Lionel Messi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:26:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lionel Messi – malayalees.ch https://malayalees.ch 32 32 ഒരേ ഒരു മെസി; ഈവർഷം ഇന്റർനെറ്റിലൂടെ ഏറ്റവുമധികം കണ്ട ഫുട്‌ബോൾ താരം https://malayalees.ch/lionel-messi-the-most-viewed-players-on-the-internet/ Tue, 26 Dec 2023 05:25:55 +0000 https://malayalees.ch/?p=93486 ഈവർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽനിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി.(Lionel Messi the most viewed players on the internet)

യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്‌സ്, ഘാന, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളും മെസിയെ ഇന്റർനെറ്റിൽ തിരഞ്ഞു.

അതേസമയം സൗദിയിലേക്ക് ചേക്കേറിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ പിന്നിലാണ്. പോർച്ചു​ഗലിൽ മാത്രമാണ് താരത്തിന് സ്വാധീനിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വനിതകളിൽ ഓസ്‌ട്രേലിയൻ ഫുട്‌ബോളർ സാം കെറും പട്ടികയിൽ ഇടംപിടിച്ചു.

]]>
ഫിഫ ബെസ്റ്റ് 2023; പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു https://malayalees.ch/lionel-messi-kylian-mbappe-erling-haaland-nominated-for-fifa-best-player-award-2023/ Fri, 15 Dec 2023 04:25:33 +0000 https://malayalees.ch/?p=92891 2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ഏർലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലൺ ഡി ഓർ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്.

നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. ഖത്തർ ലോകകപ്പിലെ പ്രകടനം എട്ടാം ബാലൺ ഡി ഓർ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇൻറർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് 2023 ടോപ് ത്രീയിലെത്തിച്ചിരിക്കുന്നത്.

ചാംപ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ് എ കപ്പും മഞ്ചസ്റ്റർ സിറ്റിക്ക് നേടിക്കൊടുത്ത പ്രകടനമാണ് ഏർലിങ് ഹാളണ്ടിനെ ടോപ് ത്രീയിലെത്തിച്ചത്. പിഎസ്‌ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയാണ് എംബാപ്പെ ടോപ് ത്രീയിൽ ഇടം നേടിയത്.

2023 ലെ ഫിഫ ബെസ്റ്റ് മികച്ച വനിതാ താരമാവാനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് സ്പാനിഷ് താരങ്ങളായ ഐതാന ബോൺമാത്തിയും ജെന്നി ഹെർമോസും കൊളംബിയയുടെ ലിൻഡ കയ്സീഡോയുമാണ്. ജനുവരി 15ന് ലണ്ടനിൽ വച്ചാണ് ഫിഫ ബെസ്റ്റ് പുരസ്കാരദാന ചടങ്ങ്.

]]>
ഇരട്ട ഗോളുമായി മെസി; ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന https://malayalees.ch/lionel-messi-argentina-won-peru/ Wed, 18 Oct 2023 05:10:37 +0000 https://malayalees.ch/?p=89625
ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന. ഇന്ന് പെറുവിനെ നേരിട്ട അർജൻ്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസിയാണ് രണ്ട് ഗോളുകളും നേടിയത്. ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും അർജൻ്റീന കാത്തുസൂക്ഷിച്ചു. അർജന്റീനയുടെ തുടർച്ചയായ എട്ടാമത്തെ ക്ലീൻ ഷീറ്റ് ആണ് ഇത്. (messi argentina won peru)

32ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടിയത്. നിക്കോ ഗോൺസാലസ് ആണ് മെസിയ്ക്ക് ഗോളവസരമൊരുക്കിയത്. 42ആം മിനിട്ടിൽ എൻസോ ഫെർണാണ്ടസിൻ്റെ അസിസ്റ്റിൽ നിന്ന് മെസി അർജൻ്റീനയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ മെസി ഒരുതവണ കൂടി വല ചലിപ്പിച്ചെങ്കിലും വാറിൽ ആ ഗോൾ നിഷേധിക്കപ്പെട്ടു.

നാലിൽ നാല് മത്സരങ്ങളും വിജയിച്ച അർജൻ്റീന 12 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കളി ബ്രസീലിനെതിരെ വിജയിച്ച ഉറുഗ്വെ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി രണ്ടാമതും ഇത്ര തന്നെ പോയിൻ്റുമായി മൂന്നാമതാണ്.

Read Also: ലോകകപ്പ് യോഗ്യതാമത്സരം: നെയ്മറിനു പരുക്ക്; ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. ഡാർവിൻ ന്യൂനസ്, നിക്കോളാസ് ഡി ല ക്രൂസ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൂപ്പർ താരം നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. താരം ഇനി ഈ സീസണിൽ കളിക്കില്ലെന്നാണ് വിവരം.

