law – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Jan 2023 09:56:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png law – malayalees.ch https://malayalees.ch 32 32 പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ? https://malayalees.ch/new-laws-imposed-uae-from-january-1/ Mon, 02 Jan 2023 09:55:49 +0000 https://malayalees.ch/?p=73791 ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി

സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ സാമ്പത്തിക സഹായം നല്‍കുന്നതാണിത്.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള സബ്സ്‌ക്രിപ്ഷന്‍ 2023 ജനുവരി 1ന് ആരംഭിച്ചുകഴിഞ്ഞു. കൂടാതെ യുഎഇ പൗരന്മാരോടും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരോടും പദ്ധതി വരിക്കാരാകാന്‍ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ളവര്‍ പ്രതിമാസം 5 ദിര്‍ഹം സബ്സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം (വാര്‍ഷികം 60 ദിര്‍ഹം) കൂടാതെ 10,000 ദിര്‍ഹം വരെ പ്രതിമാസ പണ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള ആളുകള്‍ പ്രതിമാസം 10 ദിര്‍ഹം (വാര്‍ഷികം 120 ദിര്‍ഹം) നല്‍കണം, കൂടാതെ പരമാവധി പ്രതിമാസ നഷ്ടപരിഹാരമായ 20,000 ദിര്‍ഹത്തിന് അര്‍ഹതയുണ്ട്.

ഇന്‍ഷുറന്‍സ് ഫീസ് പ്രതിമാസമോ, ത്രൈമാസത്തിലൊരിക്കലോ, ആറുമാസത്തിലൊരിക്കലോ, അല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാം. തൊഴില്‍ നഷ്ട
പ്പെടുന്നതിന് മുമ്പുള്ള അവസാന ആറ് മാസത്തെ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം കണക്കാക്കുന്നത്.

എമിറേറ്റൈസേഷന്‍ നിയമം

50ലധികം ജീവനക്കാരുള്ള കമ്പനികള്‍ പിഴകള്‍ ഒഴിവാക്കുന്നതിന് വിദഗ്ധ ജോലികള്‍ക്ക് (നൈപുണ്യ ജോലികള്‍) 2 ശതമാനം എമിറേറ്റൈസേഷന്‍ നിരക്ക് പാലിക്കണം. ഇത് പാലിക്കാത്ത കമ്പനികള്‍ക്ക് പിഴ അടയ്‌ക്കേണ്ടിവരും. പ്രതിമാസം 6,000 ദിര്‍ഹമാണ് പിഴ ചുമത്തുക. പിഴ ഒറ്റ ഗഡുവായി തന്നെ അടയ്ക്കണം.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം

അജ്മാനിലും ഉമ്മുല്‍ ഖുവൈനിലും 2023 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചു.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം 2022ല്‍ നിലവില്‍ വന്നിരുന്നു. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം കുറയ്ക്കുന്നതിന് ചില്ലറ വ്യാപാരികള്‍ ഒരു ബാഗിന് 25 ഫില്‍സ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നു.

കോര്‍പറേറ്റ് നികുതി

ഈ വര്‍ഷം മുതല്‍, പ്രതിവര്‍ഷം 375,000 ദിര്‍ഹം ലാഭം നേടുന്ന സ്ഥാപനങ്ങള്‍ 9% നികുതി അടയ്ക്കണം. കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ നിന്നല്ല, പകരം, ലാഭത്തിലായിരിക്കും നികുതി ചുമത്തുക. സ്വയം സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ ഫ്രീലാന്‍സ് പെര്‍മിറ്റ് കൈവശമുള്ള വ്യക്തികളും പരിധിയില്‍ കൂടുതല്‍ വരുമാനം നേടുന്നവരും കോര്‍പ്പറേറ്റ് നികുതിക്ക് വിധേയമായിരിക്കും. ബാങ്ക് നിക്ഷേപങ്ങള്‍, സേവിംഗ്‌സ് പ്രോഗ്രാമുകള്‍, മറ്റ് നിക്ഷേപങ്ങള്‍, വിദേശ നാണയ നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വ്യക്തിഗത വരുമാനത്തിന് ഇത് ബാധകമല്ല.

]]>
പ്രതിഷേധങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം ലോക്സഭയിൽ പാസാക്കി https://malayalees.ch/election-reforms-law-in-parliament/ Mon, 20 Dec 2021 13:12:58 +0000 https://malayalees.ch/?p=54332 തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കി. നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടിലൂടെ പാസായത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ അവതരിപ്പിച്ചത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ആധാറും വോട്ടർ ഐ ഡിയും കൂട്ടിയിണക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ലോക്സഭയിൽ കടുത്ത വാദപ്രതിവാദം നടന്നു. സർക്കാരിന്‍റെ സബ്‌സിഡികൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആധാർ ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്നും, വോട്ടർ കാർഡുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമം അടിച്ചേൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആധാർ നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പുട്ടുസ്വാമി കേസിലെ സുപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ്, തൃണമൂൽ, ബി.എസ്.പി, ആർ.എസ്.പി അംഗങ്ങൾ എതിർത്തത്.

