Lavalin Case – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Sep 2022 08:19:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Lavalin Case – malayalees.ch https://malayalees.ch 32 32 ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കും; ബെഞ്ചിൽ മാറ്റം ഇല്ല https://malayalees.ch/snc-lavalin-case-will-be-considered-on-tuesday/ Sat, 10 Sep 2022 08:19:26 +0000 https://malayalees.ch/?p=67865 ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം ഇല്ല. ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റിൽ ലാവ്‌ലിൻ കേസ് ഇടം പിടിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, എസ്.രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹ‍ർജിയാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്. നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രിം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്‌ലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.

]]>
ലാവലിന്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം https://malayalees.ch/change-in-the-bench-considering-the-lavalin-case/ Sat, 20 Feb 2021 04:33:45 +0000 https://malayalees.ch/?p=40454 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരം കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരാണ് അംഗങ്ങളാകുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിലാണ് മാറ്റം. ലാവലിന്‍ കേസ് ചൊവ്വാഴ്ച്ച സുപ്രിം കോടതി പരിഗണിക്കും.

]]>
ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ താക്കീത് https://malayalees.ch/supreme-court-warns-cbi-in-lavalin-case/ Thu, 08 Oct 2020 08:33:02 +0000 https://malayalees.ch/?p=32991 മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു.

വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ലാവ്ലിൻ കേസ് പരിഗണിച്ച് തുടങ്ങിയപ്പോൾ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റ൪ ജനറൽ തുഷാ൪മേത്തയാണ് ഹാജരായത്. നിലവിലുള്ള ആവശ്യത്തിനുള്ള രേഖകൾ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് കോടതി ആരാഞ്ഞു. രേഖകൾ ഒന്നിച്ചാക്കണമെന്നും വിശദമായ നോട്ട് നൽകാനുണ്ടെന്നും സി.ബി.ഐ മറുപടി പറഞ്ഞു. ഈ സമയത്താണ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് സി.ബി.ഐക്ക് മുന്നറിയിപ്പ് നൽകിയത്.

രണ്ട് കീഴ് ടതികൾ കുറ്റവിമുക്തമാക്കിയ കേസാണിത്. മതിയായ രേഖകൾ സമയത്ത് നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ജസ്റ്റിസ് യു.യു ലളിത് മുന്നറിയിപ്പ് നൽകി. സി.ബി.ഐക്ക് കൂടുതൽ സമയം അനുവദിച്ച കോടതി ഈ മാസം പതിനാറിന് വീണ്ടും ഹരജി പരിഗണിക്കുമെന്ന് വ്യക്തമാക്കി.

പിണറായി വിജയന് വേണ്ടി മുതി൪ന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായിരുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് ലാവ്ലിൻ ഇടപാടിൽ പിണറായി വിജയനെ കുറ്റവിമാക്കിയ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ അടക്കം സമ൪പ്പിച്ച ഹരജികൾ പരിഗണിച്ചിരുന്നത്.

]]>