LOCAL BODY ELECTIONS – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Dec 2020 08:17:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LOCAL BODY ELECTIONS – malayalees.ch https://malayalees.ch 32 32 മൂന്നാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ് https://malayalees.ch/local-body-election-malabar-region-2/ Mon, 14 Dec 2020 08:17:50 +0000 https://malayalees.ch/?p=36905 തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെയുള്ള കണക്കനുസരിച്ച് 45.19 ശതമാനം പോളിങ് രേഖപ്പെടുത്തി.

45.51 ശതമാനം പേർ പോൾ ചെയ്ത മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. അതിനിടെ കണ്ണൂരിൽ കള്ളവോട്ട് ചെയ്തെന്ന് പരാതിയും ഉയർന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്.

മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി .

തലശ്ശേരി കുയിപ്പങ്ങാട് കള്ള വോട്ട് ചെയ്യാൻ വന്ന സി.പി.എം പ്രവർത്തകനെ പിടികൂടി തിരിച്ചയച്ചു. മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിങ് ബൂത്തിന് മുന്നിൽ എൽ.ഡി.എഫ്-യു.ഡി. എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരിക്കേറ്റു. പൊലീസ് ലാത്തി വിശി.

കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് 4 ആം വാർഡിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൻ വയൽ പടന്നക്കണ്ടി ഈസ്റ്റ് എല്‍.പി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ വോട്ടാണ് കള്ളവോട്ട് ചെയ്തത് തുടർന്ന് അദ്ദേഹം ചലഞ്ചു വോട്ട് ചെയ്തു.

അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. താനൂർ നഗരസഭ ബൂത്ത് പതിനാറിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് സംഘർഷം. നിസാര പരിക്കുകളോടെ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.

]]>
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് https://malayalees.ch/local-body-election-malabar-region/ Mon, 14 Dec 2020 04:35:23 +0000 https://malayalees.ch/?p=36883 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.

അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

]]>
തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം: 76.38 ശതമാനം പോളിംഗ്; കൂടുതല്‍ വയനാട് https://malayalees.ch/second-phase-of-local-elections-7638-per-cent-turnout-more-wayanad/ Fri, 11 Dec 2020 04:29:09 +0000 https://malayalees.ch/?p=36732 തദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 5 ജില്ലകളിലായി 76.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 79.39 ശതമാനം വോട്ട് രേഖപ്പെടുത്തിയ വയനാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്.

കോവിഡ് പേടിയെ കൂസാതെ വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലേക്ക് ഒഴുകിയതോടെ തദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തെ മറികടന്ന കുതിപ്പാണ് രണ്ടാംഘട്ട പോളിംഗിലുണ്ടായത്. ഒന്നാം ഘട്ടത്തിൽ 73.12 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 76ന് മുകളിലേക്ക് പോയി. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം എറണാകുളം 77.05, കോട്ടയം 74, പാലക്കാട് 77.87, തൃശൂർ 74.96, വയനാട് 79.39 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണിക്ക് തന്നെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ടത് ഉയർന്ന പോളിംഗിന്‍റെ സൂചന നൽകിയിരുന്നു. ഉച്ചയോടെ 5 ജില്ലകളിലും പോളിംഗ് 50 ശതമാനം കവിയുകയും ചെയ്തു. വൈകീട്ട് ആറുമണി കഴിഞ്ഞും ചില പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമേർപ്പെടുത്തി. വോട്ടിംഗ് മെഷീനിൽ ചിലയിടങ്ങളിൽ തകരാർ ഉണ്ടായതൊഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് രണ്ടാംഘട്ട പോളിംഗും പൂർത്തിയായത്. കോവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിലും വീഴ്ച വന്നില്ല. മൂന്നാമത്തേയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 14ന് നടക്കും. 16നാണ് വോട്ടെണ്ണൽ.

പോളിംഗിന് ശേഷം പലഭാഗങ്ങളിലും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. കളമശ്ശേരി നഗരസഭ എട്ടാം വാർഡിലെ ബൂത്ത് ഒന്നിൽ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വെൽഫെയർ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഇസ്‍ലാമിക സെൻറ്ററിൽ പ്രവർത്തകരെ ഒരു മണിക്കൂർ തടഞ്ഞുവെച്ചു.

