LDF Meeting – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Mar 2022 04:36:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LDF Meeting – malayalees.ch https://malayalees.ch 32 32 ബസ് ചാര്‍ജ് വര്‍ധന, പുതിയ മദ്യനയം; നാളെ ഇടതു മുന്നണി യോഗം ചേരും https://malayalees.ch/ldf-meeting-to-discuss-bus-charge-increase-and-new-liquor-policy/ Wed, 30 Mar 2022 04:36:41 +0000 https://malayalees.ch/?p=59266 സംസ്ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ നാളെ ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതില്‍ നാളെ യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്.

മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്.

ബസ് ചാര്‍ജ് വര്‍ധനവില്‍ തന്നെയാകും യോഗത്തില്‍ പ്രധാന ചര്‍ച്ചയെങ്കിലും മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ തന്നെ ബസ് ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച് ഗതാഗത മന്ത്രി കക്ഷിനേതാക്കള്‍ക്ക് നോട്ട് നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ സമരം കടുപ്പിച്ച സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകാനിടയില്ല.

]]>
ഇല പിളര്‍ന്ന് ഇടത്തോട്ട്; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗങ്ങള്‍ https://malayalees.ch/leaves-divided-to-left-critical-meetings-today-in-thiruvananthapuram/ Fri, 16 Oct 2020 05:16:31 +0000 https://malayalees.ch/?p=33383 സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.

ജോസ് കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്.

തുടർ ചർച്ചകൾക്കായി ജോസ് കെ. മാണിയും തിരുവനന്തപുരത്തുണ്ട്. ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ജോസ് കെമാണിയുടെ മുന്നണി പ്രവേശനം വേഗത്തില്‍ തന്നെ വേണമെന്ന നിലപാടിലാണ് സി.പി.എം. ജോസുമായി ആദ്യഘട്ടത്തില്‍ സഹകരണം മതിയോ അതോ ഘടകക്ഷിയാക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. സാധാരണ ഗതിയില്‍ പുതിയ കക്ഷികളെ മുന്നണിക്ക് പുറത്ത് നിന്ന് സഹകരിപ്പിച്ച ശേഷം ഘടകക്ഷിയാക്കുന്നതാണ് എല്‍.ഡി.എഫ് രീതി. എന്നാല്‍ ജോസിന്‍റെ കാര്യത്തില്‍ വിട്ട് വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥന സി.പി.എം സി.പി.ഐക്ക് മുന്നിലേക്ക് വയ്ക്കും. എന്നാല്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന നിലപാട് കാനം സ്വീകരിക്കാനാണ് സാധ്യത. പാല സീറ്റിന്‍റെ കാര്യത്തിൽ ഇടഞ്ഞ് നിൽക്കുന്ന മാണി സി. കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും യോഗത്തിൽ ചർച്ചക്ക് വരും. കാപ്പൻ മുന്നണി വിട്ട് പോകില്ലെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ. മാണി ഇടതു മുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും.

]]>