local body – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Nov 2020 09:17:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png local body – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് സി.ബി.ഐക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനം https://malayalees.ch/cabinet-meeting-today-2-2/ Wed, 04 Nov 2020 09:17:30 +0000 https://malayalees.ch/?p=34456 സംസ്ഥാനത്ത് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ചു. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി മുതല്‍ സി.ബി.ഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. നിലവിലെ കേസുകള്‍ക്ക് ഉത്തരവ് ബാധകമല്ല.ഇന്നത്തെ മന്ത്രിസഭയോഗത്തിന്‍റെതാണ് തീരുമാനം.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ ഏറ്റെടുക്കുകയും ഉദ്യോഗസ്ഥരെ നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നേരത്തെ നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബി.ജെ.പി ഇതരസംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പൊതുസമ്മതം പിന്‍വലിച്ച് ഉത്തരവിറക്കിയിരുന്നു. ഇതോടെ നിയമോപദേശവും അനുകൂലമായി ലഭിച്ചു. നേരത്തെ നല്‍കിയിരുന്ന പൊതുസമ്മതം പിന്‍വലിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്.

ഇനി മുതല്‍ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന ലൈഫ് അടക്കമുള്ള കേസുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. അതേസമം മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പരിഗണിക്കൂ. ബാറുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വന്നില്ല. നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം അനുമതി നല്‍കി.

]]>
മന്ത്രിസഭ യോഗം ഇന്ന് https://malayalees.ch/cabinet-meeting-today-2/ Wed, 04 Nov 2020 04:43:57 +0000 https://malayalees.ch/?p=34429 തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് പകരമുള്ള ഉദ്യോഗസ്ഥ ഭരണ സംവിധാനത്തിനു ഇന്നത്തെ മന്ത്രിസഭായോഗം രൂപം നല്‍കും. സിബിഐയുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവും ഇന്നുണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുള്ള അവസാനത്തെ മന്ത്രിസഭായോഗത്തില്‍ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭായോഗം അംഗീകരിക്കാനാണ് സാധ്യത.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി നവംബര്‍ 11 അര്‍ദ്ധരാത്രി അവസാനിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിന്നു.ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പ്രധാന അജണ്ടയായി ഇത് വരും. ആറ് കോര്‍പ്പറേഷനുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും ചുമതല ജില്ലാ കലക്ടര്‍മാര്‍ക്ക് ആയിരിക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളിലും അതതു തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കും. സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ സി.ബി.ഐക്ക് നൽകിയിട്ടുള്ള പൊതു സമ്മതപത്രം പിൻവലിക്കുന്ന കാര്യവും മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.ഇതിനായി പ്രത്യേക ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചന.

സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളിൽ കേന്ദ്ര ഏജൻസികൾ ഇടപെടുന്നുവെന്ന പരാതി മുഖ്യമന്ത്രിതന്നെ ഉന്നയിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യവും മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയും മന്ത്രിസഭായോഗം അംഗീകരിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് ചർച്ചക്ക് വരും .ചില മന്ത്രിമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഭേദഗതി തീരുമാനിക്കുന്നത്.

]]>