liquor – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:49:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png liquor – malayalees.ch https://malayalees.ch 32 32 ബിവറേജസിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ഡ്രൈ ഡേയിൽ വിലക്കൂട്ടി വിൽക്കും; ശ്രീകാര്യം സ്വദേശി പിടിയിൽ https://malayalees.ch/liquor-sale-on-dry-day-youth-arrested/ Sat, 08 Apr 2023 04:49:19 +0000 https://malayalees.ch/?p=79266 ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ( liquor Sale on dry day youth arrested ).

ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുന്നയാളാണ് ഇയാൾ. ഉത്സവ സീസൺ കൂടിയായതോടെ വൻതോതിൽ മദ്യം ശേഖരിച്ചു വില്പന നടത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളിൽ നിന്ന് 18 കുപ്പി വിദേശ മദ്യവും പണവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

അനധികൃത മദ്യ വില്പനയറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇയാൾ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ 18 കുപ്പി വിദേശ മദ്യവും പണവും ഉൾപ്പടെയാണ് രതീഷിനെ പൊലീസ് പിടികൂടിയത്.

]]>
അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍ https://malayalees.ch/man-died-in-adimali-after-consuming-liquor-lying-on-the-road/ Thu, 12 Jan 2023 04:05:22 +0000 https://malayalees.ch/?p=74328 ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. 

കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞുമോനെക്കൂടാതെ അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്കും മദ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.

]]>
റെക്കോഡ് മദ്യവിൽപന; ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം https://malayalees.ch/record-liquor-sale-in-world-cup-final-day-kerala/ Tue, 20 Dec 2022 09:30:40 +0000 https://malayalees.ch/?p=73124 ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നു.

ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ്
തിരൂർ ഔട്ട്ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട്ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

]]>
സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതിയ വില നിലവിൽ വന്നു https://malayalees.ch/liquor-price-increased-in-kerala/ Sat, 17 Dec 2022 06:25:09 +0000 https://malayalees.ch/?p=72986 സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. 

മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും.

വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാൻഡായ ജവാന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയാകും.’

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്.

]]>
‘സംസ്ഥാനത്ത് മദ്യവില കൂടും’; വില വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം https://malayalees.ch/liquor-price-hike-in-kerala/ Wed, 23 Nov 2022 10:48:24 +0000 https://malayalees.ch/?p=71759 സംസ്ഥാനത്ത് മദ്യവില കൂടും. രണ്ട് ശതമാനം വില വർധിപ്പിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.

]]>
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല https://malayalees.ch/low-price-liquor-shortage-kerala/ Wed, 23 Nov 2022 07:41:59 +0000 https://malayalees.ch/?p=71739 വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ ഭയപ്പെടുന്നത്.

‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. ഞങ്ങള് കയ്യിലുള്ള കുറച്ച് സ്റ്റോക്ക് ഒക്കെ വെച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടീം മുട്ടിയും, ബിയറും ഒക്കെ വിറ്റിട്ടാണ് ഇപ്പൊ കാര്യങ്ങൾ നടക്കുന്നത്. മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നത്. വിൽക്കാൻ ഉൽപ്പന്നം കിട്ടാതെ ഞങ്ങൾ എങ്ങനെ ബിസിനസ് നടത്തും? ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് വന്നപ്പോൾ ഗവൺമെൻറ് അവരെ ചർച്ചയ്ക്ക് വിളിച്ച് അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊൾ’- ബാർ ഉടമ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിൽ വില കുറഞ്ഞ മദ്യങ്ങൾ ലഭിക്കാനില്ല എന്ന തരത്തിൽ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. ആളും ഏറ്റവും കൂടുതൽ ചോദിക്കുന്നത് ഹണിബീ, എംസി പോലുള്ള വിലകുറഞ്ഞ മദ്യങ്ങളാണ്. ഇതൊന്നും തങ്ങൾക്ക് നൽകാൻ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ബാർ ഉടമകളുടെ ആശങ്ക. ഇരുപത് ദിവസമാകും ഇനി പുതിയ സ്റ്റോക്കുകൾ എത്താനെന്നാണ് റിപ്പോർട്ട്.

]]>
മദ്യത്തിന്റെ വില കൂടുമോ ? നിർണായക മന്ത്രിസഭാ യോഗം ഇന്ന് https://malayalees.ch/iquor-price-hike-decision-today/ Wed, 23 Nov 2022 04:36:28 +0000 https://malayalees.ch/?p=71720 സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വർധനയിൽ ഇന്ന് നിർണായക തീരുമാനമുണ്ടാകും. മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. 

മദ്യ നിർമാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനാണ് ആലോചന. നികുതി വർധിപ്പിച്ചാൽ മദ്യവില ഉയരാനും ഇടയുണ്ട്.

നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.

]]>
തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍ https://malayalees.ch/two-arrested-in-chetua-with-3600-liter-liquor/ Mon, 25 Jul 2022 04:33:47 +0000 https://malayalees.ch/?p=65352 ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറവില്‍പ്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. 3600 ലിറ്റര്‍ മദ്യമാണ് പിടികൂടിയിരിക്കുന്നത്.

കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണ് പ്രതികള്‍ മദ്യം കടത്താനിരുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യവേട്ട നടത്തിയത്.

]]>
അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല https://malayalees.ch/plastic-bottles-liquor-kerala/ Wed, 30 Mar 2022 07:59:19 +0000 https://malayalees.ch/?p=59298 മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്.

സംസ്ഥാന സർക്കാറിന്റെ പുതുക്കിയ മദ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നയമനുസരിച്ച് ഐടി പാർക്കുകളിൽ ബാർ വരും. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ‌ടി സെക്രട്ടറിയുടെ റിപ്പോർട്ട് ആണ് സർക്കാർ അം​ഗീകരിച്ചത്. 10 വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന.

കള്ള് ചെത്ത് വ്യവസായ വികസന ബോർഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ പുതിയ മദ്യ നിർമാണ ലൈനുകൾ ആരംഭിക്കും. മലബാർ ഡിസ്റ്റിലറിയിൽ മദ്യ ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയ കാർഷിക വിഭവങ്ങളെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ധാന്യങ്ങൾ ഒഴികെയുള്ള തനത് കാർഷികോൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകും.

ഇതിനൊപ്പം വിവിധ ഡി അഡിക്ഷൻ സെൻ്ററുകളും ലഹരി മുക്ത, മദ്യ വർജന കേന്ദ്രങ്ങളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. പൊതുജനങ്ങൾക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/സംഭരണം/ഉപയോഗം എന്നിവ സംബന്ധിച്ച് ഓൺലൈൻ ആയി പരാതി സമർപ്പിക്കുന്നതിന് ‘People’s eye’ എന്ന പേരിൽ ഒരു വെബ്ബ് അധിഷ്ഠിത മൊബൈൽ ആപ്പ് വികസിപ്പിക്കും. ഇത് വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാൻ കഴിയും.

]]>