lithara death – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 May 2022 05:26:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lithara death – malayalees.ch https://malayalees.ch 32 32 ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിലെ ദുരൂഹത; റീപോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത https://malayalees.ch/possibility-to-repost-mortum-in-kc-lithara-death/ Fri, 13 May 2022 05:22:30 +0000 https://malayalees.ch/?p=61777 ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കാന്‍ സാധ്യതയേറുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോച്ച് രവി സിംഗ് അവിടെയുണ്ടായിരുന്നെന്ന് വിവരം ലിതാരയെ അറിയുന്നവര്‍ വെളിപ്പെടുത്തിയിരുന്നു.

ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവന്‍ രാജീവിന്റെ പരാതിയില്‍ രവി സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

അതേസമയം ലിതാരയുടെ മരണത്തില്‍ ഇടപെടലോടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മൊഴികള്‍ പരിശോധിക്കാനുണ്ടെന്ന് സംഘത്തലവന്‍ സഞ്ജയ് ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണത്തില്‍ ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. ലിതാരയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. ഇതിനായി വിദഗ്ധരുടെ സഹായം തേടുമെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു.

ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു.

]]>
‘അയാള്‍ വല്ലാതെ ബുദ്ധിമുട്ടിച്ചു’; ലിതാരയുടെ മരണത്തിന് പിന്നില്‍ കോച്ചിന്റെ ചൂഷണമെന്ന് സുഹൃത്ത്. https://malayalees.ch/lithara-death-case-friend-sneha/ Thu, 12 May 2022 04:23:21 +0000 https://malayalees.ch/?p=61713 മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ. സി ലിതാരയുടെ ആത്മഹത്യക്ക് പിന്നില്‍ കോച്ച് രവിസിംഗിന്റെ പീഡനമെന്ന് സുഹൃത്ത് സ്‌നേഹ. കൊല്‍ക്കത്തയിലുള്ള സ്‌നേഹയെ മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ലിതാര പോയി കണ്ട് എല്ലാം തുറന്നുപറഞ്ഞിരുന്നു. തനിക്കറിയുന്ന ലിതാര ആത്മഹത്യ ചെയ്യില്ലെന്ന് സ്‌നേഹ ഉറപ്പിച്ചുപറയുന്നു.

‘കോച്ചിന്റെ സ്വഭാവം ഒട്ടും ശരിയല്ല, തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു…’. അടുത്ത സുഹൃത്തായ സ്‌നേഹയോട് ലിതാര ഇതൊക്കെ പറഞ്ഞിരുന്നു. കോര്‍ട്ടിലേക്ക് ഒറ്റയ്ക്ക് പ്രാക്ടീസിന് വിളിച്ചപ്പോള്‍ ചെല്ലാത്തതിന്റെ ദേഷ്യം കോച്ചിനുണ്ടായിരുന്നു എന്നും സ്‌നേഹ പറഞ്ഞു.

ഒറ്റയ്ക്കുള്ള പ്രാക്ടീസിന് പുറമേ ഫോണില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും കോച്ച് രവി സിംഗ് ലിതാരയെ വിടാതെ പിന്തുടര്‍ന്നു. പരാതിപ്പെട്ടാല്‍ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കൊടുക്കാതെ പട്‌നയില്‍ തന്നെ നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി. കൊല്‍ക്കത്തയില്‍ വച്ച് ദേഹത്ത് പിടിച്ച കോച്ചിനെ തല്ലിയതോടെ കാര്യങ്ങള്‍ വഷളായി. അഞ്ച് വര്‍ഷത്തെ കരാര്‍ അവസാനിക്കുമ്പോള്‍ പാട്‌നയില്‍ നിന്ന് പോകാമെന്ന പ്രതീക്ഷയിലാണ് ലിതാര എല്ലാം സഹിച്ച് പിടിച്ചുനിന്നത്.

രണ്ട് വര്‍ഷം കഴിയുമ്പോള്‍ മംഗലാപുരത്തേക്ക് ട്രാന്‍സ്ഫറിന് ശ്രമിക്കുമെന്നും ലിതാര പറഞ്ഞതായി സ്‌നേഹ വ്യക്തമാക്കി. സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ലിതാര കൊല്‍ക്കത്തയില്‍ നിന്ന് പാട്‌നയിലേക്ക് പോയത്. ഏപ്രില്‍ 25ന് കോച്ച് രവിസിംഗ് ലിതാരയെ വിളിപ്പിച്ചിരുന്നു. പിന്നീട് അവള്‍ ആരെയും വിളിച്ചില്ല. അടുത്ത നാളില്‍ സ്‌നേഹ അറിയുന്നത് പ്രിയ കൂട്ടുകാരിയുടെ മരണവാര്‍ത്തയാണ്.

അന്ന് രാത്രി വൈകിയോ പിറ്റേന്ന് പുലര്‍ച്ചയോ മരണത്തിലേക്ക് ലിതാര പോയതെങ്ങനെയെന്ന് ആര്‍ക്കുമറിയില്ല. പൊലീസിന്റെ കൈവശമുള്ള ലിതാരയുടെ ഫോണ്‍ പരിശോധിച്ചാല്‍ കോച്ച് രവി സിംഗിന്റെ പങ്ക് വ്യക്തമാകുമെന്ന് ഉറ്റസുഹൃത്തായ സ്‌നേഹ പറഞ്ഞു. ആ മൊബൈല്‍ ഫോണ്‍ ബിഹാര്‍ പൊലീസ് ഇനിയും കുടുംബത്തിന് കൈമാറിയിട്ടുമില്ല.

