loan app – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Sep 2023 05:49:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png loan app – malayalees.ch https://malayalees.ch 32 32 ലോൺ ആപ്പ് തട്ടിപ്പ്: അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും https://malayalees.ch/action-to-be-taken-against-illegal-loan-apps/ Sat, 23 Sep 2023 05:49:17 +0000 https://malayalees.ch/?p=88273 അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലെന്നും കണ്ടെത്തല്‍.

നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാന പൊലീസ് കാര്യക്ഷമമായ നടപടിയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം സജ്ജമാക്കിയിരുന്നു.

പൊലീസിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ആദ്യദിവസം തന്നെ പരാതി പ്രവാഹമായിരുന്നു. 628 പരാതി സന്ദേശങ്ങളാണ് ആദ്യ ദിവസം ലഭിച്ചത്. അതേസമയം ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്.

]]>
കടമക്കുടിയിലെ കൂട്ട ആത്മഹത്യയില്‍ വീണ്ടും ഭീഷണിയെന്ന് പരാതി; ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ് https://malayalees.ch/threatening-from-loan-apps-kadamakkudy-suicide-case/ Thu, 14 Sep 2023 04:35:18 +0000 https://malayalees.ch/?p=87704 കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. വരാപ്പുഴ പൊലീസിന്റേതാണ് നടപടി. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുണ്ടെന്നാണ് പരാതി.

കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

മരണത്തിന് ശേഷവും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രത്തിനൊപ്പം ചില ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്നാണ് കോള്‍ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി നിജോയെ വിളിച്ചെങ്കിലും കേട്ടില്ല. പിന്നാലെ താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചു. ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

]]>