LOCUST – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Jun 2020 12:31:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LOCUST – malayalees.ch https://malayalees.ch 32 32 വെട്ടുകിളിക്കൂട്ടം ഡല്‍ഹിയിലും; പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം https://malayalees.ch/swarms-of-desert-locusts-reach-delhi-outskirts-after-gurugram/ Sat, 27 Jun 2020 12:31:12 +0000 https://malayalees.ch/?p=27710 ഹരിയാനയിലെ ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും വെട്ടുകിളി ശല്യം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഡല്‍ഹി ട്രാഫിക് കണ്‍ട്രോള്‍

ഹരിയാനയിലെ ഗുരുഗ്രാമിലും സമീപ പ്രദേശങ്ങളിലും വെട്ടുകിളി ശല്യം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഡല്‍ഹി ട്രാഫിക് കണ്‍ട്രോള്‍. ഗുരുഗ്രാമില്‍ എത്തിയ വെട്ടുകിളിക്കൂട്ടം ഇന്ന് വൈകീട്ടോടെയോ ഞായറാഴ്ച്ച രാവിലെയോടെയോ ഡല്‍ഹിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം.

ഇന്ന് ഗുരുഗ്രാമിലെ തിരക്കേറിയ എം ജി റോഡിലും ഐ എഫ് എഫ് സി ഒ ചൗക്കിലും വെട്ടുകിളി ആക്രമണമുണ്ടായിരുന്നു. വെട്ടുകിളികളെ ഓടിക്കാനായി പ്രദേശ വാസികൾ പാത്രങ്ങൾ, ടിൻ എന്നിവ കൊണ്ട് ശബ്ദം ഉണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. വെട്ടുകിളികള്‍ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഗ്രാമവാസികളും മറ്റും സമൂഹമധ്യമങ്ങളില്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സൈബര്‍ ഹബ് മേഖലയില്‍ രാവിലെയാണ് ഇവയെ കണ്ടത്.

സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.

]]>
വയനാട്ടിൽ വെട്ടുകിളി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ https://malayalees.ch/grasshopper-rages-in-wayanad-farmers-in-distress/ Mon, 01 Jun 2020 06:44:03 +0000 https://malayalees.ch/?p=26352 തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം

വയനാട്ടിലെ കാർഷിക മേഖലയായ പുൽപ്പള്ളിയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു .പലതരം കാർഷിക വിളകളെയും വെട്ടുകിളികൾ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം.

പുൽപ്പള്ളിയിലെ കർഷകർ വിളയിച്ചെടുക്കുന്ന കൊക്കോ കാപ്പി തുടങ്ങിയ നാണ്യവിളകൾക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ് കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികൾ .പുൽച്ചാടിയോട് രൂപസാദൃശ്യമുള്ള പല വർണ്ണങ്ങളിലുള്ള ഈ ചെറുജീവികളെ നേരിടാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. ചെടികളുടെ ഇലകൾ കാർന്നു തിന്നുന്ന വെട്ടുകിളികൾ പുൽപ്പള്ളിയിലും പരിസര പ്രദേശത്തെ തൊട്ടങ്ങളിലും പെറ്റു പെരുകാൻ തുടങ്ങിയിട്ട് രണ്ട് മാസമായി . ആയിരിയ്ക്കണക്കിനു വെട്ടുകിളികളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത് .

രാസ കീടനാശിനി പ്രയോഗിക്കാൻ കൃഷി വകുപ്പ് കർഷകർക്ക് നിർദ്ദേശം നൽകിയെങ്കിലും പൂർണ്ണമായും ജൈവ രീതിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന കൊക്കോ കാപ്പി എന്നിവയിൽ കീടനാശിനി തളിക്കാൻ പല കർഷകരും താല്പര്യപ്പെടുന്നില്ല.നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകൾ നശിച്ചതാണ് വെട്ടുകിളികൾ പെരുകാൻ കാരണമായ തെന്നാണ് കർഷകർ പറയുന്നത്.

