Lockdown – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Nov 2022 03:57:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lockdown – malayalees.ch https://malayalees.ch 32 32 കൊവിഡ് ലോക്ക്ഡൗണിൽ വലഞ്ഞ് ചൈന; ഷി ജിൻ പിങ്ങിനെതിരെ ആയിരങ്ങൾ തെരുവിൽ https://malayalees.ch/china-lockdown-xi-jinping/ Mon, 28 Nov 2022 03:57:42 +0000 https://malayalees.ch/?p=71967 ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്ങ് പിങ്ങിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ. ഷി ജിൻ പിങ്ങ് രാജിവെക്കണം എന്നും കൊവിഡ് ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യതലസ്ഥാനമായ ഷാങ്ങ്ഹായിൽ നടന്ന പ്രതിഷേധത്തിൽ മെഴുകുതിരി കത്തിച്ചാണ് സമരക്കാർ പ്രസിഡൻ്റിനും കൊവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ രംഗത്തുവന്നത്.

ഉറുംഖിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ തീപിടുത്തമുണ്ടായി 10 പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിവിധ ദൃശ്യങ്ങൾ തെളിയിച്ചിരുന്നു. തീപിടിച്ച കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ ആളുകൾക്ക് വേഗം രക്ഷപ്പെടാൻ സാധിച്ചില്ല. ഇതും പ്രതിഷേധങ്ങൾക്ക് ശക്തി പകർന്നു. നിരവധി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

]]>
കൊവിഡ് കൂടുന്നു; ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന https://malayalees.ch/again-lockdown-imposed-in-shanghai-china/ Sat, 04 Jun 2022 08:50:09 +0000 https://malayalees.ch/?p=62891 ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. രണ്ടുമാസം നീണ്ട സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് രണ്ടുദിവസം തികയുന്നതിന് മുന്‍പാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുടോങ് മേഖലയിലാണ് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായില്‍ മാര്‍ച്ച് 28നാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നാല് ദിവസത്തേക്ക് പറഞ്ഞ നിയന്ത്രണം രണ്ട് മാസത്തേക്ക് നീട്ടുകയും ചെയ്തു. ഈ നിയന്ത്രണം പിന്‍വലിച്ചിട്ടും ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണം.

ഷാങ്ഹായിലെ കടകളില്‍ പ്രവേശിക്കുന്നതിലും പൊതുഗതാഗതം ഉപയോഗിക്കുന്നതിലും 72 മണിക്കൂറിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. നഗരത്തില്‍ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി മാസ് കൊവിഡ് ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.

]]>
ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; 13ലേറെ നഗരങ്ങളിൽ ലോക്ഡൗൺ https://malayalees.ch/nearly-30-million-under-lockdown-in-china/ Wed, 16 Mar 2022 05:29:08 +0000 https://malayalees.ch/?p=58646 ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെൻ, ചാങ്ചുൻ, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകൾ കൂടുതലാണ്.

ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിൽ ഉൾപ്പെടെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.

]]>
കൊവിഡ് വ്യാപനം; സി കാറ്റഗറി ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ https://malayalees.ch/covid-lockdown-kerala-c-category-districts-restrictions/ Fri, 28 Jan 2022 04:08:18 +0000 https://malayalees.ch/?p=56136 സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. തീയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.(covid lockdown kerala)

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നിയന്ത്രണങ്ങള്‍ക്കിടെ ഞായറാഴ്ചകളില്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി അറിയിച്ചേക്കും.നിലവിലെ സാഹചര്യം തീയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിപരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. തിയറ്റര്‍ അടച്ചിടണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതഛഗീകരിച്ചിരുന്നില്ല. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

അതിനിടെ കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് – ഒമിക്രോണ്‍ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് വാക്‌സിനേഷന്‍ പുരോഗതി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. നിലവില്‍ പ്രതിദിന കൊവിഡ് കേസുകളും ആക്ടീവ് കേസുകളും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍.

അതേസമയം കേരളത്തില്‍ ഇന്നലെ 51,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42,653 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആര്‍. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.

]]>
ഒമിക്രോൺ വകഭേദം ; ലോക്ഡൗൺ പരിഗണനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം https://malayalees.ch/omicron-variant-lockdown-not-considered/ Fri, 03 Dec 2021 04:20:33 +0000 https://malayalees.ch/?p=53431 ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു .

കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. രോഗബാധിതരായ രണ്ട് പേരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇരുവരും ഇന്ത്യയിൽ എത്തിയത് എന്നാണ് വിവരം. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

]]>
പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍ https://malayalees.ch/lockdown-in-tamilnadu-public-gathering-banned-till-oct31/ Fri, 10 Sep 2021 04:10:07 +0000 https://malayalees.ch/?p=49381 തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഉത്സവങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക-മത പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതും കൊവിഡ് മൂന്നാംതരംഗ ഭീഷണിയും പരിഗണിച്ചാണ് തീരുമാനം.

സംസ്ഥാനത്തെ മറ്റ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ജനങ്ങള്‍ പൊതുപരിപാടികള്‍ നടത്തുകയോ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ നിലവില്‍ നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ അതേരീതിയില്‍ തുടരും.