]]>
രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു https://malayalees.ch/india-introduce-work-from-home-law/ Mon, 06 Dec 2021 12:09:35 +0000 https://malayalees.ch/?p=53565 വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ( india introduce work from home law )

വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്.

ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

റിമോട്ട് ജീവനക്കാർക്ക് താമസിക്കാൻ പറ്റിയ ലോകത്തെ ഏറ്റവും മികച്ച രാജ്യമാണ് പോർചുഗലെന്ന് തൊഴിൽ മന്ത്രി അന്ന മെൻഡെസ് പറയുന്നു. അത്തരക്കാരെ പോർചുഗലിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ അധിക സമയം ജോലിയെടുപ്പിക്കൽ, ഉൾപ്പെടെ ചൂഷണങ്ങളും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വർക്ക്-ലൈഫ് ബാലൻസ് ഉറപ്പാക്കാൻ പുതിയ നടപടികളുമായി പോർച്ചുഗീസ് സർക്കാർ രംഗത്തെത്തിയത്.

]]>
മുസ്‍ലിം വ്യക്തി നിയമമടക്കം 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു https://malayalees.ch/law-ministry-picks-52-acts-for-review/ Tue, 15 Jun 2021 08:06:21 +0000 https://malayalees.ch/?p=45562 മുസ്‍ലിം വ്യക്തിനിയമം അടക്കമുള്ള 52 നിയമങ്ങൾ കേന്ദ്രം പുനഃപരിശോധിക്കുന്നു. 1937ലെ ശരീഅത്ത് ആക്ട് അടക്കം പുനഃപരിശോധിക്കാനാണ് കേന്ദ്ര നിയമമന്ത്രാലയം നീക്കം നടത്തുന്നത്. ഇതോടൊപ്പം, ഹിന്ദു വിവാഹ നിയമം, ഇന്ത്യൻ പിന്തുടർച്ചാ നിയമം, സിവിൽ നടപടിക്രമ നിയമം തുടങ്ങിയവയും പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്.

ദേശീയ മാധ്യമമായ എക്കണോമിക്‌സ് ടൈംസ് ആണ് പുതിയ നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 52 നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര നിയമവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങളിലെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ചിലത് സിവിൽ കുറ്റകൃത്യമാക്കുന്നതടക്കമുള്ളവയെക്കുറിച്ചുള്ള അഭിപ്രായവും നിർദേശവും അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പവേഴ്‌സ് ഓഫ് അറ്റോണി, ഒഫീഷ്യൽ ട്രസ്റ്റീസ്, കൊമേഴ്ഷ്യൽ എവിഡെന്റ്‌സ്, സ്‌പെഷ്യൽ മാര്യേജ്, ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ, സ്‌പെസിഫിക് റിലീഫ് തുടങ്ങിയവയാണ് പുനഃപരിശോധനയ്ക്കു വച്ച മറ്റു പ്രധാന നിയമങ്ങൾ. ഓരോ മന്ത്രാലയങ്ങളും നൽകുന്ന നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ചായിരിക്കും പുതിയ ഭേദഗതികൾ വരുത്തുക.

ഭരണഘടനാ പരിഷ്‌ക്കരണത്തിനുള്ള കേന്ദ്ര നടപടിയുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് അറിയുന്നത്. ഏക സിവിൽകോഡ് അടക്കം അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാകുമോ ഇതെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പുതിയ നിയമഭേദഗതികൾക്ക് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അംഗീകാരം നേടിയെടുക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

]]>
മധ്യപ്രദേശില്‍ ‘ലൗ ജിഹാദി’നെതിരെ നിയമം; അഞ്ച് വര്‍ഷം കഠിന തടവ് https://malayalees.ch/aw-against-love-jihad-soon-5-years-jail-says-madhya-pradesh-minister/ Tue, 17 Nov 2020 12:30:45 +0000 https://malayalees.ch/?p=35256 ‘ലൗ ജിഹാദി’നെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നാരോത്തം മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലൗ ജിഹാദിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം മാത്രം ലക്ഷ്യംവെച്ചുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവാണ് വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. കുറ്റവാളികളുടെ സഹായികളും പ്രതിചേര്‍ക്കപ്പെടുന്ന രീതിയിലായിരിക്കും നിയമം.

വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിനായി ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നവംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു.

]]>