life mission controversy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Oct 2020 12:56:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png life mission controversy – malayalees.ch https://malayalees.ch 32 32 ”സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു”- രമേശ് ചെന്നിത്തല https://malayalees.ch/governments-attempt-to-run-cbi-failed-ramesh-chennithala/ Tue, 13 Oct 2020 12:55:57 +0000 https://malayalees.ch/?p=33245 സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് രാമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനുവേണ്ടി സി.ഇ.ഒ യു.വി ജോസും യൂണിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് കോടതിയെ സമീപിച്ചിരുന്നത്. വിശദമായ വാദം കേട്ട ജസ്റ്റിസ് വി.ജി അരുൺ കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ലൈഫ് മിഷനില്‍ എഫ്.സി.ആര്‍.എ ലംഘനം നടന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. യൂണിടാകിനെതിരെയുള്ള അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ യൂണിടാകിനെതിരെയുള്ള സിബിഐ നടപടികള്‍ തുടരുന്നതിന് തടസമില്ല.

എഫ്.സി.ആര്‍.എ ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്നു വൻ വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. എന്നാൽ റെഡ് ക്രസന്‍റും യൂണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സർക്കാരിന് പങ്കില്ലെന്നും വീഴ്ചകൾ വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ കോടതിയെ അറിയിച്ചത്.

ഹൈക്കോടതിയുടെ സ്റ്റേ എല്‍.ഡി.എഫ് സ്വാഗതം ചെയ്തു. ഇടതുപക്ഷ സർക്കാരിനെതിരായ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവൻ പറഞ്ഞു. നിലനിൽക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന നിയമം ചുമത്തിയത് സർക്കാരിനെ കരിവാരി തേക്കാനാണെന്നും വിജയരാഘവന്‍.

അതേസമയം സ്റ്റേ പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതിയിലുണ്ടായത് അന്തിമ വിധിയല്ല. സർക്കാരിന് അഹങ്കരിക്കാൻ മാത്രമുള്ളതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എഫ്ഐആര്‍ റദ്ദാക്കാത്തത് സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് കേസിലെ പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ. കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.

]]>
ലൈഫ് മിഷന്‍ കേസ്: യു.വി ജോസ് നിർണായക മൊഴി നല്‍കിയതായി വിവരം https://malayalees.ch/life-mission-case-m-sivasankaran-to-be-questioned-news/ Wed, 07 Oct 2020 04:57:31 +0000 https://malayalees.ch/?p=32907 യുവി ജോസിനെ ചോദ്യം ചെയ്തതില്‍ നിന്നും സിബിഐക്ക് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. റെഡ്ക്രസന്റിന്റെ സഹായം പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കരനാണെന്ന് യു.വി ജോസ് മൊഴി നല്‍കിയതായാണ് വിവരം.

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെയും ചോദ്യം ചെയ്തേക്കും. പദ്ധതിയിലേക്ക് റെഡ്ക്രസന്റ് എത്തിയത് ശിവശങ്കറിന്റെ ശിപാർശയോടെയാണെന്നാണ് സിബിഐ സംശയിക്കുന്നത്. യുവി ജോസ് അടക്കം ഇത് സംബന്ധിച്ച മൊഴി നല്കിയിട്ടുണ്ടെന്നാണ് സൂചന. ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സിബിഐ ഉടൻ ചോദ്യം ചെയ്യും.

യുവി ജോസിനെ ചോദ്യം ചെയ്തതില്‍ നിന്നും സിബിഐക്ക് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. റെഡ്ക്രസന്റിന്റെ സഹായം പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കരനാണെന്ന് യു.വി ജോസ് മൊഴി നല്‍കിയതായാണ് വിവരം. തദ്ദേശ സെക്രട്ടറിക്ക് നല്കിയ റിപ്പോർട്ടിലും യു വി ജോസ് ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശ കമ്പനിയില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നും അതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ശിവശങ്കരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ സ്ഥലം ലൈഫ് മിഷന്‍ കണ്ടെത്തിയത് എന്നാണ് സൂചന.

കൂടാതെ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ നിർണ്ണായക മീറ്റിങ്ങുകളിലെല്ലാം ശിവശങ്കരന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കരനെയും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉടന്‍ തന്നെ കൊച്ചിയിലെ ഓഫീസിലേക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ചേക്കും. ശിവശങ്കരനെ കൂടാതെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇവർ ഇടനിലക്കാരായി നിന്നാണ് റെഡ്ക്രസന്റിനെ കൊണ്ടുവന്നതെന്നും സിബിഐ സംശയിക്കുന്നു.

ആയതിനാല്‍ ഇവരെയും ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. അതേസമയം വിജിലന്‍സും സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തേക്കും. സിബിഐ ചോദ്യം ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം.

]]>