life mission – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Oct 2023 05:26:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png life mission – malayalees.ch https://malayalees.ch 32 32 ലൈഫ് പദ്ധതിയുടെ മുൻഗണനാ പട്ടികയിലുണ്ടായിട്ടും വീട് നിർമാണത്തിനുള്ള തുക ലഭിച്ചില്ല; കുടുംബം കഴിയുന്നത് തൊഴുത്തിൽ https://malayalees.ch/12-year-old-differently-abled-boy-and-family-need-help/ Wed, 11 Oct 2023 05:26:17 +0000 https://malayalees.ch/?p=89241 ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥ. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ  ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. 

ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി.

കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന സാങ്കേതിക കാരണമാണ് പഞ്ചായത്ത് പറയുന്നത്. ഭിന്നശേഷിക്കാരനായ കുഞ്ഞിനോട് കാണിച്ച പ്രവർത്തിക്ക് ക്രൂരത എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് കുടുംബം പ്രതികരിക്കുന്നത്.

]]>
ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല https://malayalees.ch/life-mission-cm-raveendran-will-not-appear-before-ed-today/ Mon, 27 Feb 2023 04:42:12 +0000 https://malayalees.ch/?p=76912 ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം. രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി അദ്ദേഹത്തോട് നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ( LIFE Mission; CM Raveendran will not appear before ED today ).

3.38 കോടിയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇതിനിടയിൽ കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ കോഴ ഇടപാടിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണ് ബിജെപിയുടെ ആരോപണം.

]]>
ലൈഫ് മിഷനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം https://malayalees.ch/governors-republic-day-greetings-in-malayalam-praising-life-mission/ Thu, 26 Jan 2023 08:25:35 +0000 https://malayalees.ch/?p=75063 കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി.
കരസേനാ മേജര്‍ ആനന്ദ് സി.എസ് നേതൃത്വം നല്‍കിയ പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. പരേഡില്‍ 10 സായുധ വിഭാഗങ്ങള്‍,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു.

കര്‍ണാടക വനിതാ പൊലീസിന്റെ പ്ലാറ്റൂണും പരേഡിന്റെ ഭാഗമായി. പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജ്ജും, ഇടുക്കിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വയനാട്ടില്‍ മന്ത്രി ആര്‍.ബിന്ദുവും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ഭരണഘടനയക്ക് കാവലാളായി മാറണമെന്നും മന്ത്രി സജി ചെറിയാന് ആലപ്പുഴയിലെ ചടങ്ങില്‍ പറഞ്ഞു.

എറണാകുളത്ത് മന്ത്രി പി രാജീവും പാലക്കാട് എം.ബി രാജേഷും കാസര്‍ഗോഡ് അഹമ്മദ് ദേവര്‍കോവിലും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി.

]]>
‘ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ്മിഷനില്‍ ലഭിച്ച കമ്മിഷന്‍’; ആരോപണവുമായി സ്വപ്ന https://malayalees.ch/swapna-suresh-says-m-sivashankar-bought-commission-in-life-mission-project/ Mon, 11 Jul 2022 13:30:48 +0000 https://malayalees.ch/?p=64615 ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരായിരുന്നു.

കേസില്‍ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈവ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു.

കേസില്‍ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.

]]>
പട്ടികജാതി – വർഗ വിഭാ​ഗങ്ങൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ https://malayalees.ch/440-crores-to-build-houses-for-scheduled-castes-and-scheduled-tribes-life-mission/ Thu, 30 Jun 2022 08:24:07 +0000 https://malayalees.ch/?p=64110 പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷം 418 കോടി രൂപ ലൈഫ് മിഷനിലേക്ക് പട്ടികജാതി – വർഗ വകുപ്പുകൾ കൈമാറിയിട്ടുണ്ട്. ഈ വർഷം 440 കോടി രൂപ ലൈഫ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടിക വിഭാഗം കുടുംബങ്ങളുടെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള പദ്ധതികളാകും ഇനി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