]]>
കൊവിഡ് ജാഗ്രത: തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം https://malayalees.ch/covid-restriction-in-eranakulam/ Sat, 14 Aug 2021 03:55:21 +0000 https://malayalees.ch/?p=48095 കൊവിഡ് കേസുകൾ കൂടുന്നു, തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഇന്നലെയും ജില്ലയിൽ 2348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്.

കൊവിഡ് കണക്കുകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട് .പലയിടങ്ങളിലും ജനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകൾ തുറന്നപ്പോൾ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ്. ഗതാതഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും. ഓണം വരുന്നതോട് കൂടി വളരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവുമാണ് അതുകൊണ്ട് തിങ്കളാഴ്ച്ച മുതൽ കർശനമായ പരിശോധനയും സുരക്ഷയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു.

ഡിജിപി യുടെ നേതൃത്വത്തിൽ 4 ഡി വൈ എസ് പി മാർക്ക് എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾക്കുള്ള ചുമതല നൽകിയിട്ടുണ്ട്. ജില്ലാ അതിർത്ഥികാലിൽ കൂടുതൽ പൊലീസിനെ വിനിയോഗിച്ചുകൊണ്ടുള്ള പരിശോധനകൾ ഉണ്ടാകും.

]]>
ലോക് ഡൗൺ മാനദണ്ഡം പുതുക്കി; നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കും https://malayalees.ch/covid-19-kerala-govt-updated-lockdown-criteria/ Thu, 12 Aug 2021 13:21:14 +0000 https://malayalees.ch/?p=48031 സംസ്ഥനത്ത് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിൽ പുതിയ മാനദണ്ഡം. നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഒരു പ്രദേശത്തെ ഏഴ് ദിവസത്തേക്കാകും മൈക്രോ കണ്ടയ്ൻമെന്റ്സോണായി പ്രഖ്യാപിക്കുക. ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോയെന്ന് ഓരോ ദിവസവും വിലയിരുത്തും. ഒരു കുടുംബത്തിലെ പത്ത് പേരിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചാൽ കണ്ടയ്ൻമെന്റ് സോണാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി.

]]>
ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം; ഓണത്തിനും നിയന്ത്രണം കർശനം https://malayalees.ch/lockdown-in-wipr-areas/ Wed, 11 Aug 2021 03:58:46 +0000 https://malayalees.ch/?p=47936 പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ പറഞ്ഞു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാർഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽവരും.

ഓണത്തിന് ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിൽ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും- മുഖ്യമന്ത്രി അറിയിച്ചു.

ഡബ്ല്യു.ഐ.പി.ആർ. നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോൾ രണ്ടുഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കൊവിഡില്ലാ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് ദർശനം അനുവദിക്കും.

വാക്‌സിൻ കിട്ടാത്തവർക്കും ചില അസുഖങ്ങൾ കാരണം വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകളിലും മറ്റും പോകാൻ അർഹതാ മാനദണ്ഡമുള്ള ആരും വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാം. ഇത്തരത്തിലുള്ള വീടുകളിൽ ഹോം ഡെലിവറി ചെയ്യാൻ വ്യാപാരികൾ ശ്രദ്ധിക്കണം. അവർക്ക് കടകളിൽ പ്രത്യേക പരിഗണന നൽകണം.

]]>
രണ്ടാഴ്ച ലോക്ക്ഡൗണില്ല:ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, മാനദണ്ഡം പാലിച്ച്‌ ബുധനാഴ്‌ച മുതല്‍ മാളുകള്‍ തുറക്കും https://malayalees.ch/no-lockdown-in-kerala/ Mon, 09 Aug 2021 09:03:13 +0000 https://malayalees.ch/?p=47867 മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഓണവിപണികള്‍ ഇന്നു മുതല്‍ സജീവമാകും.ലോക്ഡൗണിൽ ആഭ്യന്തരടൂറിസം മേഖലക്കുണ്ടായ നഷ്ടം 3000 കോടി രൂപയാണെന്നാണ് ഇന്നലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്. ഇത്തവണ വെർച്വലായി ഓണഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ബീച്ചുകൾ ഉൾപ്പടെ തുറസായ ടൂറിസം മേഖലകൾ ഇതിനകം തുറന്ന് കൊടുത്തു. സമ്പൂർണ്ണലോക്ഡൗൺ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാവില്ല. എന്നാൽ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല.

സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്സ സർട്ടിഫിക്കറ്റുള്ളവർക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാം. ടൂറിസം മേഖലകളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉൾപ്പടെ നൽകും.

രണ്ടാം ഘട്ടലോക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകൾ തുറക്കുന്നത്. മൂന്നാർ, പൊൻമുടി, തേക്കടി, വയനാട്, ബേക്കൽ, കുട്ടനാട് ഉൾപ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ സ‌ഞ്ചാരികൾക്കെത്താം.പക്ഷെ സഞ്ചാരികൾക്കും ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ആദ്യഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

]]>