local body election – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Jul 2022 04:27:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png local body election – malayalees.ch https://malayalees.ch 32 32 ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍ https://malayalees.ch/byelection-results-kerala-local-body-election/ Fri, 22 Jul 2022 04:26:53 +0000 https://malayalees.ch/?p=65229 സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയതില്‍ 35 പേര്‍ സ്ത്രീകളാണ്.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

]]>
പത്തനംതിട്ട തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് വാര്‍ഡും എല്‍ഡിഎഫിന് https://malayalees.ch/pathanamthitta-ldf-win-local-body-election/ Wed, 18 May 2022 07:50:27 +0000 https://malayalees.ch/?p=61989 പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒരു വാര്‍ഡ് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡ് 133 വോട്ടിന് യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 19 വോട്ടിന് സി പി ഐ എം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതിനാല്‍ ടോസ് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ടോസില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് നേടി.

]]>
കൊല്ലം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും എൽഡിഎഫിന്; ബിജെപിയുടെ സിറ്റിംഗ് വാർഡും പിടിച്ചെടുത്തു https://malayalees.ch/kollam-ldf-sweeping-victory/ Wed, 18 May 2022 07:48:15 +0000 https://malayalees.ch/?p=61987 കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിലേയും ഫലമറിഞ്ഞു. ആറിൽ അഞ്ചും എൽഡിഎഫ് നേടി. എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരും വാർഡും പിടിച്ചെടുത്തു. യുഡിഎഫ് എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിംഗ് വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് സ്ഥാനാർഥി മാമ്പഴത്തറ സലിം 245 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി മെമ്പർ ആയിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐഎമ്മിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, വെളിനല്ലൂർ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി വട്ടപ്പാറ നിസാറാണ് വിജയിച്ചത്. കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ബി. സുനിൽകുമാറാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും.

കൊല്ലം വെളിയം പഞ്ചായത്തിലെ കളപ്പില വാർഡ് ഇടതുമുന്നണി നിലനിർത്തി. സിപിഐഎമ്മിലെ ശിസ സുരേഷ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി അനിത വിശ്വനാഥിനെ 319 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം.

ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന ഈസ്റ്റ് വാർഡ് എൽഡിഎഫ് നിലനിർത്തി. ഇടത് സ്ഥാനാർഥി വി ആർ മനുരാജ് 369 വോട്ടിന് വിജയിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്തിൽ എൽഡിഎഫ് യുഡിഎഫ് കക്ഷിനില തുല്യമായി.

പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മോൾ 365 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

]]>
തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു https://malayalees.ch/nda-won-thripunithura-two-divisions/ Wed, 18 May 2022 07:46:43 +0000 https://malayalees.ch/?p=61984 എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബിജെപി , എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗനഗരസഭയിൽ എൽഡിഎഫിന്റെ കക്ഷി നില 23 ആയി. എൻഡിഎ 17, യുഡിഎഫ് 8, എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.

ശക്തമായ ത്രികോണ മത്സരം നടന്നകൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷൻ ബിജെപി നിലനിർത്തി. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി അനിതാ വാര്യരെ പിന്തള്ളി. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസ്, പഞ്ചായത്ത് ഭരണം നിലനിർത്തി. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന ന് ട്വന്റി-ട്വന്റിയുടെഎൽദോ പോളിനെ പരാജയപ്പെടുത്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കെ.കെ.ഹുസൈൻ സീറ്റ് നിലനിർത്തി.

]]>
കര്‍ഷക സമരത്തില്‍ അടിപതറി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി https://malayalees.ch/bjp-jjp-suffer-setback-in-haryana-civic-polls/ Thu, 31 Dec 2020 05:22:10 +0000 https://malayalees.ch/?p=37782 ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.

പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന്‌ കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.

