life mission case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Mar 2023 04:47:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png life mission case – malayalees.ch https://malayalees.ch 32 32 ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും https://malayalees.ch/life-mission-case-cm-ravindran-to-be-questioned-again-by-ed/ Wed, 08 Mar 2023 04:46:52 +0000 https://malayalees.ch/?p=77559 ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.

പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി അവസാനിപ്പിച്ചത്. എല്ലാ വഴിവിട്ട നടപടികളും നടന്നത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.

കോഴക്കേസിൽ രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇ.ഡിയുടെ പക്കലുണ്ട്. അതേസമയം ലൈഫ് മിഷൻക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കാനാണ് കൊണ്ടുവരുന്നത്.

]]>
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് https://malayalees.ch/m-sivasankar-bail-application-verdict-today-2/ Thu, 02 Mar 2023 04:28:42 +0000 https://malayalees.ch/?p=77154 ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കലൂർ പി എം എൽ എ കോടതിയാണ് വിധി പറയുക. ( m sivasankar bail application verdict today )

ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിർത്തു. ശിവശങ്കരന് എതിരെ ശക്തമായ തെളിവുകളും മൊഴികളും ഉണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു.

ഫെബ്രുവരി 14 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് റിമാൻഡ് ചെയ്തത്.

]]>
ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും https://malayalees.ch/swapna-suresh-appears-before-cbi-today/ Mon, 11 Jul 2022 04:39:45 +0000 https://malayalees.ch/?p=64579 ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ സിബിഐ ഓഫിസിൽ എത്തണമെന്നാണ് നിർദ്ദേശം.

കേസിൽ സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈവ് മിഷൻ പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉൾപ്പെടെ ഉള്ളവർക്ക്
കൈക്കൂലി നൽകി എന്ന് യുണിടക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു.

കേസിൽ സിബിഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷൻ സിഇഒ യു.വി ജോസ്, സന്തോഷ് ഈപ്പൻ എന്നിവർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചത്.

]]>
വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകളെന്ന് സി.ബി.ഐ https://malayalees.ch/cbi-alleges-serious-irregularities-in-life-mission-deal/ Mon, 01 Mar 2021 08:08:40 +0000 https://malayalees.ch/?p=40853 വടക്കാഞ്ചേരി ലൈഫ്മിഷൻ ഇടപാടിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയിൽ. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് സി.ബി.ഐ മറുപടി നൽകിയിരിക്കുന്നത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് വരെ കൈക്കൂലി ലഭിച്ചിട്ടുണ്ട്. കരാർ ലഭിച്ച സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് ഇത് വ്യക്തമാണെന്നും അന്വേഷണം തുടരണമെന്നും സി.ബി.ഐ വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

]]>
വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; ഐ ഫോണുകള്‍ പിടിച്ചെടുക്കും https://malayalees.ch/vadakkancherry-life-irregularities-iphones-will-be-seized/ Tue, 03 Nov 2020 12:50:40 +0000 https://malayalees.ch/?p=34405 വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദ്ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എന്‍ഫോഴ്സ്മെന്‍റ് ജയിലിലെത്തി ചോദ്യം ചെയ്തു.

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി കൈമാറിയ ഐ ഫോണുകള്‍ എല്ലാം കണ്ടെത്താനാണ് വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് നീക്കം. നറുക്കെടുപ്പിലൂടെ ഐ ഫോണ്‍ ലഭിച്ച കാട്ടാക്കട സ്വദേശി പ്രവീണ്‍ വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ഫോണ്‍ കൈമാറിയിരുന്നു.

അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന് ലഭിച്ച ഐ ഫോണ്‍ പൊതുഭരണ വകുപ്പ് ഇന്ന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. സന്തോഷ് ഈപ്പനെ കൂടാതെ ഫോണ്‍ ലഭിച്ചെന്ന് കരുതുന്ന എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, ശിവശങ്കര്‍, കോണ്‍സുലേറ്റ് ജനറല്‍, ജിത്തു എന്നിവര്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കും. ഐ ഫോണ്‍ ഹാജരാക്കാനായിരിക്കും നോട്ടീസിലെ നിര്‍ദ്ദേശം. വിജിലന്‍സ് സംഘം നാളെ സന്ദീപ് നായരെ ചോദ്യം ചെയ്യും.

സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തുള്ള രണ്ട് പേരെയും ജയിലുകളില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എം.ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ് ചോദ്യം ചെയ്തത്.

]]>
ലൈഫ് മിഷൻ കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ https://malayalees.ch/the-central-government-has-told-the-court-that-the-investigation-in-the-life-mission-case-is-with-the-permission-of-the-chief-minister/ Wed, 21 Oct 2020 04:47:50 +0000 https://malayalees.ch/?p=33636 ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ വസ്തുതകളുടെയും യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്നാണ് ഈ കത്തിലെ ആവശ്യമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ലൈഫ് മിഷൻ കേസിലെ അന്വേഷണം സംസ്ഥാന സർക്കാറിന്‍റെ അനുമതിയോടെയാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രദമായ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം തന്നെയാണ്. ഈ കത്ത് മറ്റൊരു കേസിൽ ഡിവിഷൻബെഞ്ച് മുമ്പാകെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയിട്ടുണ്ട്. സി.ബി.ഐക്ക് അന്വേഷണം നടത്താൻ എക്സിക്യൂട്ടീവ് ഉത്തരവിന്‍റെ ആവശ്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുനിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിലാണ് വിശദീകരണം.

ലൈഫ് മിഷനില്‍ വിജിലന്‍സിന്‍റെ അന്വഷണം നിക്ഷപക്ഷമാകില്ല. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ അഴിമതി സമ്മതിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അന്വേഷണ ഏജൻസിയെ മാറ്റാനോ അന്വേഷണരീതി നിർദേശിക്കാനോ കോടതി മേൽനോട്ടം വഹിക്കുന്ന അന്വേഷണം ആവശ്യപ്പെടാനോ പ്രതികള്‍ക്ക് കഴിയില്ല. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണവിധേയമായ കേസിൽ കൂടുതൽ വിശ്വാസ്യതക്കായി സ്വതന്ത്ര ഏജൻസി അന്വേഷണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.

]]>