lokayukta – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Aug 2023 04:36:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lokayukta – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും https://malayalees.ch/case-of-diverting-the-chief-minister-s-relief-fund-lokayukta-will-consider-today-fvv-rz7clo/ Fri, 11 Aug 2023 04:36:53 +0000 https://malayalees.ch/?p=85966 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിൻെറ ആരോപണം. 

ഈ ഹർജി ലോകായുക്തയുടെ പരിധിയിൽപ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് കഴിഞ്ഞ പ്രാവശ്യം ഹർജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് പയസ് കുര്യക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗബഞ്ച് ഇക്കാര്യം മുമ്പ് പരിശോധിച്ച് തീർപ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹർജി ഇന്നലെ ശശികുമാർ നൽകിയിരുന്നു. ഈ ഹർജിയിലാകും ഇന്ന് വാദം കേള്‍ക്കുക. ലോകായുക്തയുടെ ഡിവിഷൻ ബഞ്ചിൽ അഭിപ്രായ വ്യത്യസമുണ്ടായപ്പോഴാണ് ഹർജി മൂന്നംഗ ബഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്ത് ശശികുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി. 

]]>
ഹര്‍ജിക്കാരനെതിരായ ‘പേപ്പട്ടി പ്രയോഗം’ കുപ്രചരണം; വിമര്‍ശനത്തില്‍ വിശദീകരണവുമായി ലോകായുക്ത https://malayalees.ch/lokayukta-explanation-in-reference-to-cms-relief-fund-misappropriation-case/ Mon, 17 Apr 2023 11:13:05 +0000 https://malayalees.ch/?p=79709 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി ലോകായുക്ത. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണ്. പരാതിക്കാരും സുഹൃത്തുക്കളും ലോകായുക്തയെ അവഹേളിച്ചു. ഉദാഹരണം പറഞ്ഞത് മാത്രമാണ് ചെയ്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ ലോകായുക്തയെ കിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. വാര്‍ത്തകുറിപ്പിലൂടെയാണ് ലോകായുക്തയുടെ വിശദീകരണം.

മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അപഹരിച്ചു എന്നല്ല പരാതി. ദുരിതാശ്വാസനിധിയില്‍ നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചു എന്നാണ് പരാതി. മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന എതിര്‍കക്ഷികളുടെ വാദം പരിഗണിക്കരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അസംബന്ധമാണ്. നേരത്തെയുള്ള മൂന്നംഗ ബെഞ്ചിന്റെ അഭിപ്രായം പരാതി പരിശോധിക്കുന്ന രണ്ടംഗ ബെഞ്ച് അംഗീകരിക്കണമെന്ന വാദത്തിനെതിരെയും ലോകായുക്ത രം?ഗത്തെത്തി.

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിലും ലോകായുക്ത വിശദീകരണം നല്‍കി. പങ്കെടുത്തത് സ്വകാര്യ വ്യക്തിയുടെ ഇഫ്താര്‍ വിരുന്നല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിരുന്നിലാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയും ജഡ്ജിമാരും സ്വകാര്യ സംഭാഷണം നടത്തിയെന്നത് പച്ചക്കള്ളമാണ്. വിരുന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധിയെന്ന ചിന്ത അധമവും സംസ്‌കാര രഹിതവുമാണെന്നും ലോകായുക്ത വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ പരാതിക്കാരനെതിരെ കടുത്ത വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ലോകായുക്ത ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹര്‍ജിക്കാരനായ ആര്‍. എസ് ശശികുമാര്‍ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹര്‍ജിക്കാരന്‍ പെരുമാറുന്നത്. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും വിമര്‍ശനമുന്നയിച്ചിരുന്നു.

]]>
പിപിഇ കിറ്റ് അഴിമതി; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി https://malayalees.ch/ppe-kit-purchase-high-court-allows-lokayukta-investigation/ Thu, 08 Dec 2022 10:18:47 +0000 https://malayalees.ch/?p=72532 പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിയത്. അഴിമതി ആരോപണം അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ ആരോപണ വിധേയരായ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തക്ക് വിശദീകരണം നല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുതെന്ന് ഹർജി പരിഗണിക്കവെ നേരത്തെ കോടതി താക്കീത് നല്‍കിയിരുന്നു. കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായർ നൽകിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ എന്നിവരുള്‍പ്പെടെ 11 പേര്‍ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി.