വിരസമായിരുന്നു കളി. ആദ്യ അര മണിക്കൂറിൽ എടുത്തുപറയത്തക്ക ആക്രമണം ഇരു ടീമുകളിൽ നിന്നും ഉണ്ടായില്ല. 42ആം മിനിട്ടിൽ ന്യൂനസ് ഉറുഗ്വേയ്ക്ക് ലീഡ് നൽകി. മൈക്കൽ അറഹ്വോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ന്യൂനസിൻ്റെ ഫിനിഷ്. തൊട്ടുപിന്നാലെ നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിന് ഇരട്ട പ്രഹരമായി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബ്രസീൽ കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. 77ആം മിനിട്ടിൽ ന്യൂനസിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ഡി ല ക്രൂസ് ഗോൾ വല കുലുക്കിയതോടെ ബ്രസീൽ ചിത്രത്തിൽ നിന്ന് പുറത്തായി.

പരുക്കേറ്റ നെയ്മർ ഈ സീസണിൽ കളിക്കില്ലെങ്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനെത്തുന്ന അൽ ഹിലാൽ ടീമിലും താരം ഉണ്ടാവില്ല. ഇത്, ഇന്ത്യൻ ആരാധകർക്കും തിരിച്ചടിയാണ്.

]]>
പരുക്കേറ്റതിനാൽ ബൊളീവിയക്കെതിരെ കളിച്ചില്ല; ടീമിനൊപ്പം തുടരാൻ സഹപരിശീലകനായി രജിസ്റ്റർ ചെയ്ത് മെസി https://malayalees.ch/lionel-messi-assistant-manager-bolivia/ Thu, 14 Sep 2023 04:43:16 +0000 https://malayalees.ch/?p=87710 പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ബൊളീവിയക്കെതിരെ കളിച്ചിരുന്നില്ല.

ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി.

ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവൻ സമയവും കളിക്കാതെ മെസി തിരിച്ചുകയറിയിരുന്നു. ഇത് ആദ്യത്തെ തവണയാവില്ല ഇങ്ങനെ തിരിച്ചുകയറുന്നത് എന്ന് മെസി പറയുകയും ചെയ്തു. തുടർന്നാണ് മെസിയുടെ ഫിറ്റ്നസ് പരിഗണിച്ച് താരത്തെ ടീമിൽ പരിഗണിക്കേണ്ടതില്ല എന്ന് പരിശീലകൻ ലയണൽ സ്കലോണി തീരുമാനിച്ചത്. എന്നാൽ, താരം ടീമിനൊപ്പമുണ്ടാവണമെന്നും സ്കലോണി ആഗ്രഹിച്ചിരുന്നു. ഇതോടെയാണ് നിയമത്തിലെ പഴുത് മുതലെടുത്ത് മെസി ഡഗൗട്ടിലിരിക്കാ അനുമതി നേടിയത്.

]]>
മെസിയുടെ ഇരട്ട അസിസ്റ്റ്: എം‌എൽ‌എസ് കപ്പ് ചാമ്പ്യന്മാരെ വീഴ്ത്തി ഇന്റർ മയാമി https://malayalees.ch/ionel-messi-helps-inter-miami-beat-los-angeles-fc/ Mon, 04 Sep 2023 11:23:35 +0000 https://malayalees.ch/?p=87211 ലയണൽ മെസി ടീമിന്റെ ഭാഗമായതിന് ശേഷം വിജയങ്ങൾ ശീലമാക്കിയ ഇന്റർ മയാമിക്ക് കഴിഞ്ഞ മത്സരത്തിൽ സമനില കുരുക്ക് നേരിട്ടിരുന്നു. അർജന്റീനിയൻ ഇതിഹാസത്തിൻ്റെ വരവിന് ശേഷം മെസിയുടെ അസിസ്റ്റോ ഗോളോ ഇല്ലാതെ പോയ മത്സരം. സമനിലയുടെ സങ്കടം മാറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മയാമി.

ഇത്തവണയും വിജയത്തിൽ അതി നിർണായക സാന്നിധ്യമാവുകയാണ് മെസി. എം‌എൽ‌എസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും തകർത്തത്. ഫാകുണ്ടോ ഫാരിയാസ്, ജോർഡി ആൽബ, ലിയോനാർഡോ കാമ്പാന എന്നിവരാണ് മയമിയുടെ ഗോൾ വേട്ടക്കാർ. മുന്നിൽ രണ്ട് ഗോളിനും വഴിയൊരുക്കിയതാകട്ടെ മെസിയും.