മണ്ണിൽ മുട്ടയിടുന്ന ഇവയുടെ ലാർവകൾ വളർന്നു കൃഷി നാശം വരുത്തുമ്പോൾ മാത്രമാണ് ഇവയെ കർഷകർക്ക് തിരിച്ചറിയാൻ ആവുക. പ്രത്യേക സാഹചര്യത്തിൽ പുൽപ്പള്ളിയിൽ വെട്ടുകിളി പ്രതിരോധത്തിനായി അടിയന്തര കർമ്മ പദ്ധതി തയ്യാറാക്കുകയാണ് കൃഷി വകുപ്പ്.

]]>
മരുന്ന് തളിച്ചും പാട്ട കൊട്ടിയും വെട്ടുക്കിളികളെ ഓടിക്കൂ; കര്‍ഷകര്‍ക്ക് നിര്‍ദ്ദേശവുമായി വിദഗ്ദ്ധര്‍ https://malayalees.ch/make-noise-and-dont-panic-india-tries-to-ward-off-locust-invasion/ Fri, 29 May 2020 04:12:49 +0000 https://malayalees.ch/?p=26210 വിവിധ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി

വെട്ടുക്കിളി ഭീഷണിയിൽ ആശങ്കപ്പെട്ട് ഉത്തരേന്ത്യൻ കർഷകർ. വെട്ടുക്കിളി ഭീഷണിയെ തുടർന്ന് ബിഹാറിന് പിന്നാലെ ഡൽഹി സർക്കാരും കർഷകർയുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.വിവിധ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി.

കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന വെട്ടുക്കിളികൾ വൈകിട്ട് 7 മുതൽ 9 മണി വരെ വിശ്രമിക്കുമെന്നും ഈ സമയം മരുന്നു തളിച്ചും പാട്ട കൊട്ടിയും പ്രതിരോധിക്കണമെന്നാണ് വിദഗ്ദ്ധര്‍ കർഷകർക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം. ഹിമാചൽ പ്രദേശും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാന്‍,

മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വെട്ടുകിളി സംഘം വലിയ നാശമാണ് വിതച്ചത്.ഇവിടെ മാത്രം 8000 കോടി നഷ്ടമുണ്ടായതാണ് കണക്ക്.രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലുംആക്രമണമുണ്ടായി.

ഉത്തർപ്രദേശിലെ ഝാൻസി അടക്കമുള്ള മേഖലകളിലും വെട്ടുക്കിളികൾ വിളനാശം സൃഷ്ടിച്ചു. ഡൽഹിയിലും വെട്ടുക്കിളികൾ എത്തിയേക്കുമെന്നാണ് സൂചന.

പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഡ്രോണുകൾ, ഫയർ ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടർ ഭൂമിയിൽ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. ആക്രമണം തടയാൻ വെട്ടുക്കിളി മുന്നറിയിപ്പ് ഓർഗനൈസേഷന്റെ 50 സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സജീവമായുണ്ട്. വെട്ടുക്കിളികൾ ദിവസത്തിൽ 150 കിലോമീറ്റർ സഞ്ചരിക്കും. ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിൽ നാലുകോടി വെട്ടുകിളികളുണ്ടായേക്കും.

ഇവയ്‌ക്ക് ഒറ്റദിവസം കൊണ്ട് 35000 പേരുടെ ഭക്ഷണം നശിപ്പിക്കാനാകും. 27 വർഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. കോവിഡ് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കൊപ്പം വെട്ടുക്കിളി ആക്രമണം ഭക്ഷ്യക്ഷാമത്തിലേയ്ക്കും രാജ്യത്തിനെ എത്തിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

]]>
ഇന്ത്യയിലെ വെട്ടുകിളി ആക്രമണവും പാകിസ്താന്‍ ബന്ധവും https://malayalees.ch/locust-attacks-india-pakistan-connection-rajasthan-locust-swarms-explained/ Thu, 28 May 2020 08:35:21 +0000 https://malayalees.ch/?p=26175 നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്…

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്.

