Loka Kerala Sabha – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Jun 2023 11:55:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Loka Kerala Sabha – malayalees.ch https://malayalees.ch 32 32 ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ള; കെ മുരളീധരൻ https://malayalees.ch/k-muraleedharan-on-loka-kerala-sabha/ Sat, 03 Jun 2023 11:46:49 +0000 https://malayalees.ch/?p=82175 ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ഇ കൊള്ളക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകേണ്ടി വരും എന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരള സഭയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

ലോക കേരള സഭ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. പ്രവാസികൾക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സർക്കാരിനിന്റെ ധൂർത്തും വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള ഏർപ്പാടുമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പോൺസർഷിപ്പ് എന്നത് വെറുമൊരു പേരാണ് എന്നും ബക്കറ്റ് പിരിവ് നടത്തുന്നവർ വേറൊരു പേരിൽ പിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക കേരള സഭ ജനാധിപത്യത്തിന് കേരളം നൽകുന്ന തനതായ സംഭാവനയാന്നെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. ലോക കേരള സഭയെ എതിർക്കുന്ന പ്രതിപക്ഷ നിലപാടുകളെ വിമർശിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റെ തീരുമാനങ്ങളിൽ പ്രവാസി ലോകത്ത് അസംതൃപ്തിയും ദുഃഖവുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

]]>
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ല; മുഖ്യമന്ത്രി പിണറായി https://malayalees.ch/regional-conferences-of-loka-kerala-sabha/ Mon, 10 Oct 2022 04:37:22 +0000 https://malayalees.ch/?p=69301 ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ( Regional conferences of Loka Kerala Sabha are not at government expense; Pinarayi vijayan ).

മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. നവകേരള നിർമ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിർമിതിയും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളിൽ ചർച്ച നടക്കുകയാണ്.

നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിൻറെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദർശിച്ചു.

]]>
ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യത https://malayalees.ch/loka-kerala-sabha-concludes-today-cm-pinarayi-is-likely-to-attend/ Sat, 18 Jun 2022 04:36:09 +0000 https://malayalees.ch/?p=63556 രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം കാരണം കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള സഭയിൽ പങ്കെടുത്തിരുന്നില്ല.

രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്.351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയിൽ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ വികസനപ്രവർത്തനങ്ങളും പ്രളയവും യുക്രൈൻ യുദ്ധവും അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചർച്ചകൾ.

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകണം എന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരളം കൂടുതൽ നിക്ഷേപസൗഹൃദമാക്കുന്നതിനും നിർദേശങ്ങൾ ഉയർന്നു. മേഖലാ യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും റിപ്പോർട്ട് ഇന്ന് സഭയിൽ സമർപ്പിക്കും. വൈകീട്ട് നാല് മണിക്കാണ് സമാപന സമ്മേളനം.

]]>
നോർക്കാ റൂട്ട്സിന്‍റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണം; ലോകകേരള സഭയില്‍ ഗോകുലം ഗോപാലന്‍ https://malayalees.ch/gokulam-gopalan-in-the-loka-kerala-sabha/ Sat, 18 Jun 2022 04:31:42 +0000 https://malayalees.ch/?p=63549 നോർക്കാ റൂട്ട്സിന്‍റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍. കേരളത്തില്‍ നിക്ഷേപ സന്നദ്ധരായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. എന്നാല്‍ അവർക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും ഗോകുലം ഗ്രൂപ്പിന്‍റെയും ഫ്ലവേഴ്സ് ടി വിയുടെയും ചെയർമാന്‍ കൂടിയായ ഗോകുലം ഗോപാലന്‍ ലോകകേരള സഭയില്‍ ആവശ്യപ്പെട്ടു

വിദേശരാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി മലയാളികളുണ്ട്. എന്നാല്‍ നോർക്കാ റൂട്ട്സില്‍ ഇവർക്ക് പ്രതിനിധികളില്ല. ഈ പ്രശ്നത്തിന് പരിഹാരം വേണമെന്ന നിർദേശമാണ് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ ലോക കേരളസഭയില്‍ മുന്നോട്ടുവെച്ചത്.

കേരളത്തില്‍ നിക്ഷേപമിറക്കാൻ തയ്യാറായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവർക്ക് ഭയവുമുണ്ട്. അത്തരക്കാരുടെ ആശങ്കയകറ്റാന്‍ നടപടി വേണം. മറുനാടന്‍ മലയാളികളും പ്രവാസിമലയാളികളും ഒത്തുചേരുമ്പോള്‍ കേരളത്തിന്കൂടുതല്‍ സാധ്യതകളേറും. ഇതിന് വേണ്ട കർമ്മ പദ്ധതി സർക്കാർ ആവിഷ്കരിക്കണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.

]]>