leopard – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Aug 2023 04:35:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png leopard – malayalees.ch https://malayalees.ch 32 32 തിരുപ്പതിയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു https://malayalees.ch/leopard-killed-six-year-old-girl-in-tirupati/ Sat, 12 Aug 2023 04:35:21 +0000 https://malayalees.ch/?p=86029 തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്.ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.

ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം.പൊലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു.

]]>
പത്തനംതിട്ട കലഞ്ഞൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ https://malayalees.ch/leopard-footprints-spotted-in-pathanamthitta/ Mon, 21 Nov 2022 10:20:40 +0000 https://malayalees.ch/?p=71638 പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കുടപ്പാറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയിൽ പുലിയുടെ കാൽപ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. തുടർന്ന് മാത്രമേ സംഭവത്തിന് വ്യക്തത വരുത്താനാകൂ.

]]>
മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി; പരിഭ്രാന്ത്രിയിൽ നാട്ടുകാർ https://malayalees.ch/leopard-landed-in-munnar/ Sat, 08 Oct 2022 04:40:54 +0000 https://malayalees.ch/?p=69252 മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പൊലീസ് അറിയിച്ചു. വനംവകുപ്പ് സംഘം മേഖലയിൽ പരിശോധന നടത്തും. ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നാട്ടുകാരിൽ പരിഭ്രാന്ത്രി പരത്തുകയാണ്. മുൻപ് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

വയനാട്ടിലെ തലപ്പുഴയിലും വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലി കിണറ്റിൽ അകപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടി വെച്ചാണ് കരയ്ക്ക് കയറ്റിയത്. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.

പത്തുമണിക്കൂറോളം പുലി കിണറ്റിൽ കിടന്ന ശേഷമാണ് രക്ഷപ്പെടുത്താനായത്. തമിഴ്‌നാട് മുതുമലയിൽ നിന്ന് വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു. കിണറ്റിൽ ധാരാളം വെള്ളമുണ്ടായിരുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് കുറേയധികം വെള്ളം വറ്റിച്ച ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്.

]]>
പാലക്കാട് വിവിധയിടങ്ങളിൽ പുലിയിറങ്ങി; മണ്ണാർക്കാട് പുലിക്കുട്ടി ചത്ത നിലയിൽ https://malayalees.ch/palakkad-leopard-death-mannarkkad/ Tue, 25 Jan 2022 09:05:30 +0000 https://malayalees.ch/?p=55999 പുലിപ്പേടിയിൽ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്. മണ്ണാർക്കാട് കല്ലടിക്കോട് പറക്കല്ലടിയിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.

]]>