left goverment – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Dec 2020 12:38:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png left goverment – malayalees.ch https://malayalees.ch 32 32 ‘ഇത്രയും മോശപ്പെട്ട ഭരണം ഇന്ത്യ കണ്ടിട്ടില്ല, ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം’; സുരേഷ്ഗോപി https://malayalees.ch/left-government-should-be-sacked-and-thrown-into-the-arabian-sea-suresh-gopi/ Fri, 11 Dec 2020 12:38:33 +0000 https://malayalees.ch/?p=36774 ഇത്രയും മോശപ്പെട്ട ഭരണം കേരളം മാത്രമല്ല ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് സുരേഷ്ഗോപി എം.പി. ജനങ്ങളോട് സ്മരണയില്ലാത്ത ഇടത് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുരേഷ്‌ഗോപിയുടെ പരാമര്‍ശം.

‘സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നു. 2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ ശക്തമായി നേരിടാമായിരുന്നു’, സുരേഷ് ഗോപി പറഞ്ഞു.

2016 തെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കിൽ സർക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

]]>