]]>
ലിതാരയുടെ മരണം; കോച്ച് ഒളിവില്‍, ലിതരായുടെ ഫോണ്‍ വിദഗ്ധ പരിശോധയ്ക്ക് അയക്കാതെ ബിഹാര്‍ പൊലീസ് https://malayalees.ch/litaras-death-bihar-police-do-not-send-litaras-phone-for-expert-examination/ Wed, 11 May 2022 04:54:38 +0000 https://malayalees.ch/?p=61662 ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണത്തില്‍ എങ്ങുമെത്താതെ അന്വേഷണം. കോച്ച് രവിസിംഗ് ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം ട്വന്റിഫോറിനോട് പറഞ്ഞു. ലിതാരയുടെ ഫോണ്‍ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായില്ലെന്ന് ട്വന്റിഫോര്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. അന്വേണസംഘവുമായി ബന്ധപ്പെട്ടപ്പോള്‍ കോച്ചിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കോച്ചിനെതിരെ തെളിവില്ലെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കോച്ച് രവി സിങ്ങിനെ അന്വേഷിച്ചിരുന്നോയെന്ന ചോദ്യത്തിന് രവി സിംഗ് ഇവിടെയില്ലല്ലോയെന്ന മറുപടിയുമാണ് ലഭിച്ചത്. കാര്യമായ അന്വേഷണം കോച്ചിനെതിരെ നടക്കുന്നില്ലെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ലിതാരയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും ലഭിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഫോണിന്റെ പാറ്റേണ്‍ ലോക്ക് അഴിക്കാന്‍ കഴിയാത്തതാണ് പരിശോധിക്കാന്‍ കഴിയാത്തതിന് കാരണമെന്നും പൊലീസും പറയുന്നു. ഇത്തരത്തില്‍ വിചിത്രമായ വാദങ്ങളാണ് ബിഹാര്‍ പൊലീസ് ഉയര്‍ത്തുന്നത്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
‘ കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ല’; ലിതാരയുടെ അച്ഛൻ https://malayalees.ch/lithara-father-about-lithara-suicide/ Tue, 10 May 2022 08:18:44 +0000 https://malayalees.ch/?p=61610 കടക്കെണിയിൽപ്പെട്ട കുടുംബത്തെ മറന്ന് മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അന്തരിച്ച ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ അച്ഛൻ കരുണൻ. കോച്ച് രവി സിംഗിൽ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരി ലിൻസി പറയുന്നു.

ലിതാരയുടെ അമ്മ ക്യാൻസർ രോഗിയാണ്. വീട് പണിയാനെടുത്ത 16 ലക്ഷം രൂപയെ കുറിച്ചും വീട് പണി തീരാത്തതിനെ കുറിച്ചുമെല്ലാം ലിതാരയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ലിതാര ഒരിക്കലും കുടുംബത്തെ മറന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് സഹോദരങ്ങൾ പറഞ്ഞു.

‘ഞങ്ങളെ കടക്കെണിയിലാക്കിയിട്ട് എന്റെ മകൾ പോകില്ല. അവൾക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ചെയ്യില്ല’- അച്ഛൻ കരുണൻ പറഞ്ഞു.

കേരളത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളർന്ന ലിതാരയ്ക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ ടീമിൽ പോലും ഇടം നേടേണ്ടിയിരുന്ന പ്രതിഭ…. വിഷുവിന് നാട്ടിൽ വന്നപ്പോൾ ബാസ്‌ക്കറ്റ് ബോളിൽ പ്രാഥമിക പരിശീലനം നൽകിയ വട്ടോളി നാഷ്ണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ പോയിരുന്നു ലിതാര. ഏപ്രിൽ 16 ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം അപ്രിൽ 28ന് ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രിൽ 26നാണ് ലിതാരയെ പാട്‌നയിലെ ഒറ്റമുറി ഫഌറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

]]>
ലിതാരയുടെ മരണം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ https://malayalees.ch/kerala-cm-writes-to-bihar-about-lithara-death/ Fri, 29 Apr 2022 13:03:31 +0000 https://malayalees.ch/?p=60988 ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ലിതാരയുടെ മരണത്തിലെ ദുരൂഹത അകറ്റാൻ നടപടി വേണമെന്നും കത്തിൽ ആവശ്യമുന്നയിച്ചു.

ലിതാരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാൻ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകണമെന്നും ബീഹാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈസ്റ്റ് സെൻട്രൽ റെയിൽവേ ബാസ്‌കറ്റബോൾ താരമായ കോഴിക്കോട് പാരിതിപ്പറ്റ സ്വദേശിനി കെ.സി ലിതാരയുടെ മരണത്തിൽ കോച്ചിനെതിരെ ആരോപണം കടുപ്പിക്കുകയാണ് ബന്ധുക്കൾ. കോച്ച് രവി സിംഗിൽ നിന്ന് ലിതാര അനുഭവിച്ച നിരന്തരമായ മാനസിക പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പട്‌ന രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

]]>