]]>
​’ഗവർണറെ പൂട്ടാൻ സർക്കാർ’; അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച സഭയിൽ https://malayalees.ch/lokayukta-bill-in-assembly-on-wednesday/ Mon, 22 Aug 2022 08:44:38 +0000 https://malayalees.ch/?p=66841 ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ​ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരി​ഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരി​ഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരി​ഗണിക്കാൻ കഴിയാതെ പോകുന്ന മറ്റു ബില്ലുകൾ അതിനുശേഷം സഭ ചേരുന്ന ദിവസങ്ങളിൽ പരി​ഗണിക്കും.

വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കണ്‍വീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.

ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വിസിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്. സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല. ഒപ്പിടാതെ തീരുമാനം നീട്ടാനാകും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാനും കഴിയും.

അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

]]>
ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/lokayukta-petition-highcourt/ Tue, 22 Mar 2022 07:41:01 +0000 https://malayalees.ch/?p=58899 ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞയാഴ്ച്ച സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.

ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓർഡിനൻസ് ഏത് സാഹചര്യത്തിൽ ഇറക്കിയെന്നത് പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാർ വാദങ്ങളെ എതിർത്ത് ഹർജിക്കാരനും മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ലോകായുക്ത നിയമത്തിന്റെ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാരിറക്കിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനുമായ ആർ.എസ്. ശശികുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

]]>
ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്ത ഓര്‍ഡിനന്‍സ്; മുസ്‍ലിം ലീഗ് https://malayalees.ch/muslim-league-against-lokayukta-ordinance/ Wed, 26 Jan 2022 04:14:27 +0000 https://malayalees.ch/?p=56032 ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്ത ഓര്‍ഡിനന്‍സെന്ന് മുസ്‍ലിം ലീഗ്. ഈ നീക്കം അപലപനീയമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവര്‍ണര്‍ അനുമതി നല്‍കരുത്.ലോകായുക്തയുടെ ഇന്നത്തെ അധികാരത്തിനുവേണ്ടി സിപിഐഎം ഉള്‍പ്പെടെ സമരം ചെയ്തിട്ടുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ലോകായുക്തയെ സർക്കാർ നോക്കുകുത്തിയാക്കുന്നത് അഴിമതി നിർലോഭം തുടരാനാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. സർക്കാരിനെതിരെ അഴിമതി അന്വേഷണങ്ങളും വിധിപ്രഖ്യാപനങ്ങളും വന്നാലും അധികാരത്തിൽ അള്ളിപ്പിടിച്ച് അഴിമതി നിർലോഭം തുടരാനാണ് സർക്കാർ ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നത്.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനിൽക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി. മന്ത്രിമാർക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രി ഹിയറിങ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്ന ഭേദഗതി എന്തിനു വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ബോധ്യമാകും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള അടവ് മാത്രമാണിത്- പി.എം.എ സലാം വ്യക്തമാക്കി.

]]>
കണ്ണൂർ വി സി പുനര്‍നിയമനം; രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവ് https://malayalees.ch/kannur-vc-re-appointed-lokayukta-response/ Wed, 19 Jan 2022 04:08:56 +0000 https://malayalees.ch/?p=55693 കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നിലപാടറിയിച്ച് ലോകായുക്ത. വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിൻറെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത ഉത്തരവിട്ടു. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയതിനെതിരെയുള്ള പരാതിയിലാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ ഇടപെടൽ.

ഹർജിയിൽ ഇടപെടാൻ കഴിയുമോ എന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു. ഡോ ആർ ബിന്ദു കത്തെഴുതിയത് ഏത് പദവി ഉപയോഗിച്ചാണെന്നത് വ്യക്തമാക്കണം. മന്ത്രി എന്ന നിലയിലാണോ പ്രോ ചാൻസലർ എന്ന നിലയിലാണോ കത്തെഴുതിയത്?. സെർച്ച് കം സെലക്ഷൻ കമ്മിറ്റി നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് മന്ത്രി എന്ന നിലയിലാണെന്ന് പറഞ്ഞ ലോകായുക്ത വി സി യെ പുനർനിയമിക്കണമെന്ന ശുപാർശക്കത്ത് പ്രൊ ചാൻസലർ പദവി ഉപയോഗിച്ചാണെന്നും പ്രൊ ചാൻസലർ പദവിയിലാണ് ശുപാർശകളെങ്കിൽ ഇടപെടാൻ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി. ഇതുസംബന്ധിച്ച ഫയലിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ഗവർണറുടെ ഓഫിസിൽ നിന്ന് തനിക്ക് ലഭ്യമാകാത്തതുകൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കോടതി വിളിച്ചുവരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹർജ്ജി ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ആറ്റോർണി ടി.എ. ഷാജിയോട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത നിർദേശം നൽകിയത്. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി. കേസ് ഫെബ്രുവരി ഒന്നിന് തുടർ വാദത്തിനായി മാറ്റി.

