loksabha election – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Oct 2023 08:42:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png loksabha election – malayalees.ch https://malayalees.ch 32 32 ലോക്സഭ തെരഞ്ഞെടുപ്പ്: ജനകീയ മുഖങ്ങളെ പരിഗണിക്കാൻ സിപിഐ, സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം https://malayalees.ch/lok-sabha-elections-candidate-discussions-are-active-in-cpi/ Thu, 12 Oct 2023 08:42:21 +0000 https://malayalees.ch/?p=89308 സിപിഐയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം. കഴിഞ്ഞ തവണത്തെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ ജനകീയ മുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. ശക്തമായ തൃകോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത്‌ രാജ്യസഭാ എംപിയും പാർട്ടി ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനാണ് ആലോചന. തൃശൂർ സീറ്റ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ ജനകീയത കൊണ്ട് തിരിച്ച് പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കൂകൂട്ടൽ. മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സ്ഥാനാർത്ഥി ആക്കിയേക്കും.

]]>
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച https://malayalees.ch/preparation-for-elections-in-5-states-india/ Sat, 07 Oct 2023 05:52:12 +0000 https://malayalees.ch/?p=89050 ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങൾ.
ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രചരണ വിഷയങ്ങളിൽ അടക്കം ധാരണ ഉണ്ടാക്കും. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള പ്രചരണ തന്ത്രം രൂപികരിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും അടുത്ത ആഴ്ച നടന്നേക്കും.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിക്കും. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങൾ സ്ഥാനാർത്ഥികൾക്ക് കേന്ദ്രസേനയുടെ സുരക്ഷ നല്കും.

ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ചിൽ തന്നെ നടത്താനാകും എന്നാണ് വിലയിരുത്തൽ.ഏപ്രിൽ – മേയ് മാസ്സങ്ങളിൽ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കും.
സംസ്ഥാന തല അവലോകനയോഗങ്ങൾ ഫെബ്രുവരിക്ക് മുൻപേ പൂർത്തിയാക്കാനാണ് തിരുമാനം.

]]>
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന് തുടക്കം https://malayalees.ch/special-short-voter-list-renewal-campaign-begins/ Thu, 27 Jul 2023 11:32:05 +0000 https://malayalees.ch/?p=85143 01.01.2024 യോ​ഗ്യതാ തീയ്യതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. യജ്ഞത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും. വോട്ടർമാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തും.

സ്വന്തം നിലയിലും ഫോമുകൾ സമർപ്പിക്കാം
ബി എല്‍ ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, വോട്ടേഴ്സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, www.voters.eci.gov.in ഇവയിൽ ഏതെങ്കിലും ഉപയോ​ഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ceokerala.gov.in സന്ദർശിക്കാം.

അപേക്ഷ ഫോറങ്ങൾ

  • ഫോം 6 – പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
  • ഫോം 6A – പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്
  • ഫോം 6B – ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്
  • ഫോം 7 – വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന്
  • ഫോം 8 – തെറ്റു തിരുത്തുന്നതിന്, മേൽവിലാസം മാറ്റുന്നതിന്, കാർഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്

17 തികഞ്ഞവർക്ക് അപേക്ഷിക്കാം
17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹതയനുസരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉൾപ്പെടുത്തുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.

അന്തിമ വോട്ടർപട്ടിക
സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാ​ഗമായുള്ള കരട് വോട്ടർ പട്ടിക 2023 ഒക്ടോബർ 17 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് 30.11.2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അർഹതയുള്ള എല്ലാ ആളുകളെയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാനാണ് ശ്രമം. ഇതിനായി വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പൊതുജനങ്ങളുടെ സഹകരണം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അഭ്യർത്ഥിച്ചു.

]]>
ബിജെപിയെ പോലെ അടിത്തട്ടില്‍ ‘മാര്‍ക്കറ്റിംഗ്’ വേണം; അശോക് ഗെഹ്‌ലോട്ട് https://malayalees.ch/congress-needs-to-win-rajasthan-says-sshok-gehlot/ Fri, 03 Jun 2022 04:38:56 +0000 https://malayalees.ch/?p=62823 ബിജെപിയെപ്പോലെ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ അതിന്റെ നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും ഗെലോട്ട് പറഞ്ഞു.

പാര്‍ട്ടി ദ്വിദിന ശില്‍പശാലയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നാല്‍ താഴെത്തട്ടില്‍ ബിജെപി ചെയ്യുന്നതുപോലെ ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം’ അശോക് ഗെഗ്‌ലോട്ട് വ്യക്തമാക്കി.

‘നമ്മുടെ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ്.നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും. ഗെലോട്ട് ചോദിച്ചു. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം തകര്‍ന്നുവെന്ന ചിന്തന്‍ ശിവിറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കണ്ണുതുറപ്പിക്കുന്നതാണെന്ന് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.

ബിജെപി ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്നും രാജ്യത്തിന്റെ സ്ഥിതി ഭയണകമാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

]]>