പി പി സുമോദ് എം എൽ എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പട്ടിക വിഭാഗം ജനങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതിയെപ്പറ്റി മന്ത്രി നിയമസഭയിൽ വിശദമാക്കിയത്. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളിലെ ഇരട്ടിപ്പ് ഒഴിവാക്കും. വിദ്യാഭ്യാസം , ആരോഗ്യം, അടിസ്ഥാന സൗകര്യം, ഭൂമി തുടങ്ങി ഓരോ പട്ടിക വിഭാഗം കുടുംബത്തിലും പ്രശ്നങ്ങൾ സൂക്ഷ്മ തലത്തിൽ പരിശോധിച്ച് കണ്ടെത്തും. തുടർന്ന് ഇവ പരിഹരിക്കാൻ കഴിയുന്ന പദ്ധതികളാകും ആവിഷ്ക്കരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പിന്റെ പദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള ഏജൻസികളെ പരിഗണിക്കും. അംബേദ്കർ കോളനിയടക്കമുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിലവിൽ വലിയ പുരോഗതിയുണ്ട്. പദ്ധതികളുടെ വിശദമായ മേൽനോട്ടത്തിനായി ഈ സർക്കാർ എം എൽ എ മാർ അധ്യക്ഷന്മാരായി മോണിട്ടറിങ്ങ് സമിതികൾ രൂപീകരിച്ചു. പദ്ധതികൾ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കുന്നതിന് ഈ സമിതികളുടെ ഇടപെടൽ സഹായിക്കുമെന്നും കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.

]]>
ലൈഫ് മിഷൻ കേസ്; സരിത്ത് ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകില്ല https://malayalees.ch/sarith-will-not-appear-before-vigilance-today/ Thu, 16 Jun 2022 04:16:34 +0000 https://malayalees.ch/?p=63429 സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്ത് ഇന്ന് തിരുവനന്തപുരം വിജിലൻസിന് മുന്നിൽ ഹാജരാകില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി വിജിലൻസ് എസ്പിക്ക് സരിത്ത് ഇമെയിൽ അയച്ചിരുന്നു. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചപ്പോൾ ഇന്ന് ഹാജരാകാനാണ് വിജിലൻസ് നോട്ടിസ് നൽകിയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സരിത്തിന് നോട്ടിസ് നൽകിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

ജയിലിൽ കഴിയവേ ഈ കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സിബിഐയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാറുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. സരിത്തിന് പുറമേ, സ്വപ്നയും സന്ദീപ് നായരും എം ശിവശങ്കറും കേസിലെ പ്രതികളാണ്.

അതേസമയം സ്വപ്‌ന സുരേഷ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ഷാജ് കിരണ്‍ രംഗത്തുവന്നിരുന്നു. താന്‍ സര്‍ക്കാരിന്റെ ദൂതനല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. താന്‍ ഡിജിപിക്ക് നല്‍കിയ പരാതിപ്രകാരമുള്ള എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വിശദീകരിച്ചിട്ടുണ്ട്. വിശദമായ മൊഴിയാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈമാറിയിട്ടില്ല.തെളിവുകള്‍ സമയത്തിന് നല്‍കുമെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കേരളം വിട്ട ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മൊഴി നല്‍കുന്നതിനായി ഇന്നലെ രാവിലെയാണ് മടങ്ങിയെത്തിയത്. കൊച്ചിയിലെത്തിയ ഷാജിനെ അന്വേഷണസംഘം ഇന്നലെ ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്.

സര്‍ക്കാരിന്റെ ദൂതനായി ഷാജ് കിരണും ഇബ്രാഹിമും എത്തി വിലപേശാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. സരിത്തിനേയും അഭിഭാഷകനേയും കുടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ഇപ്പോള്‍ സത്യമാകുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

]]>
ലൈഫ് പദ്ധതി പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഭവന രഹിതരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍ https://malayalees.ch/k-sudhakaran-againts-life-mission-kerala/ Wed, 01 Dec 2021 04:16:38 +0000 https://malayalees.ch/?p=53297 രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് സിപിഐഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വീടില്ലാത്ത പാവപ്പെട്ടവര്‍ കൊവിഡും പ്രളയവും മൂലം നരകയാതന അനുഭവിക്കുമ്പോഴാണ് ഈ വഞ്ചനയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം 22 ശതമാനം അപേക്ഷകള്‍ മാത്രമാണ് ലൈഫ് പദ്ധതിക്കായി പരിശോധന പൂര്‍ത്തിയായത്. ഇത് വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞതിനുശേഷമാണ്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ലൈഫ് പദ്ധതിയെ നിലവിലെ പ്രതിസന്ധിയിലേക്കെത്തിച്ചത്.

