Lockdowns – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Aug 2020 08:12:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lockdowns – malayalees.ch https://malayalees.ch 32 32 കോവിഡ് 19; ഹാർബറുകളിൽ ലോക്ഡൗൺ വർധിപ്പിച്ചേക്കും https://malayalees.ch/covid-19-lockdowns-may-be-increased-in-harbors/ Tue, 25 Aug 2020 08:12:28 +0000 https://malayalees.ch/?p=30801 തീരപ്രദേശങ്ങളിൽ അസൗകര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധ തീരപ്രദേശങ്ങളിൽ ഉണ്ടാകും

സംസ്ഥാനത്ത് കോവിഡ് ഭീതി വിതക്കുന്നത് അധികവും തീരപ്രദേശങ്ങളിലാകുകയാണ്. വളരെ വേഗത്തിലാണ് ഇവിടങ്ങളിൽ രോഗം പടർന്നു പിടിക്കുന്നത്. തിരുവനന്തപുരത്ത് തീരപ്രദേശത്ത് പിടിപെട്ടപ്പോൾ പ്രത്യേക ജാഗ്രതയിലൂടെ ശ്രദ്ധിച്ചു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന്‍റെ വിവിധ തീരങ്ങളിലേക്ക് കോവിഡ് വ്യാപിക്കുകയാണ്.

കൊല്ലത്ത് കഴിഞ്ഞ ദിവസം മൂന്ന് ഹാർബറുകളും അടച്ചു. ഈ മാതൃക പല ഹാർബറുകളിലേക്ക് ഉണ്ടാകുമെന്നാണ് സൂചന. തീരപ്രദേശങ്ങളിൽ അസൗകര്യങ്ങൾ ഉള്ളതാണ് പ്രധാന പ്രശ്നം. ഇത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധ തീരപ്രദേശങ്ങളിൽ ഉണ്ടാകും

കോഴിക്കോട് ജില്ലയിലും ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് തീരമേഖലയിലാണ്‍. വടകര ചോറോട് ഇന്നലെ മാത്രം പുതിയതായി അമ്പത്തിയാറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കോഴിക്കോട് നഗരപരിധിക്കുള്ളില്‍ വെള്ളയില്‍, മുഖദാര്‍ പ്രദേശങ്ങളും ചോറോട് പഞ്ചാത്തിലെ തീരമേഖലയിലുമാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ചോറോട് 173ഉം, വെള്ളയില്‍ പ്രദേശത്ത് 135ഉം മുഖദാറില്‍ 71ഉം രോഗികളുണ്ട്. ഈ മേഖലകള്‍ ക്ലസ്റ്റായി പ്രഖ്യാപിച്ച് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് പരിശോധനകളും നടത്തും. അതുവഴി തീരങ്ങളിലെ രോഗവ്യാപനം കുറക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

]]>