lijo jose pellissery – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 12:20:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lijo jose pellissery – malayalees.ch https://malayalees.ch 32 32 ലിജോ ഒരു ജീനിയസ്, ‘മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു’; ശ്രീകുമാരൻ തമ്പി https://malayalees.ch/sreekumaran-thampi-about-mammootty-and-lijo-jose-pellishery/ Sat, 28 Jan 2023 12:19:39 +0000 https://malayalees.ch/?p=75233 ടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(sreekumaran thampi about mammootty and lijo jose pellishery)

‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ‘നൻപകൽ നേരത്ത് മയക്കം’, ശ്രീകുമാരൻ തമ്പി കുറിച്ചു.

]]>
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ സിനിമ; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് https://malayalees.ch/lijo-jose-pellissery-mohanlal-malaikkottai-valiban/ Sat, 24 Dec 2022 04:18:11 +0000 https://malayalees.ch/?p=73339 ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മോഹൻലാൻ ആണ് പോസ്റ്റർ പങ്കുവച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചു. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളായി പോസ്റ്ററിൻ്റെ ഓരോ ഭാഗങ്ങൾ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കുവച്ചിരുന്നു. ഇന്ന് ഈ പോസ്റ്ററിൻ്റെ പൂർണഭാഗം ഇന്ന് ഇവർ പുറത്തുവിട്ടു.

ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് സിനിമയുടെ തിരക്കഥ. മധു നീലകണ്ഠൻ ക്യാമറ കൈകാര്യം ചെയ്യും. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ.

]]>
‘നൻപകൽ നേരത്തി’ന് വൻതിരക്ക്; ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെ കേസ് https://malayalees.ch/police-registered-a-case-against-who-protested-in-iffk/ Wed, 14 Dec 2022 10:19:41 +0000 https://malayalees.ch/?p=72838 ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.

അന്യായമായി സംഘം ചേർന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. ശേഷം പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു.

]]>