെയ് 26-ന് പ്രഖ്യാപിക്കും. അതിനുശേഷം അഞ്ചാഴ്ച എല്ലാ ബുധനാഴ്ചയും ജേതാവിനെ പ്രഖ്യാപിക്കും-ഗവര്‍ണര്‍ പറഞ്ഞു. 17 വയസ്സിനു താഴെയുള്ളവര്‍ക്കും സമ്മാനമുണ്ട്. പത്ത് ലക്ഷം ഡോളറല്ല, ഒഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം മുഴുവന്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിനുള്ള അവസരമാണ് ലഭിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് ചെലവേറുന്ന രാജ്യത്ത് ഇത് വിലയേറിയ സമ്മാനമാണ്. 12 മുതല്‍ 15 വയസ്സ് വരെ പ്രായക്കാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ കുത്തിവെക്കുന്നതിന് യു.എസ് ഫുഡ് ആന്റ് ഡ്രംഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു.

തുടക്കത്തില്‍ അമേരിക്കയില്‍ വാക്സിനെടുക്കാന്‍ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. മുതിര്‍ന്നവരില്‍ 58.7 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ഓരോ ദിവസവും വാക്സിനെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. ഇതുവരെ വാക്സിനെടുക്കാത്തവരും മടി കാണിക്കുന്ന കാഴ്ചയാണ് കണ്ടത്. പൊതുജനങ്ങളെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കാന്‍ വ്യത്യസ്തമായ പദ്ധതികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയിരുന്നു. ബിയര്‍, ഡോനട്ടുകള്‍, കായിക മത്സരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ എന്നിവ ഇതിലുള്‍പ്പെടും.

വാക്സിനെടുത്ത ജീവനക്കാര്‍ക്ക് 100 ഡോളറാണ് മെരിലാന്‍ഡ് പ്രഖ്യാപിച്ചത്. വെസ്റ്റ് വിർജീനിയയിൽ, ഇതേ തുക 16-35 വയസ് പ്രായമുള്ള കുട്ടികൾക്ക് സേവിംഗ്സ് ബോണസായി വാഗ്ദാനം ചെയ്യുന്നു.

]]>
അന്യസംസ്ഥാന ലോട്ടറി വിൽപ്പനക്ക് ഹൈക്കോടതി അനുമതി https://malayalees.ch/high-court-allows-sale-of-out-of-state-lottery-in-the-state/ Thu, 31 Dec 2020 05:06:40 +0000 https://malayalees.ch/?p=37762 സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതി അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ലോട്ടറി വിൽപ്പനയിലും മാർക്കറ്റിങ്ങിലും സംസ്ഥാന സർക്കാർ ഇടപെടരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലോട്ടറി രാജാവ് സാന്റി്യാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്.

]]>