കോട്ടയം ചങ്ങനാശ്ശേരി പൂവം സ്കൂൾ വാർഡിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നാരോപണത്തെ തുടർന്ന് വാക്കുതർക്കമുണ്ടായി. ചാവക്കാട് പുത്തൻ കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കുത്തേറ്റ പുത്തൻ കടപ്പുറം സ്വദേശി സലാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ബേക്കർ സ്കൂളിൽ കോവിഡ് നിരീക്ഷണത്തിലുള്ളവർ വോട്ട് ചെയ്യാനെത്തിയ സ്ഥലത്ത് എൽഡിഎഫ് പ്രതിഷേധിച്ചു. ഡ്രൈവർ പി പി കിറ്റ് ധരിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

]]>
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ https://malayalees.ch/second-phase-of-local-body-polls-to-be-held-tomorrow/ Wed, 09 Dec 2020 04:31:49 +0000 https://malayalees.ch/?p=36590 തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്.

എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ഇതിനായി 12,643 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും ഏർപ്പെടുത്തി. 5 ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ാം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. പോളിംങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിംങ് സാമഗ്രികളുടെ വിതരണം അ‍ഞ്ച് ജില്ലകളിലും ഇന്ന് രാവിലെ ആരംഭിക്കും.

]]>
തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകള്‍ https://malayalees.ch/local-body-elections-1850-problem-booths-in-the-state/ Fri, 04 Dec 2020 04:49:32 +0000 https://malayalees.ch/?p=36267 തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 1850 പ്രശ്നബാധിത ബൂത്തുകള്‍. ഈ സ്ഥലങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കാനും കമ്മീഷന്‍ തീരുമാനമെടുത്തു.

പ്രശ്ന ബാധിത ബൂത്തുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ തീരുമാനിച്ചത്. 1850 പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളത്. 785 ബൂത്തുകളാണ് കണ്ണൂരില്‍ പ്രശ്നബാധിതമായി കണ്ടെത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അഞ്ച് ബൂത്തുകള്‍ മാത്രമാണ് പ്രശ്നബാധിതമായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തും.

സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും സൂക്ഷിച്ചിരിക്കുന്ന പോളിംഗ് സാമഗ്രികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മഴയ്ക്ക് ശേഷം പോളിംഗ് സ്റ്റേഷനുകളുടെ സ്ഥിതി പരിശോധിക്കാനും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ശാരീരിക അവശതയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെ പോളിംങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അനുമതിയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

]]>
കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് https://malayalees.ch/congress-candidate-disputes-in-kottayam/ Fri, 20 Nov 2020 12:00:05 +0000 https://malayalees.ch/?p=35452 കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മാത്രം കോണ്‍ഗ്രസില്‍ നിന്ന് നാല് വിമതരാണ് പത്രിക നല്‍കിയത്. ഭരണങ്ങാനം ഡിവിഷനില്‍ ഉള്‍പ്പെടെ ഇടതു മുന്നണിയിലും വിമത സ്ഥാനാര്‍ത്ഥികളുണ്ട്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ട ലിസ്റ്റ് പ്രകാരം റോയ് കപ്പലുമാക്കല്‍ ആണ് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. ഇതിനു പുറമേ നാല് പേരാണ് ഇതേ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്രിക നല്‍കിയത്. സിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിനു മറ്റക്കര, ഫെമി മാത്യു, ഷെഹിന്‍ഷാ എന്നിവരാണ് വിമതര്‍. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് വിമതര്‍ നിരവധിയാണ്.

ഇടതുമുന്നണിയിലും വിമത ശല്യമുണ്ട്. ഭരണങ്ങാനത്ത് ജോസ് വിഭാഗത്തിലെ സിറ്റിംഗ് അംഗം പെണ്ണമ്മ ജോസഫ് വിമതയായി പത്രിക നല്‍കി. രാജേഷ് വാളിപ്ലാക്കല്‍ ആണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. കോട്ടയം നഗരസഭയിലും, നീണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് വിമതര്‍ ഉണ്ട്. ഐക്യകണ്‌ഠേന ഉള്ള സ്ഥാനാര്‍ഥി നിര്‍ണയം ആണ് ഉണ്ടായതെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുമ്പോഴും, വിമതര്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അടിയന്തര ഇടപെടല്‍ നടത്തി റിബല്‍ സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിപ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ ചര്‍ച്ച തുടരുകയാണ്.

]]>