London – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Oct 2022 04:26:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png London – malayalees.ch https://malayalees.ch 32 32 നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും https://malayalees.ch/pinarayi-vijayan-will-arrive-in-london-today/ Sat, 08 Oct 2022 04:26:34 +0000 https://malayalees.ch/?p=69241 മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സം​ഗമത്തിലും അദ്ദേഹം പങ്കെടുക്കും.

മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികളെപ്പറ്റിയാവും യൂറോപ്പ് മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.

യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ കഴിവ് ചെളിയിച്ച മലയാളികളും വിദ്യാർത്ഥികളും ആരോ​ഗ്യ പ്രവർത്തകരും ക്ഷണിതാക്കളായെത്തും. നവകേരള നിർമ്മാണം എന്ന വിഷയത്തിൽ ചർച്ചകളും നടക്കും.

കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ മുഖ്യമന്ത്രിയോട് വെളിപ്പെടുത്തിയിരുന്നു. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിലർ ഇക്കാര്യം സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

]]>
Polio: വീണ്ടും പോളിയോ?; ലണ്ടനില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന https://malayalees.ch/polio-virus-detected-in-london-sewage-samples-says-who/ Thu, 23 Jun 2022 04:37:31 +0000 https://malayalees.ch/?p=63772 ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.

അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. 125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വാക്‌സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു.

പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും മാത്രമായിരുന്നു 1988ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറല്‍ പോളിയോ വാക്‌സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസര്‍ജനങ്ങള്‍ കലര്‍ന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

]]>
കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍ https://malayalees.ch/thousands-protest-in-london-to-support-indian-farmers/ Tue, 08 Dec 2020 05:01:03 +0000 https://malayalees.ch/?p=36522 കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍

ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്ത് നിന്ന് ട്രാഫല്‍ഗര്‍ സ്ക്വയറിലേക്കായിരുന്നു പ്രകടനം. ‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ 30ല്‍ അധികം പേര്‍ കൂട്ടംകൂടിയാല്‍ അറസ്റ്റും പിഴയും നേരിടേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ഷകര്‍ക്ക് ലണ്ടനില്‍ ഐക്യദാര്‍ഢ്യം: നിരവധി പേര്‍ അറസ്റ്റില്‍

കര്‍ഷകര്‍ക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പ്രധാനമായും സിക്കുകാരാണ് പങ്കെടുത്തത്. അനുമതിയില്ലാതെ ആയിരങ്ങള്‍ ഒത്തുകൂടിയത് എങ്ങനെയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു. ഇന്ത്യാ വിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

]]>