life imprisonment – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Jun 2023 04:12:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png life imprisonment – malayalees.ch https://malayalees.ch 32 32 ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവ് https://malayalees.ch/pocso-case-middle-aged-man-gets-73-years-in-prison/ Sat, 17 Jun 2023 04:11:05 +0000 https://malayalees.ch/?p=82875
ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സിൽ മദ്ധ്യവയസ്ക്കന് 73 വർഷം കഠിന തടവും ഒരു ലക്ഷത്തി 85,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ്
കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി ടെറസ്സിൽ വെച്ചും, കഞ്ഞിപ്പുരയിൽ വെച്ചും ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന് ഇരയായ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

‌16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴത്തുകയിൽ ഒന്നര ലക്ഷം രൂപ അതിജീവിതക്ക് നൽകാനും വിധി ന്യായത്തിലുണ്ട്.

കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയി, പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഭിഭാഷകരായ അമൃത, സഫ്ന, സി.പി.ഒമാരായ സുജീഷ്, അനുരാജ് എന്നിവർ ഹാജരായി. വാടാനപ്പിള്ളി ഇൻസ്പെക്ടർ ആയിരുന്ന പി.ആർ ബിജോയ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

]]>
പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി; ദുബായില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം https://malayalees.ch/man-sentenced-to-life-imprisonment-for-killing-girlfriend-dubai/ Tue, 10 Jan 2023 10:52:55 +0000 https://malayalees.ch/?p=74235 ദുബായില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ച് കാമുകിയെ ആസൂത്രിതമായ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുകയായിരുന്നു. കാമുകിയെ കൊലപ്പെടുത്തിയത് താനാണെന്നും മൃതദേഹം കാറിലുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറയുകയായിരുന്നു.

പ്രതിയുടെ മൊഴി അനുസരിച്ച് കാര്‍ പരിശോധിച്ച പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കഴിത്തറുത്ത് രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ പല ഭാഗങ്ങളിലും നിരവധി മുറിവുകളുമുണ്ടായിരുന്നു. കാറിന്റെ പിന്‍ സീറ്റിനടിയില്‍ നിന്ന് കത്തിയും പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി അഞ്ച് വര്‍ഷമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ വീട്ടുകാരെ ബന്ധപ്പെട്ട നാട്ടില്‍ നിന്ന് അവരെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ വിവാഹം കഴിക്കാന്‍ യുവതി വിസ്സമ്മതിച്ചാല്‍ കൊലപ്പെടുത്താനായിരുന്നു യുവാവിന്റെ പ്ലാന്‍. നാട്ടില്‍ നിന്ന് യുവതി യുവാവിനെ കാണാനെത്തുകയും യുവാവ് തന്നെ വിവാഹം കഴിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

]]>
ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം https://malayalees.ch/life-imprisonment-for-janaki-teacher-murder-case/ Tue, 31 May 2022 08:05:14 +0000 https://malayalees.ch/?p=62682 കാസര്‍ഗോഡ് ചീമേനി പുലിയന്നൂര്‍ ജാനകിടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതി റിനീഷിനെ കോടതി വെറുതെ വിട്ടിരുന്നു.

രണ്ട് വര്‍ഷത്തെ വിചാരണ നടപടികള്‍ക്കൊടുവിലാണ് കോളിളക്കം സൃഷ്ടിച്ച പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കൊലപാതകം, കവര്‍ച്ച, ഭവനഭേതനം, ഗൂഡാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

അതേസമയം പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും, രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊല്ലപ്പെട്ട ജാനകിയുടെ മകന്‍ മനോജ് കുമാറും പ്രതികരിച്ചു.

2017 ഡിസംബര്‍ പതിമൂന്നിന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാ സംഘം ജാനകി ടീച്ചറെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇരുന്നൂറ്റി പന്ത്രണ്ട് രേഖകളും, അമ്പത്തിനാല് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 2019 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും ജഡ്ജിമാര്‍ സ്ഥലം മാറിയതിനാലും, കൊവിഡും കാരണം വിധി പറയാന്‍ വൈകുകയായിരുന്നു.

]]>
ബാബുരാജൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും https://malayalees.ch/baburajan-murder-case-accused-was-sentenced-to-life-imprisonment/ Sat, 28 May 2022 12:37:02 +0000 https://malayalees.ch/?p=62583 കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശിയായ ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി. പൊക്കുന്ന് കുറ്റിയിൽത്താഴം സ്വദേശി മുരളിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

പിഴയൊടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. 2019 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതി മുരളി ബാബുരാജിനെ കിണറ്റിൽ തള്ളിയിട്ട് കൊലപെടുത്തുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് കേസിൽ 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണ വേളയിൽ കൂറുമാറിയിരുന്നു. കോഴിക്കോട് ടൗൺ പൊലീസാണ് കേസന്വേഷിച്ചത്.

]]>
ഇരട്ടക്കൊലപാതകം; മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം https://malayalees.ch/double-murder-life-imprisonment-for-25-accused/ Mon, 16 May 2022 07:42:11 +0000 https://malayalees.ch/?p=61876 പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻ‍ഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി വിധിച്ചിരുന്നു.

മുസ്‌ലിം ലീഗ് നേതാവായ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉൾപ്പെടെ 25 പ്രതികൾക്കാണ് ജീവപര്യന്തം ലഭിച്ചത്. 2013 നവംബർ 21ന് സിപിഎം പ്രവർത്തകരായ പള്ളത്ത് നൂറുദ്ദീൻ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സി.എം. സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുൻപ് മരിച്ചിരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കും കൊലപാതകം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല.

പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ, തൃക്കളൂർ കല്ലാങ്കുഴി പലയക്കോടൻ സലാഹുദ്ദീൻ, മങ്ങാട്ടുതൊടി ഷമീർ, അക്കിയപാടം കത്തിച്ചാലിൽ സുലൈമാൻ, മാങ്ങോട്ടുത്തൊടി അമീർ, തെക്കുംപുറയൻ ഹംസ, ചീനത്ത് ഫാസിൽ, തെക്കുംപുറയൻ ഫാസിൽ, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായിൽ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീൻ, ഷഹീർ, അംജാദ്, മുഹമ്മദ് മുബഷീർ, മുഹമ്മദ് മുഹസിൻ, നിജാസ്, ഷമീം, സുലൈമാൻ എന്നിവരാണ് കുറ്റക്കാർ.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും രാഷ്ട്രീയ, വ്യക്തിവിരോധവുമാണു കൊലപാതകത്തിനു കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് 1998ൽ കല്ലാംകുഴി പാലയ്ക്കാപറമ്പിൽ മുഹമ്മദ് വധിക്കപ്പെട്ട കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. 2007ൽ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വീണ്ടും പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട ഹംസ, പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തിയതോടെ പ്രശ്നത്തിനു രാഷ്ട്രീയമാനം മാനം കൈവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടിൽ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിർണായകസാക്ഷി. ലീഗുകാരായ പ്രതികളെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു.

]]>