Lokesh Kanakaraj – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 04:33:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lokesh Kanakaraj – malayalees.ch https://malayalees.ch 32 32 വിജയ് – ലോകേഷ് കനഗരാജ് ചിത്രത്തിൽ മാത്യു തോമസ് https://malayalees.ch/mathew-thomas-vijay-lokesh-kanagaraj/ Wed, 01 Feb 2023 04:33:32 +0000 https://malayalees.ch/?p=75443 വിജയും ലോകേഷ് കനഗരാജും ഒരുമിക്കുന്ന ചിത്രത്തിൽ മലയാള നടൻ മാത്യു തോമസും. നടൻ തന്നെയാണ് ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മാനഗരം, കൈതി, വിക്രം തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സ്രഷ്ടാവായ ലോകേഷ് വിജയെ നായകനാക്കി മാസ്റ്റർ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്.

വിജയ്ക്കൊപ്പം അർജുൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കും.

]]>
വിജയ് അണ്ണനുമായി വീണ്ടും ഒന്നിക്കുന്നു ‘ദളപതി 67’; ഏറെ സന്തോഷമെന്ന് ലോകേഷ് കനകരാജ് https://malayalees.ch/lokesh-kanagaraj-shares-new-still-with-vijay-thalapthy-67/ Tue, 31 Jan 2023 12:19:21 +0000 https://malayalees.ch/?p=75421 വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷമെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജ്. വിക്രം എന്ന ചിത്രത്തിന് ശേഷമാണ് ലോകേഷ് വിജയുമായി ഒന്നിക്കുന്നത്.’വിജയ് അണ്ണനുമായി ഒരിക്കൽ കൂടി കൈകോർക്കുന്നതിൽ ഏറെ സന്തോഷം, ‘ദളപതി 67’ വരുന്നെന്നും ലോകേഷ് ഫേസ്ബുക്കിൽ കുറിച്ചു. മാസ്റ്ററി’നു ശേഷം വിജയുടെയും ലോകേഷ് കനഗരാജിന്റെയും ചിത്രമാണിത്.(lokesh kanagaraj shares new still with vijay thalapthy 67)

‘ദളപതി 67’ന്റെ ചിത്രീകരണത്തിനിടയിൽ ഉള്ള ചിത്രമാണ് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വിജയയുമായി ഒരിക്കൽകൂടി കൈകോർക്കുന്നതിൽ സന്തോഷമെന്നാണ് ലോകേഷ് ചിത്രത്തിന് അടിക്കുറിപ്പ് ആയി നൽകിയിരിക്കുന്നത്.

‘ദളപതി 67’ എന്നാണ് താത്കാലികമായി ഈ പ്രോജക്ടിന് നൽകിയിരിക്കുന്ന പേര്. എസ് എസ് ലളിത് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി 2ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

]]>
ഫാന്‍ ബോയിയില്‍ നിന്നും സംവിധായകനിലേക്ക്; ലോകേഷ് കനകരാജ്-കമല്‍ ഹസന്‍ കൂട്ടുക്കെട്ടില്‍ സ്വപ്ന സിനിമ! https://malayalees.ch/lokesh-kanakraj-and-kamal-haasan-new-movie/ Thu, 17 Sep 2020 04:27:29 +0000 https://malayalees.ch/?p=31925 സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു

ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ പിറവിക്ക് കാരണം കമല്‍ ഹസന്‍ ആണെന്ന് സംവിധായകന്‍ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് സംവിധായകനും നായകനും ഒന്നിച്ചൊരു സ്വപ്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘Once upon a time There lived a Ghost’എന്ന ടാഗ് ലൈനില്‍ ‘എവനെണ്ട്രു നിനൈതായ്’ എന്ന പേരിലുള്ള സിനിമ ‘ആണ്ടവര്‍ക്ക് നന്ദി’ എന്ന് കുറിച്ചാണ് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചത്. വിജയ് -വിജയ് സേതുപതി കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മാസ്റ്റർ’ സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുക കമല്‍ ഹസന്‍ തന്നെയായിരിക്കും.

സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.1988ല്‍ പുറത്തിറങ്ങിയ ‘സത്യ’ എന്ന സിനിമ തന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായും കമല്‍ ഹാസന്‍ നായകനായ ‘വിരുമാണ്ടി’ എന്ന ചിത്രമാണ് കൈദിക്ക് പിന്നിലെന്നും ലോകേഷ് വെളിപ്പെടുത്തിയിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച ആന്തോളജി ഫിലിമായ ‘അവിയലി’ലെ ‘കളം’ എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് സംവിധായക പദവിയിലെത്തുന്നത്. 2017ല്‍ പുതുമുഖങ്ങളെ വെച്ച് പുറത്തിറക്കിയ ആദ്യ മുഴുനീള ചിത്രം മാനഗരം വലിയ പ്രേക്ഷക ശ്രദ്ധ നേടി. 2019ല്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് പുതിയ കമല്‍ ഹാസന്‍ ചിത്രം ഒരുങ്ങുന്നത്. കമല്‍ ഹാസന്റെ 232-ാം ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. അനിരുന്ദ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകറുടെ ആലോചനം.

]]>