lewis hamilton – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Nov 2020 05:21:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png lewis hamilton – malayalees.ch https://malayalees.ch 32 32 ഫോർമുല വൺ; ലൂയിസ്‌ ഹാമിൽട്ടണ് ഏഴാമത് ലോകകിരീടം https://malayalees.ch/mercedes-lewis-hamilton-wins-7th-formula-one-world-cup/ Mon, 16 Nov 2020 05:21:44 +0000 https://malayalees.ch/?p=35145 മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ഫോർമുല വൺ ലോകകിരീടം.

തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന്​ ഗ്രാൻപ്രികൾ ശേഷിക്കേയാണ്​ ഹാമിൽട്ടണിന്റെ കിരീടവിജയം.

വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ്​ ഹാമിൽട്ട​ന്റെ പേരിലുള്ളത്​.

കഴിഞ്ഞ പോർചുഗീസ്​ ഗ്രാൻപ്രീയിലാണ്​ ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന 91 വിജയങ്ങളുടെ റെക്കോഡ്​ ഹാമിൽട്ടൺ തിരുത്തികുറിച്ചത്. 2008, 2014, 2015, 2017, 2018, 2019 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുൻപ് ഹാമിൽട്ടണിന്റെ കിരീടനേട്ടം

]]>