liquor policy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 09:40:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png liquor policy – malayalees.ch https://malayalees.ch 32 32 ‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ https://malayalees.ch/vm-sudheeran-tells-chief-minister-not-to-allow-new-liquor-shopsvv/ Tue, 08 Aug 2023 09:40:08 +0000 https://malayalees.ch/?p=85827 സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പുതിയ മദ്യശാലകൾ അനുവദിച്ചാൽ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമർശനം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരൻ.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരൻ വിമർശനം ഉന്നയിരിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ മദ്യ വ്യാപന നയം കൂടി കണക്കിലെടുത്താൽ കേരളം സർവ്വനാശത്തിലേക്കാണ് നീങ്ങുന്നത്. 2016ൽ പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തോളമായി മാറിയെന്നും സുധീരൻ ആരോപിച്ചു.

കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നതിലും പുതിയ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മയക്കുമരുന്നും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അല്പകരമായ അവസ്ഥയിൽ സംസ്ഥാനം എത്തിനിൽക്കുമ്പോഴാണ്, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇട വരുത്തുന്ന നിലയിൽ പുതിയ മദ്യ ശാലകൾ അനുവദിക്കുന്നത്. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിക്കുന്ന തീരുമാനമാണിത്. മദ്യശാലകൾ കൂടുതൽ അനുവദിക്കുന്നത് ജനവഞ്ചനയാണെന്നും വി.എം സുധീരൻ ആരോപിച്ചു.

]]>
കേരളത്തിന്റെ ‘ജവാന്‍’റം വിദേശത്തേക്ക് പറക്കും, മലബാര്‍ ബ്രാണ്ടി ഉത്പ്പാദനം ഈ വര്‍ഷം മുതല്‍; മദ്യനയത്തിന് അംഗീകാരം https://malayalees.ch/liquor-policy-kerala-jawan-rum-malabar-brandy/ Wed, 26 Jul 2023 10:41:18 +0000 https://malayalees.ch/?p=85076 സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് പറക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി. സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് സംസ്ഥാന നമത്രിസഭ അംഗീകാരം നല്‍കി. ജവാന്‍ ഉത്പ്പാദനം കൂട്ടുന്നതിനായി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. കയറ്റുമതിക്ക് പ്രതികൂലമാകുന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും, എക്‌സ്‌പോര്‍ട് ഫീസും പുനക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. പാലക്കാട് മലബാര്‍ ഡിസ്റ്റില്ലറിയിലെ (മലബാര്‍ ബ്രാണ്ടി) മദ്യ ഉല്‍പ്പാദനം ഈ വര്‍ഷം ആരംഭിക്കും. ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മദ്യ വില്‍പ്പന 2.4 ശതമാനം കൂടിയതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു. ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കും. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം.

നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. 5 ലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കാനും തീരുമാനമായി.

ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണം.

]]>
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല https://malayalees.ch/low-price-liquor-shortage-kerala/ Wed, 23 Nov 2022 07:41:59 +0000 https://malayalees.ch/?p=71739 വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് ബാർ ഉടമകൾ. ടൂറിസം സീസൺ ആരംഭിച്ചതിനാൽ ഇത് തിരിച്ചടിയാകുമെന്നാണ് ബാർ ഉടമകൾ ഭയപ്പെടുന്നത്.

‘ഒരു മാസമായിട്ട് യാതൊരു മദ്യവും വരുന്നില്ല. ഞങ്ങള് കയ്യിലുള്ള കുറച്ച് സ്റ്റോക്ക് ഒക്കെ വെച്ച് എങ്ങനെയെങ്കിലുമൊക്കെ തട്ടീം മുട്ടിയും, ബിയറും ഒക്കെ വിറ്റിട്ടാണ് ഇപ്പൊ കാര്യങ്ങൾ നടക്കുന്നത്. മുപ്പതിരണ്ട് ലക്ഷം രൂപ ലൈസൻസ് ഫീസ് മുൻകൂർ കൊടുത്തിട്ടാണ് ഈ കച്ചവടം നടത്തുന്നത്. വിൽക്കാൻ ഉൽപ്പന്നം കിട്ടാതെ ഞങ്ങൾ എങ്ങനെ ബിസിനസ് നടത്തും? ബിവറേജസിന്റെ ഷോപ്പിലും ഇത് കിട്ടാത്ത അവസ്ഥയിലേക്ക് വന്നപ്പോൾ ഗവൺമെൻറ് അവരെ ചർച്ചയ്ക്ക് വിളിച്ച് അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടുണ്ട് ഇപ്പൊൾ’- ബാർ ഉടമ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിൽ വില കുറഞ്ഞ മദ്യങ്ങൾ ലഭിക്കാനില്ല എന്ന തരത്തിൽ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. ആളും ഏറ്റവും കൂടുതൽ ചോദിക്കുന്നത് ഹണിബീ, എംസി പോലുള്ള വിലകുറഞ്ഞ മദ്യങ്ങളാണ്. ഇതൊന്നും തങ്ങൾക്ക് നൽകാൻ കഴിയാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ബാർ ഉടമകളുടെ ആശങ്ക. ഇരുപത് ദിവസമാകും ഇനി പുതിയ സ്റ്റോക്കുകൾ എത്താനെന്നാണ് റിപ്പോർട്ട്.

]]>
ഡല്‍ഹിയില്‍ ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം; 468 സ്വകാര്യ മദ്യശാലകള്‍ അടച്ചുപൂട്ടും https://malayalees.ch/delhi-new-excise-policy-rolled-back/ Sat, 30 Jul 2022 07:56:20 +0000 https://malayalees.ch/?p=65655 ഡല്‍ഹിയില്‍ ഓഗസ്റ്റ് 1 മുതല്‍ പഴയ മദ്യനയം നടപ്പിലാക്കും. അടുത്ത ആറ് മാസം ഡല്‍ഹിയില്‍ പഴയ മദ്യനയം തന്നെയാകും തുടരുക. ഓഗസ്റ്റ് 1 മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കേന്ദ്രവുമായി പുതിയ എക്‌സൈസ് തീരുവയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യനയം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

പുതിയ എക്‌സൈസ് നയം പിന്‍വലിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ആവശ്യമായ നടപടികള്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 468 സ്വകാര്യ മദ്യശാലകള്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ അടച്ചുപൂട്ടും. മദ്യലഭ്യതയില്‍ ഈ നീക്കം ക്ഷാമമുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പരാജയപ്പെടാന്‍ കാരണമായത്. ഡല്‍ഹിയില്‍ മദ്യലഭ്യത കുറയ്ക്കാനും ക്ഷാമമുണ്ടാക്കാനുമാണ് അവരുടെ നീക്കം. മനീഷ് സിസോദിയ പറഞ്ഞു.

ഗുജറാത്തിനെപ്പോലെ ഡല്‍ഹിയിലെ കടയുടമകളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി വ്യാജ മദ്യത്തിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിസോദിയ ആരോപിച്ചു.

]]>