LATHIKA SUBHASH – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Mar 2021 06:18:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png LATHIKA SUBHASH – malayalees.ch https://malayalees.ch 32 32 ലതിക സുഭാഷിന്‍റെ സ്ഥാനാര്‍ഥിത്വം; യു.ഡി.എഫിന് വെല്ലുവിളി, ആശങ്കയില്‍ എല്‍.ഡി.എഫ് https://malayalees.ch/lathika-subhash-independent-contest-in-ettumanoor/ Tue, 16 Mar 2021 06:18:05 +0000 https://malayalees.ch/?p=41601 ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ്സ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് യു.ഡി.എഫിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് അവതരിച്ചത് യു.ഡി.എഫിന് ഇരട്ട പ്രഹരമായിരിക്കുകയാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ പിന്തുണയും സ്വാധീനവുമാണ് ലതികയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെ പ്രതീകമായിട്ടാണ് ലതിക സീറ്റ് ലഭിക്കാത്തതിനെ ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടർമാർ എങ്ങനെ വിധിയെഴുതുമെന്നത് മറ്റ് സ്ഥാനാർഥികളെ ആശങ്കയിലാഴ്ത്തുന്നു. രാഷ്ട്രീയത്തിലുപരി ലതിക സുഭാഷ് നേരിട്ട അവഗണന ചർച്ചയാകുന്നത് യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ്. ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങളെത്തിയത് എല്‍.ഡി.എഫിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.

]]>
ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി https://malayalees.ch/oommen-chandy-lathika-subhash-seat/ Mon, 15 Mar 2021 08:29:47 +0000 https://malayalees.ch/?p=41542 ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി. ലതികാ സുഭാഷിന് സീറ്റ് കിട്ടാന്‍ അര്‍ഹതയുണ്ട്. കൊടുക്കുന്നതിന് കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പിന് കൊടുത്തിട്ടുള്ളതാണ്. അതിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ അവര്‍ തയാറായില്ല. അങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ സാധിക്കാതെ പോയത്. അല്ലാതെ മനപൂര്‍വമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയല്ല. അവര്‍ സീറ്റ് അര്‍ഹിക്കുന്നയാളാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് സീറ്റിന്റെ കാര്യം അവര്‍ ആവശ്യപ്പെട്ടത്. ഏറ്റുമാനൂര്‍ സീറ്റ് കിട്ടണമെന്ന് നിര്‍ബന്ധം പിടിച്ചു. അതിനാലാണ് സീറ്റ് ലഭിക്കാതിരുന്നത്. ലതിക സുഭാഷിന്റേത് ഒഴിവാക്കേണ്ട സമര രീതിയായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

]]>
ലതിക സുഭാഷിന് മനഃപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ല: പ്രതിഷേധം ദൗര്‍ഭാഗ്യകരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ https://malayalees.ch/lathika-subhash-mullappally-ramachandran/ Mon, 15 Mar 2021 08:26:36 +0000 https://malayalees.ch/?p=41539 ലതിക സുഭാഷിന് മനഃപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എപ്പോഴും പ്രതിഷേധം ഉണ്ടാകാറുണ്ട്. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അച്ചടക്ക ബോധമുള്ള പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലതിക സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമായിപോയി. ഏറെ പ്രിയപ്പെട്ട സഹോദരിയാണ് ലതിക സുഭാഷ്. അവരുടെ കുടുംബവുമായും ബന്ധമുണ്ട്. ലതികയുടെ ഭര്‍ത്താവ് സുഭാഷ് യൂത്ത് കോണ്‍ഗ്രസ് കാലം തൊട്ട് വിശ്വസ്തനായ സഹപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കിയ അംഗീകാരമാണ്.

ലതിക സുഭാഷിന് ഇത്തവണയും സീറ്റ് നല്‍കണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്. മനപൂര്‍വം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നല്ല. ഇക്കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകനോട് എല്ലാം വിശദമായി പറഞ്ഞിരുന്നു. ലതിക സുഭാഷിന് വലിയ അംഗീകാരം കൊടുത്ത് അവരെ പാര്‍ട്ടി ബഹുമാനിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇക്കാര്യം ലതിക സുഭാഷിനെ ബോധ്യപ്പെടുത്തിയിരുന്നു. പക്ഷേ അവര്‍ക്ക് അത് സ്വീകാര്യമല്ലെന്ന് അറിയിച്ചു. 15 മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

]]>
പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഇന്ന് നിര്‍ണായക തീരുമാനമെടുക്കുമെന്ന് ലതികാ സുഭാഷ് https://malayalees.ch/latika-subhash-says-she-will-take-a-decision-today/ Mon, 15 Mar 2021 04:23:26 +0000 https://malayalees.ch/?p=41522 പാര്‍ട്ടിയെ മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലതികാ സുഭാഷ്. ഇതുവരെ അടിമുടി പാര്‍ട്ടിക്കാരി ആയിട്ടില്ല. എല്ലാം വൈകാരികമായി കാണുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചിരുന്നു. തുടര്‍ന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.

]]>