loan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Jun 2023 04:24:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png loan – malayalees.ch https://malayalees.ch 32 32 ഗൃഹനാഥനറിയാതെ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരാൾ വായ്പയെടുത്തു; തട്ടിപ്പ് വ്യക്തമായത് 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് നോട്ടിസ് വന്നതോടെ; പിന്നാലെ മനംനൊന്ത് മരണം https://malayalees.ch/shaji-death-due-to-mental-stress-says-wife-deepa/ Wed, 07 Jun 2023 04:11:24 +0000 https://malayalees.ch/?p=82310 പുൽപ്പള്ളി സർവീസ് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സഹകരണവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പരാതികൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം. ഷാജിയുടെ ഭാര്യ ദീപയാണ് ജില്ലാ കലക്ടർക്കും സഹകരണവകുപ്പിനും പരാതി നൽകിയത്.

ഭർത്താവിൻറെ പേരിൽ എടുത്ത വായ്പ കുടിശ്ശികയടക്കം 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ബാങ്ക് തട്ടിപ്പിനിരയായതിനെ തുടർന്ന് മനംനൊന്താണ് ഷാജിയുടെ മരണമെന്നും ദീപ ആരോപിച്ചു.

ബിവറേജസ് കോർപ്പറേഷൻ പുൽപ്പള്ളി ഡിപ്പോ മാനേജരായിരുന്ന ആലൂർകുന്ന് സ്വദേശി ഷാജി 2020 മേയ് 25നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് തട്ടിപ്പിനിരയായ വിവരം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി ഭാര്യ ദീപ വ്യക്തമാക്കി. ക്രമക്കേട് നടന്ന കാലയളവിൽ ബാങ്ക് ഭരണസമിതിയംഗമായിരുന്നു ഷാജിയുടെ സഹോദരനായ വി എം പൌലോസ്. 2018ൽ തന്റെ ഭർത്താവിൻറെ പേരിൽ ലോണെടുത്തയാണ് പരാതി. ഇതിൽ ഒരു രൂപപോലും ഭർത്താവിന് ലഭിച്ചിട്ടില്ലെന്നും തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതെന്നും ദീപ പറഞ്ഞു. ഷാജിയുടെ ഒപ്പ് പോലും വ്യാജമാണെന്നും പരാതിയുണ്ട്.

‘ബാങ്കിന്റെ പേപ്പറുകൾക്ക് ആവശ്യമായ ഒപ്പുകളിൽ ഒന്ന് മാത്രമാണ് ഭർത്താവിന്റേത്. ബാക്കി ഒപ്പിന് ഭർത്താവിന്റെ ഒപ്പുമായി സാമ്യമുണ്ടെങ്കിലും അത് അദ്ദേഹത്തിന്റെയല്ല. വായപയിൽ നിന്ന് ഒരു രൂപ പോലും ഞങ്ങൾ കൈപ്പറ്റിയിട്ടില്ല. ഈ പണമെല്ലാം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് എനിക്ക് അറിയണം’- ദീപ പറഞ്ഞു. പലിശയടക്കം 43 ലക്ഷം രൂപതിരിച്ചടയ്ക്കാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതിൽ മനംനൊന്തായിരുന്നു ഭർത്താവിൻറെ മരണമെന്നും ദീപ പറയുന്നു.

ഭർത്താവിൻറെ പേരിലെടുത്ത ലോൺ തുക ആരുടെ എക്കൌണ്ടിലേക്കാണ് പോയതെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കിടപ്പാടത്തിൻറെ ആധാരം തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും സഹകരണസംഘം ജോയിൻറ് രജിസ്ട്രാർക്കും വിജിലൻസിനും പൊലീസിനും ദീപ പരാതി നൽകി. ബാങ്കിൽ തട്ടിപ്പിനിരയായ രാജേന്ദ്രൻ നായരുടെ ആത്മഹത്യയെ തുടർന്ന് സഹകരണവകുപ്പിൻറെ അന്വേഷണം തുടരുകയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ കെ എബ്രഹാമിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരുപ്രതിയായ സജീവൻകൊല്ലപ്പള്ളിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

]]>
Budget 2023: ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ https://malayalees.ch/govt-to-continue-50-year-interest-free-loans-to-states-for-another-year/ Wed, 01 Feb 2023 07:54:53 +0000 https://malayalees.ch/?p=75458 സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

കേന്ദ്രബജറ്റില്‍ ധനമന്ത്രി നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല.

ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്. കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

]]>
സംസ്ഥാനങ്ങളുടെ കടമെടുപ്പ്; നടപടികൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ https://malayalees.ch/loan-states-new-guidelines/ Fri, 08 Jul 2022 04:28:14 +0000 https://malayalees.ch/?p=64450 സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്രസർക്കാർ. പരിധിയിൽ കൂടുതൽ കടം സംസ്ഥാനങ്ങൾക്ക് അനുവദിക്കില്ല. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കമ്പനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാൽ തുടർന്നുള്ള വർഷം കേന്ദ്ര വിഹിതം അനുവദിക്കില്ല. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.

]]>
പിഎഫ് വായ്പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്പെൻഷൻ https://malayalees.ch/government-suspended-official-who-seek-sexual-favour-from-school-teacher/ Tue, 15 Mar 2022 04:04:42 +0000 https://malayalees.ch/?p=58574 പിഎഫ് ലോണ്‍ അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രന്‍.https://a3cfbc1c42e1ab55e5f6d6538a154be5.safeframe.googlesyndication.com/safeframe/1-0-38/html/container.html

വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ഉണ്ടാകും. മാര്‍ച്ച് 10നാണ് സംഭവം. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. വിനോയിയെ കോട്ടയത്ത് വെച്ചാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.

]]>