LJD – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Jun 2022 13:12:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LJD – malayalees.ch https://malayalees.ch 32 32 എൽജെഡി ജെഡിഎസിൽ ലയിക്കും; മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ https://malayalees.ch/ljd-merges-with-rjd/ Thu, 02 Jun 2022 12:25:26 +0000 https://malayalees.ch/?p=62801 ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റി തീരുമാനം. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ എം വി ശ്രേയംസ് കുമാർ സന്നദ്ധത അറിയിച്ചു. ലയന സമ്മേളനം ഉടൻ നടത്താനും തീരുമാനമായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്ന് എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും.

ലയന കാര്യത്തിൽ തീരുമാനം എടുക്കാനായി കോഴിക്കോട് എൽജെഡി നേതൃയോഗം ചേർന്നിരുന്നു. ഏറെ കാലമായുള്ള ചർച്ചയ്ക്ക് ഒടുവിലാണ് ലയന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനായി ഇന്ന് എൽജെഡി നേതൃ യോഗം ചേർന്നത്. ലയന കാര്യം ചർച്ച ചെയ്ത ഏഴ് അംഗ സമതി റിപ്പോർട്ട്‌ യോഗത്തിൽ പ്രസിഡന്റ് ശ്രേയംസ് കുമാർ അവതരിപ്പിച്ചു. മറ്റു ജനത പാർട്ടികളുമായി ചർച്ച പരാജയമായതും ഇടതു മുന്നണിയിൽ തുടരേണ്ടതുകൊണ്ടുമാണ് ജെഡിഎസുമായുള്ള ലയനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

എംപി വീരേന്ദ്ര കുമാർ തുടങ്ങി വച്ച ലയന ചർച്ചയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ലയനം പുറത്തിയാക്കാൻ സിപിഐഎം നേതൃത്വവും താല്പര്യമെടുത്തിരുന്നെങ്കിലും അന്നത് നടന്നില്ല.

]]>
ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന് https://malayalees.ch/jds-ljd-merge-soon/ Fri, 22 Apr 2022 04:14:11 +0000 https://malayalees.ch/?p=60503 ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കുക. ജില്ലകളിലെ നേതൃപദവി ഇരു പാര്‍ട്ടികളുടേയും ശക്തി കണക്കാക്കി പിന്നീടാകും തീരുമാനിക്കുക.

എല്‍ജെഡി-ജെഡിഎസ് ലയനമെന്ന നിര്‍ദേശം ദീര്‍ഘകാലമായി സിപിഐഎം മുന്നോട്ടുവയ്ക്കുകയായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ലയനം സാധ്യമായിരുന്നില്ല. ദേശീയ തലത്തില്‍ എല്‍ജെഡി ഇല്ലാതായതോടെ കേരളത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനാകില്ല എന്ന ബോധ്യം എല്‍ജെഡിക്കുണ്ടായതാണ് നിര്‍ണായകമായത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യം എല്‍ജെഡി മുന്നോട്ടുവച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായതാണ് ലയനത്തിന് വഴിയൊരുക്കിയത്.

ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ച പശ്ചാത്തലത്തിലാണ് ലയനത്തിനായുള്ള ചര്‍ച്ചകള്‍ സജീവമായത്. ജെഡിഎസ് നേതാക്കള്‍ മുന്‍പ് തന്നെ ലയനത്തെ സ്വാഗതം ചെയ്തിരുന്നു. എല്‍ജെഡി വലിയ പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന സാഹചര്യത്തിലാണ് ലയനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കോഴിക്കോട്ട് അടിയന്തര യോഗം ടന്നത്. ദേശീയ അധ്യക്ഷന്‍ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച സാഹചര്യത്തില്‍ ലയനം തന്നെയാണ് എല്‍ജെഡിക്ക് മുന്നിലുള്ള ഏക മാര്‍ഗമെന്ന നില വന്നിരുന്നു.

]]>
‘സിപിഐക്ക് സീറ്റുകിട്ടിയത് വിലപേശലിന്റെ ഭാഗമായി’; അതൃപ്തി പരസ്യമാക്കി എല്‍ജെഡി https://malayalees.ch/ljd-reaction-rajyasabha-seat-cpi/ Sat, 19 Mar 2022 07:57:57 +0000 https://malayalees.ch/?p=58809 രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാടെടുത്തവരാണ് സിപിഐ. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍
സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുന്നുവെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി എല്‍ജെഡി നേതാക്കള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്.

രാജ്യസഭാ സീറ്റിനായി സിപിഐയും എല്‍ജെഡിയും അവകാശവാദം ഉന്നയിച്ചിരുന്നു. രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒന്ന് നല്‍കാമെന്ന് സിപിഐഎം അറിയിച്ചിരുന്നു. ശ്രേയാംസ്‌കുമാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് ഒഴിവ് വന്നതാണ് ഒരു സീറ്റ്. ഇതിനാല്‍ സീറ്റ് വീണ്ടും പാര്‍ട്ടിക്ക് നല്‍കണമെന്ന ആവശ്യമാണ് എല്‍ജെഡി മുന്നോട്ടുവെച്ചിരുന്നത്.

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക.

]]>
വടകര സീറ്റ് എല്‍.ജെ.ഡിക്ക് തന്നെ; നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു https://malayalees.ch/vadakara-seat-goes-to-ljd-the-proposal-was-approved-by-the-jds/ Tue, 02 Mar 2021 12:25:44 +0000 https://malayalees.ch/?p=40918 വടകര സീറ്റ് എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കണമെന്ന സി.പി.എം നിര്‍ദേശം ജെ.ഡി.എസ് അംഗീകരിച്ചു. വടകര സീറ്റ് നല്‍കാത്തതില്‍ നീതികേടില്ലെന്ന് സി.കെ നാണു പറഞ്ഞു. സി.പി.എം ആവശ്യപ്പെടുമ്പോള്‍ അംഗീകരിക്കേണ്ട ബാധ്യതയുണ്ട്.

സി.പി.എം നിലപാട് പറഞ്ഞപ്പോള്‍ നേതാക്കള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും സി.കെ നാണു മീഡിയ വണിനോട് പറഞ്ഞു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമാകുമെന്നും സി.കെ നാണു കൂട്ടിച്ചേര്‍ത്തു.

]]>