രണ്ടു വർഷം മുമ്പ് അഞ്ച് ഹരിയാന നഗരങ്ങളിലേക്ക് നടന്ന മേയർ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ശേഷമാണ് ബിജെപിക്ക് തിരിച്ചടിയേൽക്കുന്നത്. ഹിസാർ, കർണാൽ, പാനിപ്പത്ത്, റോഹ്തക്, യമുനനഗർ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചിരുന്നത്.

അംബാലയിൽ ശക്തിറാണി 8084 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് ഇവിടെ നാലാമതായി. ബിജെപിയാണ് രണ്ടാമത്. പഞ്ച്കുളയിൽ ബിജെപിയുടെ കുൽഭൂഷൺ ഗോയൽ കോൺഗ്രസിന്റെ ഉപീന്ദർ കൗറിനെ 2057 വോട്ടിനാണ് തോൽപ്പിച്ചത്. പഞ്ച്കുളയിൽ 1333 നോട്ട വോട്ടുകള്‍ രേഖപ്പെടുത്തി.

കർഷകസമരം നടക്കുന്ന സിംഘുവിന് തൊട്ടടുത്തുള്ള സോനിപത്തിൽ 13818 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ നിഖിൽ മദാൻ ജയിച്ചത്. നിഖിലിന് 72,118 വോട്ടു കിട്ടിയപ്പോൾ ബിജെപിയുടെ ലളിത് ബത്രയ്ക്ക് 58,300 വോട്ടു മാത്രമാണ് ലഭിച്ചത്. സോനിപത്തിലെ ആദ്യ കോൺഗ്രസ് മേയറാണ് നിഖിൽ മദാൻ.

]]>
നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴയില്‍ പ്രതിഷേധം; ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി https://malayalees.ch/protest-in-alappuzha-against-municipal-corporation-chairperson-a-section-of-cpi-m-activists-protested/ Mon, 28 Dec 2020 07:54:58 +0000 https://malayalees.ch/?p=37589 നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ പ്രതിഷേധം. ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിത്തരഞ്ജന് എതിരെ മുദ്രാവാക്യം വിളിച്ചു.

എന്നാല്‍ ആലപ്പുഴയില്‍ തീരുമാനം മാറ്റില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രകടനം മര്യാദകേടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു വിഭാഗം പ്രകടനം നടത്തിയതുകൊണ്ട് തീരുമാനം മാറ്റാനാകില്ലെന്നും ആര്‍ നാസര്‍. പ്രകടനം നടത്തിയവര്‍ക്ക് എതിരെ നടപടി ഉറപ്പാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം കണ്ണൂരില്‍ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നിവരെ തടഞ്ഞു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കൂടാതെ പാലക്കാട് നഗരസഭയില്‍ വരണാധികാരിയെ തടഞ്ഞുവച്ചു. ബാലറ്റ് ഉയര്‍ത്തിക്കാട്ടിയെന്നാണ് ആരോപണം. വോട്ട് അസാധു ആക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

]]>
സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ; ട്രോള്‍ https://malayalees.ch/bjp-member-sworn-in-by-writing-sanskrit-in-malayalam-troll-news/ Tue, 22 Dec 2020 08:57:19 +0000 https://malayalees.ch/?p=37349 സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബി.ജെ.പിയുടെ മഞ്ജുവാണ് സംസ്‌കൃതം മലയാളം അക്ഷരത്തില്‍ എഴുതി വായിച്ചത്. ഇതിന്റെ ചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

ബിജെപിയുടെ തലസ്ഥാനത്തെ പ്രമുഖ വനിതാ നേതാവാണ് മജ്ഞു ജി.എസ്. കരമന വാര്‍ഡിന്റെ കൗൺസിലർ ആയി മഞ്ജു സത്യപ്രതിജ്ഞ ചെയ്തതാവട്ടെ സംസ്കൃതത്തിലും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയാണയിരുന്നു സത്യപ്രതിജ്ഞയും. എന്നാല്‍ മലയാളത്തില്‍ എഴുതിയതാണ് സംസ്കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

പിന്നാലെ ട്രോളുകളും നിറഞ്ഞു. എന്ത് പ്രഹസനമാണിതെന്നു അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

]]>
തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി https://malayalees.ch/local-elections-covid-spread-strengthened-e-sanjeevan/ Fri, 18 Dec 2020 13:07:22 +0000 https://malayalees.ch/?p=37161 തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും മാസ്‌ക്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം.

തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് രോഗങ്ങള്‍ക്ക് പുറമേ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അതോടൊപ്പം കൊവിഡ് സംശയിക്കുന്നവര്‍ക്കും ഇ-സഞ്ജീവനിയെ ചികിത്സക്കായും മറ്റു നിര്‍ദേശങ്ങള്‍ക്കായും ആശ്രയിക്കാവുന്നതാണ്. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ ഇ-സഞ്ജീവനിയില്‍ കൊവിഡ് ക്ലിനിക്കുകളുടെ സേവനവും ലഭ്യമാണ്. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സ്പെഷ്യാലിറ്റി ഒപികള്‍ വിവിധ ജില്ലകളില്‍ നിന്നും ആരംഭിച്ചിട്ടുമുണ്ട്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്. എംസിസി തലശേരി, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ് കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രശസ്തങ്ങളായ വിവിധ പൊതുമേഖല ആരോഗ്യ സ്ഥാപനങ്ങള്‍ ഒപികള്‍ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിരിക്കുന്നു.

ഇതുവരെ 63,766 കണ്‍സകള്‍ട്ടേഷനുകളാണ് ഇ-സഞ്ജീവനിയിലൂടെ പൂര്‍ത്തിയാക്കിയ്. 6 മിനിറ്റ് 49 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 4 മിനിട്ട് 33 സെക്കന്റായി കുറക്കാന്‍ ഇ-സഞ്ജീവനിയില്‍ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാങ്കേതിക തികവുകൊണ്ടും അതോടൊപ്പം പ്രവര്‍ത്തന മികവുകൊണ്ടും ഇ-സഞ്ജീവനിയില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോയി രോഗപകര്‍ച്ചാ സാധ്യതയുണ്ടാക്കാതെ വളരെ എളുപ്പത്തില്‍ ഇ-സഞ്ജീവനി വഴി വീട്ടില്‍ വച്ചുതന്നെ ചികിത്സ തേടാവുന്നതാണ്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം. ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താം. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

]]>
കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം https://malayalees.ch/ldf-leads-in-kerala-local-body-election/ Wed, 16 Dec 2020 07:34:24 +0000 https://malayalees.ch/?p=37031 വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്.

ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 103 ഇടത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നുണ്ട്. 48 ഇടത്ത് മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുന്നു. 941 വരുന്ന ഗ്രാമ പഞ്ചായത്തിൽ 481 ഇടത്തും എൽഡിഎഫിനാണ് മുന്നേറ്റം. യുഡിഫിനാകട്ടെ 383 ഇടത്ത് മുന്നേറ്റമുണ്ട്. ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് ബിജെപിക്ക് സാന്നിധ്യം അറിയിക്കാൻ സാധിച്ചത്. 24 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപറേഷനുകളാണ് എൽഡിഎഫ് മുന്നേറ്റം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ യുഡിഎഫിനാണ് മുന്നേറ്റം.

]]>
മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു https://malayalees.ch/ldf-lost-in-minister-kt-jaleels-ward/ Wed, 16 Dec 2020 07:30:06 +0000 https://malayalees.ch/?p=37024 ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. തദ്ദേശ സ്ഥാപനത്തില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കെ ടി ജലീലിന്റെത് മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാര്‍ഡാണ്.

അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. രണ്ടിടത്ത് യുഡിഎഫും. 86 മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 34 ഇടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. അഞ്ച് ഇടങ്ങളില്‍ എന്‍ഡിഎക്കാണ് ലീഡ്.

]]>