പാലക്കാട് ജില്ലയില്‍ മാത്രം 1.36 ലക്ഷം അപേക്ഷകളില്‍ 1.22 ലക്ഷം അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഇടുക്കിയില്‍ 38122 അപേക്ഷകളില്‍ വെറും 5712 എണ്ണം മാത്രമാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

പദ്ധതിയെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം വളംവെച്ചുകൊടുത്തു. ഇതുവരെ പദ്ധതിയില്‍ 2,06,064 പേരുടെ പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായത് എന്നും കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

]]>
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ് https://malayalees.ch/cbi-probe-into-life-mission-case-supreme-court-issues-notice-to-central-and-state-governments/ Fri, 12 Mar 2021 12:31:01 +0000 https://malayalees.ch/?p=41443 ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടിസ്. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടിസ് അയക്കും.

സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് തുക ലഭിച്ചതെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചില്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ വാദം. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

]]>
വിദേശ ധനസഹായം സ്വീകരിക്കാന്‍ യൂണിടാക്കിനെ മറയാക്കിയെന്ന് സി.ബി.ഐ https://malayalees.ch/life-mission-allegation-the-cbi-has-told-the-supreme-court-that-unitac-was-used-as-a-cover-to-receive-foreign-funding/ Mon, 01 Mar 2021 11:50:03 +0000 https://malayalees.ch/?p=40867 വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിന് വിദേശ ധനസഹായം സ്വീകരിക്കാന്‍ യൂണിടാക്കിനെ മറയാക്കിയെന്ന് സി.ബി.ഐ, സുപ്രീംകേടതിയില്‍. സി.എ.ജി ഓഡിറ്റ് വിദേശ ധനസഹായ നിയന്ത്രണ നിയമം, മറ്റു സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ എന്നിവ മറികടക്കാന്‍ ഇങ്ങനെ ശ്രമിച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ മറികടക്കാനും ഇതുവഴി സാധിച്ചു. കരാര്‍ ലഭിക്കാന്‍ കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐ നല്‍കിയ മറുപടിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

]]>
ലൈഫ് വിവാദത്തിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക https://malayalees.ch/iam-officers-anxiety-after-life-mission-controversy/ Wed, 14 Oct 2020 06:23:33 +0000 https://malayalees.ch/?p=33268 നിയമ വിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് കാട്ടി ഐഎഎസ് കാരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ഇതിന് തെളിവാണ്.

ലൈഫ് വിവാദം സിബിഐ, വിജിലന്‍സ് അന്വേഷണത്തിലേക്ക് അടക്കം നീങ്ങിയതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക. നിയമ വിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് കാട്ടി ഐഎഎസ് കാരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ഇതിന് തെളിവാണ്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന കോടതി വിധികള്‍ അടക്കമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ സന്ദേശമിട്ടത്.

സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും നിയമനങ്ങളും വിവാദത്തിലേക്കും പിന്നീട് കേസുകളിലേക്ക് എത്തുമ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നത് ഉദ്യോഗസ്ഥരാണ്. ലൈഫില്‍ ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അടക്കമുള്ള അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്യുകയും ചില നിയമനങ്ങള്‍ വിവാദമാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചത്. ഇതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഇട്ട സന്ദേശം. “ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ ഞാൻ കാണുന്നു. ഇതിനൊപ്പം അയച്ചിരിക്കുന്ന പട്ടിക എല്ലാവരും നോക്കണമെന്ന് അപേക്ഷിക്കുന്നു, നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്” എന്നതായിരുന്നു സന്ദേശം.

സര്‍ക്കാരിന്‍രെ അവസാന കാലമായതോടെ മിക്ക വകുപ്പുകളിലും തിരക്കിട്ട നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടക്കുന്നത് കൂടി പരിഗണിച്ചാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മുന്നറിയിപ്പ്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന ഉമാദേവി കേസിലെ വിധി അടക്കം പരാമർശിക്കുന്ന വിവിധ ഉത്തരവുകൾ ഉൾക്കൊളളുന്ന 8 പേജുളള പിഡിഎഫ് ഫയലും ഗ്രൂപ്പിലിട്ടിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

]]>