ഇഞ്ചുറി ടൈമിലാണ് ലോസ് ഏഞ്ചൽസ് എഫ്സിയുടെ ആശ്വാസ ഗോൾ നേട്ടമുണ്ടായത്. റയാൻ ഹോളിംഗ്ഹെഡ് ആണ് ഗോൾ കണ്ടെത്തിയ താരം. ഈ മാസം 10 ന് നടക്കുന്ന അടുത്ത മത്സരത്തിൽ സ്‌പോർട്ടിംഗ് കെസിയാണ് എതിരാളികൾ. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് ഇന്റർ മിയാമി. വിജയ വഴിയിലേക്ക് തിരിച്ചത്തിയതോടെ വിജയ തുടർച്ച് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

]]>
മാജിക്കൽ മെസി!! ലീഗ് കപ്പില്‍ ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍ https://malayalees.ch/inter-miami-beats-fc-dallas-on-penalties-to-reach-quarterfinal/ Mon, 07 Aug 2023 06:39:00 +0000 https://malayalees.ch/?p=85747 ലയണൽ മെസിയുടെ കരുത്തിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എഫ്‌.സി ഡാലസിനെ മറികടന്നു. ഇരട്ട ഗോൾ നേടി മെസി ടീമിന്റെ രക്ഷകനായി. ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയലായിരുന്നു മിയാമിയുടെ വിജയം.

ഇരു ടീമുകളും മികച്ചു നിൽക്കുന്ന മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചത് മയാമി ആയിരുന്നു. കളി ഏഴു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മെസിയിലൂടെ മിയാമി ലീഡ് എടുത്തു. ജോര്‍ഡി ആല്‍ബയില്‍ നിന്നുള്ള പാസ് ബോക്സിനു പുറത്ത് നിന്ന് വലയില്‍ എത്തിച്ചാണ് മെസി ഗോള്‍ നേടിയത്. എന്നാൽ 37 ആം മിനിറ്റിൽ ഫാകുണ്ടോ ക്വിഗ്നോണിൻ്റെ ഗോളിൽ സമനില പിടിച്ച ഡാലസ് 45 ആം മിനിറ്റിൽ ബെർണാഡ് കമുൻഗോയുടെ ഗോളിൽ മത്സരത്തിൽ മുന്നിലെത്തി.

ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ഡാലസ് രണ്ടാം പകുതിയിൽ വീണ്ടും ഗോൾ നേടി. 63 ആം മിനിറ്റിൽ അലൻ വെലാസ്കോയുടെ ഫ്രീകിക്ക് നേരെ മിയാമി വലയിൽ. തൊട്ടടുത്ത മിനിറ്റില്‍ ഗോളടിച്ച് 18 കാരനായ ബെഞ്ച ക്രെമാഷി മയാമിക്ക് ആയി ഒരു ഗോൾ മടക്കി. മെസിയാണ് ഗോളിന് വഴിവച്ചത്. എന്നാൽ 68 ആം മിനിറ്റിൽ റോബർട്ട് ടെയ്‌ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി വീണ്ടും പ്രതിരോധത്തിൽ ആയി. 80-ാം മിനിറ്റിൽ ഡാലസ് ഡിഫൻഡർ മാർക്കോ ഫർഫാൻ സെൽഫ് ഗോൾ വഴങ്ങിയത് മയാമി പ്രതീക്ഷകൾക്ക് ജീവൻ നൽകി.

റോബർട്ട് ടെയ്‌ലറെ വീഴ്ത്തിയതിന് 85-ാം മിനിറ്റിൽ മിയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. യൗവ്വനകാലത്തെ അനുസ്മരിപ്പിക്കുന്ന മെസിയുടെ കിക്ക് ഡാലസ് വലയിലേക്ക്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഡാലസ് 4 മിയാമി 4. തൻ്റെ ആദ്യ 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് ലയണൽ മെസി മിയാമിക്കായി നേടിയത്.

]]>
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; മെസിയെ ‘ചൊറിഞ്ഞ്’ ക്രിസ്റ്റ്യാനോ https://malayalees.ch/cristiano-ronaldo-mls-saudi-league-lionel-messi/ Wed, 19 Jul 2023 04:42:59 +0000 https://malayalees.ch/?p=84624
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗിൽ അൽ നസ്റിൻ്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ അൽ നസ്ർ എതിരില്ലാത്ത 5 ഗോളുകൾക്ക് മുട്ടുമടക്കിയതിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ അവകാശവാദം. ലയണൽ മെസിയെ മേജർ ലീഗ് സോക്കർ ക്ലബ് ഇൻ്റർ മയാമി അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ഫുട്ബോൾ ലോകം ചൂണ്ടിക്കാട്ടുന്നു.

മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗാണ്. ഞാൻ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ താരങ്ങൾ ഇവിടേക്ക് വരുന്നുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വരും. സൗദി ക്ലബുമായി ഞാൻ കരാറൊപ്പിട്ടതിനു കാരണം മികച്ച താരങ്ങളെ ഇവിടേക്ക് എത്തിക്കാനായിരുന്നു. ഒരു വർഷത്തിൽ സൗദി ലീഗി ടർക്കിഷ്, ഡച്ച് ലീഗുകളെ മറികടക്കും. ഇതെനിക്കറിയാം. കാരണം, ചത്തുകിടക്കുകയായിരുന്ന ഇറ്റാലിയൻ ലീഗ് ഞാൻ ചെന്നുകഴിഞ്ഞാണ് ചൈതന്യമാർജിച്ചത്. ക്രിസ്റ്റ്യാനോ എവിടെപ്പോയാലും അവിടെയൊക്കെ ഇങ്ങനെയുണ്ടാവും. അതെനിക്കറിയാം. അടുത്ത വർഷം കൂടുതൽ താരങ്ങൾ സൗദിയിലെത്തും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.

താൻ ഇനി ഒരു യൂറോപ്യൻ ക്ലബിലേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 38 വയസായി. യൂറോപ്യൻ ഫുട്ബോളിൻ്റെ ഗുണം നഷ്ടമായി. പ്രീമിയർ ലീഗ് മാത്രമാണ് ഇപ്പോഴും നന്നായി പോകുന്നത്. സ്പാനിഷ് ലീഗ് അത്ര നല്ലതല്ല. പോർച്ചുഗീസ് ലീഗ് നല്ലതാണ്. എന്നാലും അത്ര പോര. ജർമൻ ലീഗ് മോശമായി എന്നും അദ്ദേഹം പറഞ്ഞു.

അൽ നസ്ർ ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചതിനു പിന്നാലെ കരീം ബെൻസേമ, എൻഗോളോ കാൻ്റെ, റൂബൻ നെവെസ്, റോബർട്ടോ ഫിർമീനോ തുടങ്ങി വിവിധ താരങ്ങളെ വിവിധ ക്ലബുകൾ ടീമിലെത്തിച്ചു.

]]>
മെസിയെ അവതരിപ്പിച്ച് ഇൻ്റർ മയാമി; അമേരിക്കയിൽ അരങ്ങേറ്റം വെള്ളിയാഴ്ച https://malayalees.ch/inter-miami-introduced-lionel-messi/ Mon, 17 Jul 2023 05:36:32 +0000 https://malayalees.ch/?p=84486
സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് മേജർ ലീഗ് ഫുട്ബോൾ ക്ലബ് ഇൻ്റർ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അർജൻ്റൈൻ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനിൽ നിന്നാണ് അമേരിക്കയിലെത്തിയത്.

പുതിയ ക്ലബിൽ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പിൽ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ബെക്കാം ഇൻ്റർ മയാമിയുടെ സഹ ഉടമയാണ്.

]]>
2022-23 ചാമ്പ്യന്‍സ് ലീഗ്; മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസിക്ക് https://malayalees.ch/2022-23-champions-league-best-goal-award-goes-to-lionel-messi/ Sat, 01 Jul 2023 06:46:22 +0000 https://malayalees.ch/?p=83612
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

പിഎസ്ജിക്കായി ബെന്‍ഫിക്കയ്‌ക്കെതിരെ മെസി നേടിയ മനോഹര ഗോളാണ് പുരസ്‌കാരം നേടിക്കൊടുത്തത്. വോട്ടിങിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്‌കാരം മെസിയെ തേടിയെത്തിയത്. മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്.

പിഎസ്ജിയുമായുള്ള കരാര്‍ നീട്ടാതെ കരിയറില്‍ ആദ്യമായി യൂറോപ്പില്‍ നിന്ന് മാറിനിന്ന മെസി, ഇന്റര്‍ മിയാമിയില്‍ ചേരാനൊരുങ്ങുകയാണ്.

]]>
കാൽപ്പന്തിന്റെ ഉയിര്; ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36-ാം പിറന്നാൾ https://malayalees.ch/lionel-messi-birthday-argentine-legend-turns-36/ Sat, 24 Jun 2023 04:23:47 +0000 https://malayalees.ch/?p=83244 ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ.

ഫുട്ബോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അർജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണൽ മെസി. ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022 ലെ ലോക‍കപ്പ് കിരീടം നേടികൊണ്ടായിരുന്നു.

1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിന്റെ എഫ്സി ബാഴ്‌സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വ‍ർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.

ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വർഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്‌.

ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം വ്യക്കതമാക്കിയതായാണ് റിപ്പോർട്ട്. 2025 വരെയാകും ക്ലബ്ബും മെസിയുമായുള്ള കരാര്‍.

ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോർജ് അറിയിച്ചിട്ടുണ്ട്. അടുത്ത മാസം താരം കരാര്‍ ഒപ്പുവെയ്ക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

]]>