പാകിസ്താനോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ സാധാരണ ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണമുണ്ടാവാറ്. എന്നാല്‍ ഇത്തവണ എല്ലാ പ്രതീക്ഷയും തെറ്റിച്ചാണ് ഇവയുടെ വരവ്. രാജസ്ഥാനോട് ചേര്‍ന്നുള്ള പാകിസ്താനിലെ പ്രദേശങ്ങള്‍ വെട്ടുകിളികളുടെ പ്രജനന കേന്ദ്രങ്ങളായെന്നാണ് ഗവേഷകരില്‍ പലരുടേയും വിലയിരുത്തല്‍.

‘രണ്ട് മൂന്ന് ദിവസങ്ങളുടെ ഇടവേളകളില്‍ പാകിസ്താനില്‍ നിന്നും രാജസ്ഥാനിലക്ക് വെട്ടുകിളി കൂട്ടങ്ങള്‍ വരുന്നുണ്ട്. വെട്ടുകിളികളുടെ പുതിയ പ്രജനന കേന്ദ്രമായി പാകിസ്താന്‍ മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നാല് വെട്ടുകിളി കൂട്ടങ്ങളാണ് ജയ്പൂരിലെത്തിയത്’ കാര്‍ഷിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ബി.ആര്‍. കദ്വ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞതിങ്ങനെ. ഏപ്രില്‍ 11 മുതലാണ് രാജസ്ഥാനിലേക്ക് വെട്ടുകിളി കൂട്ടം എത്തിയതായി ശ്രദ്ധയില്‍ പെട്ടത്.

സമീപചരിത്രത്തിലില്ലാത്ത വെട്ടുകിളി ആക്രമണത്തിന് പാകിസ്താനും ഇരയാകുന്നുണ്ട്. പാക് മാധ്യമമായ ഡോണിന്റെ റിപ്പോര്‍ട്ട് പ്രകാരം പാക് സൈന്യം 5000 സൈനികരുടെ സംഘത്തെ വെട്ടുകിളികളെ തുരത്താനായി നിയോഗിച്ചിരിക്കുകയാണ്. ഇതില്‍ 1500 പേര്‍ വെട്ടുകിളി ആക്രമണം ശക്തമായ വിവിധ മേഖലകള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 29 വര്‍ഷത്തിന് ശേഷമാണ് പാകിസ്താനില്‍ ഇത്ര വലിയ വെട്ടുകിളി ആക്രമണമുണ്ടാകുന്നത്. ഇവ പ്രാദേശികമായി ഉണ്ടായതാണെന്ന് ലെഫ്റ്റനന്റ് ജനറല്‍ അഫ്‌സലിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്.

ആഫ്രിക്കക്കും ഏഷ്യക്കുമിടയിലാണ് സാധാരണ ഇത്തരം വെട്ടുകിളി കൂട്ടങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ വലിയ തോതിലുള്ള വംശ വര്‍ധനക്കും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിനും കാരണമായിട്ടുണ്ട്. അറബിക്കടല്‍ ചൂടുപിടിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ അടക്കം 2019ല്‍ വന്‍ തോതില്‍ മഴ ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള പെട്ടെന്നുള്ള കാലാവസ്ഥയിലെ മാറ്റം വെട്ടുകിളികള്‍ക്ക് പെരുകാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്.

ആഫ്രിക്കക്ക് പുറമേ ഒമാനിലും വലിയ തോതില്‍ വെട്ടുകിളികള്‍ പെരുകിയതായി കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒമാനിലും വലിയ തോതില്‍ മഴ ലഭിച്ചിരുന്നു. പച്ചപ്പും നനവുള്ള മണല്‍ പ്രദേശങ്ങളുമാണ് വെട്ടുകിളികളുടെ വംശവര്‍ധനവിന് ഏറ്റവും അനുയോജ്യമായ സാഹചര്യമെന്നാണ് വേള്‍ഡ് മെട്രൊളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഒമാനില്‍ വലിയ തോതില്‍ പെരുകിയ വെട്ടുകിളികള്‍ ഭക്ഷണം തേടി ഇറാന്‍ വഴി പാകിസ്താനിലേക്കും പിന്നീട് രാജസ്ഥാനിലേക്കും എത്തിയെന്നാണ് കരുതപ്പെടുന്നത്.

]]>