Lawyers – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Jul 2023 11:53:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lawyers – malayalees.ch https://malayalees.ch 32 32 തീസ് ഹസാരി കോടതിയിൽ അഭിഭാഷകർ തമ്മിൽ വെടിവയ്പ്പ് https://malayalees.ch/lawyers-fire-in-the-air-after-quarrel-at-delhis-tis-hazari-court/ Wed, 05 Jul 2023 11:53:27 +0000 https://malayalees.ch/?p=83874
ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടിയുതിർത്തു. അതേസമയം വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് പിസ്റ്റളിനുള്ള ലൈസൻസ് ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും.

]]>
ശബ്‌ദരേഖ പുറത്തുവിട്ട സംഭവം; പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ https://malayalees.ch/audio-recording-incident-dileeps-lawyers-file-complaint-against-police/ Wed, 20 Apr 2022 10:11:09 +0000 https://malayalees.ch/?p=60440 ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ രംഗത്ത്. ബാർ കൗൺസിലിലാണ് അഭിഭാഷകർ പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. ക്രൈംബ്രാഞ്ചിനെതിരെയാണ് ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന കാര്യത്തിൽ ദിലീപ് നിയമോപദേശം തേടും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടുന്നത്. അപ്പീൽ നൽകിയാൽ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.

ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

]]>
ആര്യൻ ഖാന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ https://malayalees.ch/shahrukh-khan-with-lawyers-after-aryan-khan-got-bail/ Fri, 29 Oct 2021 04:15:39 +0000 https://malayalees.ch/?p=51720 മകൻ ആര്യൻ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററിൽ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളിൽ പ്രവർത്തിച്ച അഭിഭാഷകർക്കൊപ്പമുള്ള ചിത്രമായിരുന്നു ട്വിറ്ററിൽ പങ്കുവെച്ചത്. അഭിഭാഷകൻ സതീഷ് മനെഷിൻഡെയും അദ്ദേഹത്തിൻറെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളിൽ. ഒപ്പം അദ്ദേഹത്തിൻറെ മാനേജർ പൂജ ദദ്‍ലാനിയെയും കാണാം. ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയും മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു.

23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്‍ഡിനിടെ കസ്റ്റഡിയിലായത്. തുടർന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‍സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയിൽ വാദിച്ചത്.

]]>
രോഹിണി കോടതിയിലെ വെടിവെയ്പ്; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി അഭിഭാഷകർ https://malayalees.ch/lawyers-protest-security-breach/ Fri, 24 Sep 2021 13:13:45 +0000 https://malayalees.ch/?p=50058 ഡൽഹി രോഹിണി കോടതിയിൽ വെടിവെയ്പുണ്ടായ സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അഭിഭാഷകർ. സംഭവതി പ്രതിഷേധിച്ച് അഭ്യഭാഷകർ നാളെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഡൽഹി ബാർ അസോസിയേഷൻ അറിയിച്ചു. കോടതികളിലെ സുരക്ഷാ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം.

കോടതിയിൽ മുൻപും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് അഭിഭാഷകർ ആരോപിച്ചു. കോടതിയിലുള്ള രണ്ട് സ്കാനറുകളും പ്രവർത്തിക്കുന്നില്ല. കോടതിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടില്ലെന്നും തിരിച്ചറിയിൽ കാർഡുകൾ പരിശോധിക്കുന്നതിലും കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.

ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുണ്ട തലവൻ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തിൽ ആറ് പേർക്ക് വെടിയേറ്റു.

കോടതിയുടെ രണ്ടാം നിലയിലെ 207-ാം നമ്പർ മുറിയിലാണ് വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഡൽഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്തേൺ റേഞ്ച് ജോയിൻ്റ് കമ്മിഷണ‍ർക്കാണ് അന്വേഷണ ചുമതല.

]]>