]]>
തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി; അന്വേഷിക്കണമെന്ന് ലോകായുക്ത https://malayalees.ch/sand-mining-thottappalli-lokayukta/ Thu, 11 Nov 2021 04:45:41 +0000 https://malayalees.ch/?p=52332 തോട്ടപ്പള്ളിയിലിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്ത. ഖനനത്തിനെതിരായ പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്ത സർക്കാരിന് നോട്ടീസ് അയച്ചു.

ആലപ്പുഴ തോട്ടപ്പള്ളിയിൽ ഒരു വർഷത്തിലധികമായി കരിമണൽ ഖനനം തുടരുകയാണ്. എന്നാൽ, ഇത് കരിമണൽ ഖനനം അല്ലെന്നും പ്രളയമുന്നൊരുക്കത്തിൻ്റെ ഭാഗമായ മണൽ നീക്കമാണെന്നാണ് സർക്കാർ വാദം. പക്ഷേ, ഇക്കാര്യത്തിൽ സമരസമിതിയും മത്സ്യത്തൊഴിലാളി യൂണിയനും പൊഴിമുഖത്ത് ഖനനം നടത്തുകയാണെന്ന് പറയുന്നു. ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നതിനു തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ലോകായുക്ത പറയുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഏഴ് സെക്രട്ടറിമാർക്ക് ലോകായുക്ത നോട്ടീസ് അയച്ചു.

]]>
രാജി വെയ്ക്കില്ല; ലോകായുക്ത വിധിക്ക് എതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും https://malayalees.ch/kt-jalil-goes-to-high-court-against-lokayukta-verdict/ Sat, 10 Apr 2021 08:03:51 +0000 https://malayalees.ch/?p=42757 മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീൽ ഹൈക്കോടതിയെ സമീപിക്കും അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജലീലിന്‍റെ നീക്കം. ജലീല്‍ സ്വന്തം നിലക്ക് ഹരജി നൽകും. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അപ്പീൽ ഹരജിയിൽ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രിൽ 13ന് മാത്രമേ ഹൈകോടതിയുടെ പ്രവർത്തനം പുനരാരംഭിക്കൂ. എന്നാല്‍ ലോകായുക്ത ആക്ട് 14 പ്രകാരമുള്ള ലോകായുക്തയുടെ നടപടി സര്‍ക്കാരിന് തള്ളിക്കളയാന്‍ സാധ്യമല്ലെന്നാണ് നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നത്.

ഹൈകോടതിയും മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്‍ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇന്നലെ തന്നെ ജലീല്‍ അറിയിച്ചിരുന്നു

ബന്ധു നിയമനത്തിൽ മന്ത്രി കെ. ടി ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ച മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നൽകിയിരുന്നത്. സംസ്ഥാന സർക്കാർ, മന്ത്രി കെ.ടി. ജലീൽ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്‌ദുൽ വഹാബ്, മാനേജിങ് ഡയറക്ടർ എ. അക്ബർ, കെ.ടി. അദീബ് എന്നിവരായിരുന്നു ഹരജിയിലെ എതിർകക്ഷികൾ. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീൽ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി.

നിയമനം സംബന്ധിച്ച് വിവാദമുയർന്നതിനെ തുടർന്ന് അദീബ് നവംബർ 12ന് രാജിവെച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂേട്ടഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചത്. ഈ പദവിയിലേക്ക് അദീബ് ഉൾപ്പെടെ ഏഴ് അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 2016 ഒക്‌ടോബർ 26ന് നടന്ന ഇൻറർവ്യൂവിൽ മൂന്നുപേരേ പങ്കെടുത്തുള്ളൂ. അദീബിന് ബി.ടെക്കും പി.ജി.ഡി.ബി.എയും ആയിരുന്നു യോഗ്യത. അദീബായിരുന്നു അപേക്ഷകരിൽ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയിൽ മന്ത്രി നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് ഉത്തരവിൽ പറയുന്നു. കേസിലെ വാദം നേരത്തേ പൂർത്തിയായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ശേഷമേ വിധി പ്രഖ്യാപിക്കാവൂവെന്ന് ജലീലിന്‍റെ അഭിഭാഷകൻ വിചാരണവേളയിൽ കോടതിയിൽ അഭ്യർഥിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്.

]]>