LEO MOVIE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Oct 2023 04:32:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LEO MOVIE – malayalees.ch https://malayalees.ch 32 32 തീയറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍; ലിയോ ആദ്യ പ്രദര്‍ശനം തുടങ്ങി https://malayalees.ch/vijay-movie-leo-in-theatres/ Thu, 19 Oct 2023 04:32:27 +0000 https://malayalees.ch/?p=89673 ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ചു. പാലക്കാട്ടെ ഫാന്‍സ് ഷോകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍. ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്‌ക്രീനുകളിലാണ് ഇന്ന് റിലീസാകുന്നത്.

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്‌ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് ലിയോയുടെ പ്രധാന സവിശേഷത. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ലിയോയില്‍ അണിനിരക്കുന്നത്.

]]>
ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം https://malayalees.ch/rohini-silverscreens-theatre-damaged-after-leo-trailer-release/ Fri, 06 Oct 2023 05:14:19 +0000 https://malayalees.ch/?p=88960 ലിയോ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ‘പൊളിച്ചടുക്കി’ ആരാധകർ. ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആഘോഷത്തിനിടെ ആരാധകർ തകർത്തത്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.(Rohini silverscreens theatre damaged after leo trailer release)

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‌ലർ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്.

തമിഴ്നാട്ടിലെ മറ്റ് പല തീയറ്ററുകളിലും കേരളത്തില്‍ പാലക്കാട്ടും ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ നടന്നിരുന്നു. എന്നാല്‍ അവിടെനിന്നൊന്നും ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ചെന്നൈയിൽ ആളുകള്‍ പിരിഞ്ഞുപോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തീയറ്ററുകളില്‍ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീന്‍സ്.

എന്നാല്‍ തിയറ്റര്‍ ഹാളിന് പുറത്താണ് സാധാരണ ഇത് നടത്താറ്. ഇക്കുറി തീയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് തീയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയ്‌ലറിന് പ്രദര്‍ശനമൊരുക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യുട്യൂബിലൂടെ റിലീസ് ആയത്.

മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തീയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുന്ന വിവരം തീയറ്ററിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിക്കുയും ചെയ്തിരുന്നു.

]]>