lok sabha election – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 May 2023 08:37:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lok sabha election – malayalees.ch https://malayalees.ch 32 32 ലോക്സഭയിലേക്ക് മത്സരിക്കും; മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും: കെ മുരളീധരൻ https://malayalees.ch/lok-sabha-election-k-muraleedharan/ Thu, 11 May 2023 08:03:37 +0000 https://malayalees.ch/?p=81063 ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ ചേർന്ന യോഗത്തിൽ സിറ്റിങ്ങ് എം.പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല എന്ന് അദ്ദേഹം അറിയിച്ചു. പുനസംഘടന 30 പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് മാപ്പ് പറയണം. മന്ത്രി അപമാനിച്ചത് ആ കുടുംബത്തെയാണ്. വാക്കുകൾ ആരും വളച്ചൊടിച്ചിട്ടില്ല. മന്ത്രിയുടേത് നിരുത്തരവാദിത്വപരമായ പ്രതികരണമാണ്. മന്ത്രി എന്താണ് പറഞ്ഞതെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

എ ഐ ക്യാമറ വിവാദത്തില്‍ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിന് കോടതിയെ സമീപിക്കും. ചർച്ചകൾ നടക്കുന്നുണ്ട്. കെൽട്രോൺ അടച്ചുപൂട്ടണം. കെൽട്രോൺ വെള്ളാനയെന്ന് കെ മുരളീധരൻ പറഞ്ഞു.

എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെയും കെ മുരളീധരന്‍ പരിഹസിച്ചു. സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദം.ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

]]>
ലോക്സഭാ തെരഞ്ഞെടുപ്പ്’; ഒരുക്കങ്ങൾ ആലോചിക്കാൻ ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം https://malayalees.ch/lok-sabha-election-cpim-executive/ Tue, 11 Apr 2023 04:44:25 +0000 https://malayalees.ch/?p=79419 ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങൾക്കിടെ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആലോചിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരായ പരാതിയിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിലെത്തിയേക്കും. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ജയനെതിരാണെന്നാണ് സൂചന. (Lok sabha election cpim)

അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് ജയനെതിരെ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചത്. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകം പുനർനിർമിക്കുന്നതാണ് യോഗത്തിലെ മറ്റൊരു അജണ്ട. പാർട്ടിക്ക് ദേശീയ പദവി നഷ്ടപ്പെട്ടതുൾപ്പടെ മറ്റ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.

സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.

സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്ഥാനം ലഭിക്കുവാൻ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന സ്ഥാനമോ അല്ലെങ്കിൽ ലോക്‌സഭയിൽ 2% സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാർട്ടിയോ ആയിരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ സംസ്ഥാന പാർട്ടിയായി അംഗീകാരമില്ലാത്ത സംസ്ഥനങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് പൊതുവായ ചിഹ്നം ലഭിക്കില്ല.

ഇന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത് പ്രകാരം കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, ബഹുജൻ സമാജ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), ആം ആദ്മി പാർട്ടി എന്നിവരാണ് ഇന്ത്യയിലെ ദേശീയ പാർട്ടികൾ.

]]>