liquor sales – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Jul 2022 04:21:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png liquor sales – malayalees.ch https://malayalees.ch 32 32 രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനം https://malayalees.ch/record-income-kerala-liquor-sale/ Wed, 13 Jul 2022 04:21:34 +0000 https://malayalees.ch/?p=64703 രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം.

രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മദ്യവിൽപ്പനയിലും മദ്യഉപഭോഗത്തിലും റെക്കോഡ് വർധനയാണ്. കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യമാണ്.

ഇതുവഴി സർക്കാരിന് ലഭിച്ച വരുമാനം 16619 കോടി രൂപ. 2021 മെയ് മുതൽ ഈ വർഷം മേയ് വരെയുള്ള കണക്കാണിത്. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വർഷം 7 കോടി 82 ലക്ഷം ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും വിൽപ്പന നടത്തി. മേൽപ്പറഞ്ഞ കണക്കു പ്രകാരം പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റർ മദ്യവും.

വിഷുവും ഈസ്റ്ററും ഒന്നിച്ചുവന്നതോടെ ഏപ്രിൽ 13, 14 ദിവസങ്ങളിൽ 133 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് 2021 ഡിസംബർ മാസമാണ്. 1643 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഈ മാസം നടന്നത്.

]]>
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ സംസ്ഥാനത്ത് 90 കോടിയുടെ അധിക മദ്യവില്‍പ്പന https://malayalees.ch/covid-and-lockdown-were-not-an-issue-90-crore-extra-liquor-sales-in-the-state-during-christmas-and-new-year-celebrations/ Mon, 04 Jan 2021 08:21:08 +0000 https://malayalees.ch/?p=37992 സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു.

നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്.

ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 510 കോടിയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്.

സാധാരണ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോകാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് തിരുവനന്തപുരത്ത് പവര്‍ഹൌസ് ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 70 ലക്ഷം രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ ഇവിടെ വിറ്റുപോയത്.

]]>